Connect with us

ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍; ചരിത്രം തിരുത്തി ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’

News

ഭാഷാ ഭേദമന്യേസിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’. ഹോളിവുഡ് ബോക്‌സ് ഓഫീസിനെ കീഴടക്കിയ ചിത്രം ഇന്ത്യന്‍ കളക്ഷനിലും റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് അവതാര്‍ 2 നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 439.50 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേല്‍ ട്വീറ്റ് ചെയ്തത്.

കണക്ക് പ്രകാരം എന്‍ഡ്‌ഗെയിം ഇന്ത്യയില്‍ നിന്ന് നേടിയത് 438 കോടി ആണ്. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസ് ആയ 480 കോടി ആയിരിക്കുമെന്നാമ് സുമിത് കദേലിന്റെ പ്രവചനം. അതേസമയം, ഹോളിവുഡ് ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനത്താണ് വേ ഓഫ് വാട്ടര്‍.

1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്റെ ഇതുവരെയുള്ള കളക്ഷന്‍. അതേസമയം ‘അവതാര്‍ 3’ന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാല്, അഞ്ച് ഭാഗങ്ങളുടെ രചന പൂര്‍ത്തീകരിച്ചു. ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്.

More in News

Trending

Recent

To Top