Malayalam
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം; പൾസർ സുനി പറഞ്ഞ മാഡം കാവ്യയോ, റിമിയോ അല്ല; ആ മാഡം സ്വപ്ന സുരേഷോ?
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം; പൾസർ സുനി പറഞ്ഞ മാഡം കാവ്യയോ, റിമിയോ അല്ല; ആ മാഡം സ്വപ്ന സുരേഷോ?
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമ ലോകത്തെയും കേരളത്തെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു. വർഷം ഇത്ര കഴിഞ്ഞിട്ടും കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്
പത്താം പ്രതിയായ നടൻ ദിലീപ് സംഭവത്തില്‍ അറസ്റ്റില്‍ ആയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍ അറസ്റ്റിലായ ഒന്നാംപ്രതി പള്‍സര്‍ സുനി ഇപ്പോഴും ജയില്‍ തന്നെ തുടരുകയാണ്.
കേസിന്റെ തുടക്കത്തിൽ തന്നെ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പേരായിരുന്നു മാഡം. കാറിനുള്ളിൽ വെച്ച് പ്രതി ഫോണിൽ മാഡം എന്ന് വിളിച്ച കോളിനെ കുറിച്ച് ഇരയും മൊഴി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം അന്ന് മെനക്കെട്ടില്ല. ആദ്യമൊക്കെ കേസിൽ കാവ്യമാണ് മാഡമെന്നും പിന്നെ കാവ്യയുടെ അമ്മയിലേക്കും എന്തിനേറെ റൈമിയിലേക്കും വരെ ആ മാഡത്തിന്റെ അന്വേഷണം നീണ്ടു.
എന്നാലിപ്പോഴിതാ ആ മാഡം സ്വപ്‌നയിലേക്കാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. സ്വപ്നയെ പലരും മാഡം എന്നായിരുന്നു വിളിച്ചിരുന്നത്. സ്വര്‍കള്ളക്കടത്ത് കേസില്‍ പിടിയിലായ സിരിത്ത് തന്റെ ഭാര്യയോട് പറഞ്ഞത് സ്വപ്നയെ മാഡം എന്ന് വിളിക്കണം എന്നായിരുന്നു. എന്നാല്‍ അന്വേഷണം ദിലീപിലേക്കും പള്‍സര്‍ സുനിയിലേക്കും ഒതുങ്ങിയപ്പോള്‍ മാഡം പഴുതുകള്‍ അടച്ച് രക്ഷപ്പെട്ടു. അന്വേഷണ സംഘവും മാഡത്തിന് പിന്നാലെ പോകാന്‍ തയ്യാറായില്ല. ഇതോടെ മാഡം കാണാമറയത്ത് ഒളിക്കുകയും മാധ്യമങ്ങള്‍ പോലും ആ പേര് മറക്കുകയും ചെയ്തു. അന്നും മാഡത്തിന് രക്ഷപ്പെടാന്‍ ഉന്നത ഇടപെടല്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാരണം മറ്റൊന്നുമല്ല അതുവരെ വളരെ ചര്‍ച്ചയാക്കിയിരുന്ന പേര് ദിവസങ്ങള്‍ക്കുള്ളില്‍ മൂടി പോയി. മാധ്യമങ്ങള്‍ പോലും ആ പേര് കുഴിച്ചുമൂടി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആ പേര് ഉയര്‍ന്നിരിക്കുകയാണ്. സ്വപ്‌നയെ മാഡം എന്ന് വിളിക്കണതാണ് അവര്‍ക്ക് ഇഷ്ടം. ഇവര്‍ക്ക് പല ഉന്നത ബന്ധങ്ങളും സ്വന്തമായി ഗുണ്ട സംഘം വരെയുണ്ട്. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഒരു നടിയെ തട്ടിക്കൊണ്ടു പോവുക എന്നതൊക്ക രോമം പറിക്കുന്നത് പോലെ നിഷ്പ്രയാസം. മാത്രമല്ല സ്വപ്‌ന ബംഗളൂരുവിലേക്ക് കടക്കുമ്പോള്‍ ഗുണ്ടാ സംഘം അവരെ അനുഗമിച്ചിരുന്നു. ഇത് കൊച്ചിയില്‍ നിന്നുള്ള സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. യുവനടി ആക്രമിക്കപ്പെട്ടതും കൊച്ചിയില്‍ വെച്ച് തന്നെ ആയിരുന്നു.
