മലർവാടി ആർട്സ് ക്ലബ്ബ് നിർമിക്കാൻ തയ്യാറായതിനു പിന്നിലൊരൊറ്റ കാരണമേ ഉള്ളു – ദിലീപ്
By
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രം ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമ സ്വപ്നം സാക്ഷാത്കരിച്ച ചിത്രമായിരുന്നു. നിവിൻ പോളിയും അജു വർഗീസുമൊക്കെ ശ്രദ്ധക്കപ്പെട്ടത് ഈ ചിത്രത്തിലൂടെയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടി ആയിരുന്നു ഇത്.
ട്വന്റി ട്വന്റിക്ക് ശേഷം ദിലീപ് നിര്‍മ്മിച്ച ചിത്രമായിരുന്നു ഇത്. മലവാടി ആട്സ് ക്ലബ്ബ് നിര്‍മ്മിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ്. വിനീതിലുള്ള വിശ്വാസമാണ് മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് നിര്‍മ്മിക്കാന്‍ കാരണം എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. എനിക്ക് വിനീതില്‍ വിശ്വാസം ഉണ്ടായിരുന്നു. വിനീതിന്റെ എനിക്ക് ചെറുപ്പം മുതലേ അറിയാം.
ആ സിനിമ വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. കഥ കേട്ടപ്പോഴെ അത് എനിക്ക് ബോധ്യപ്പെട്ടു. പുതുമുഖങ്ങളാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാ പിന്തുണകളും നല്കി. ശ്രീനിയേട്ടന്റെ മക്കള്‍ ഒരിക്കലും മോശമകില്ലല്ലോ. ദിലീപ് പറഞ്ഞു.
dileep about malarvadi arts club