പ്രതികളുടെ മൊഴിയിൽ മാഡം ആണ് ക്വട്ടേഷൻ തന്നത് എന്ന് വ്യക്തമായി പറഞ്ഞിട്ടും അന്വേഷണത്തിൽ മാഡത്തേ കിട്ടിയിരുന്നില്ല. കോടതിയിൽ നല്കിയ പ്രോസിക്യൂഷൻ സ്റ്റോറിയിലും പിന്നീട് മാഡത്തേ ഒഴിവാക്കി. അന്ന് മാഡം എന്ന സ്ത്രീ ഇത്തരത്തിൽ രക്ഷപെടണം എങ്കിൽ ഭരണ കൂടത്തേ പോലും അമ്മാനമാടുന്ന സ്ത്രീ ആയിരിക്കും എന്നുറപ്പ്. സിനിമാ, മേഖലയിലേക്കും വരെ നീണ്ടു കിടക്കുന്ന കള്ള കടത്തും, മയക്ക് മരുന്ന് വ്യാപാരവും അധോലോകത്തിന്റെയും എല്ലാം തലപത്ത് ഒരു സംഘം തന്നെ എന്നും ഉറപ്പ്.
എന്നാൽ കേസിന്റെ തുടക്കത്തിൽ പറഞ്ഞത് പോലെ അല്ലായിരുന്നു പിന്നെ സുനിയുടെ വെളിപ്പെടുത്തൽ. മാഡത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ തുടങ്ങി. മാധ്യമങ്ങൾക്ക് മുൻപിൽ വരെ സുനി വെളിപ്പെടുത്തിട്ടാൽ നടത്തിയിരുന്നു. നടിയെ തട്ടിക്കൊണ്ട് പോകാന്‍ സഹായിച്ചതും പണം നല്‍കിയതും മാഡം എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. പിന്നീട് ഒരിക്കല്‍ കേസില്‍ ഏറെക്കാലമായി കേട്ടിരുന്ന മാഡം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. തന്റെ മാഡം കാവ്യയാണ്. അതു നേരത്തെ പറഞ്ഞിരുന്നുവല്ലോ എന്നായിരുന്നു സുനി മാധ്യമങ്ങളോട് പറഞ്ഞത്.
നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു കാവ്യ പറയുന്നതു ശരിയല്ലെന്നും നേരത്തെ സുനി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷം മാഡം കാവ്യാ മാധവന്‍ അല്ലെന്ന് വ്യക്തമായി. പിന്നീട് റിമി ടോമിയിലേക്ക് ആണ് ആ പേര് നീണ്ടത്. റിമി ടോമിയും നടിയുടെ തട്ടിക്കൊണ്ട് പോകലുമായി ബന്ധമുണ്ടെന്ന് പല ആരോപണങ്ങളും ഉയര്‍ന്നു. ഇതിന് പിന്നാലെ പല നടിമാരിലേക്കും മാഡം എന്ന പേര് ചൂണ്ടികാണിക്കപ്പെട്ടു. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന പിടിയിലായതോടെയാണ് യഥാര്‍ത്ഥ മാഡം ആരെന്നുള്ള വിവരം പുറത്ത് എത്തുന്നത്.
നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിന് സ്വപ്‌നയ്ക്കും പങ്കുണ്ടെന്നാണ് പല കോണുകളില്‍ നിന്നും ഉയരുന്ന വിവരം. സ്വപ്നയെ മാഡം എന്നാണ് പലരും വിളിച്ചിരുന്നത്. സിരിത്തിന്റെ ഭാര്യ ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്വപ്‌നയുമായി വളരെ അടുപ്പം ഉണ്ടായിരുന്നിട്ടും ഭാര്യയോട് സ്വപ്നയെ മാഡം എന്ന് വിളിക്കണം എന്നായിരുന്നു സിരിത് പറഞ്ഞിരുന്നത്. സ്വപ്നയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ ഇനി എന്തൊക്കെയാകും പുറത്ത് വരാനുള്ളത്.
