Connect with us

ദിലീപിന്റെ ആ സിനിമയിൽ നായികയാവേണ്ടിയിരുന്നത് അസിൻ; നടി ചിത്രം നിരസിച്ചതിനുള്ള കാരണം അറിയാമോ ?

Movies

ദിലീപിന്റെ ആ സിനിമയിൽ നായികയാവേണ്ടിയിരുന്നത് അസിൻ; നടി ചിത്രം നിരസിച്ചതിനുള്ള കാരണം അറിയാമോ ?

ദിലീപിന്റെ ആ സിനിമയിൽ നായികയാവേണ്ടിയിരുന്നത് അസിൻ; നടി ചിത്രം നിരസിച്ചതിനുള്ള കാരണം അറിയാമോ ?

സത്യൻ അന്തിക്കാട് ചെയ്ത സുരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെ സഹനായികയായി എത്തി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയം കൈവരിച്ച നടിയായിരുന്നു അസിൻ. ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അസിൻ നായികയായെത്തി.സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായെങ്കിലും സിനിമാപ്രേമികളുടെ മനസില്‍ ഇപ്പോഴും സ്ഥാനമുള്ള നടിയാണ് അസിന്‍. 14 വര്‍ഷക്കെ കരിയറില്‍ അവതരിപ്പിച്ച ഒരുപിടി നല്ല വേഷങ്ങളാണ് ഇതിനു കാരണം. വിവാഹശേഷമാണ് അസിന്‍ സിനിമയില്‍ നിന്ന് പിന്മാറിയത്.

മലയാളിയാണെങ്കിലും മലയാളത്തിൽ ഒരു സിനിമ മാത്രമേ അസിൻ ഇതുവരെ ചെയ്തിട്ടുള്ളൂ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സുരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയായിരുന്നു അത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ അസിൻ അവിടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

മലയാളത്തിൽ സിനിമ ചെയ്യാത്തതിനെ പറ്റി നടി മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. നിരന്തരം ഓഫറുകൾ വന്നെങ്കിലും മറ്റു ഭാഷകളിലെ തിരക്കു മൂലം ചെയ്യാൻ പറ്റിയില്ലെന്നാണ് അസിൻ പറഞ്ഞത്. മലയാളത്തിൽ നിന്നും നടിക്ക് ഓഫർ ചെയ്ത രണ്ട് സിനിമകളായിരുന്നു വെട്ടവും വിസ്മയത്തുമ്പത്തും. എന്നാൽ രണ്ട് സിനിമകളും നടിക്ക് ചെയ്യാനായില്ല.

മറ്റ് സിനിമകളുടെ തിരക്ക് മൂലമാണ് ചെയ്യാൻ പറ്റാഞ്ഞതെന്നും അതിൽ വിഷമമുണ്ടെന്നും അസിൻ പറഞ്ഞു. മുമ്പൊരിക്കൽ മനോരമയിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കവെയാണ് അസിൻ ഇക്കാര്യം പറഞ്ഞത്. ‘ഒരു സമയത്ത് നാല് സിനിമയോളമാണ് ചെയ്തിരുന്നത്. ആ സമയത്ത് യാത്രയും എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് കാരണമാണ് ചെയ്യാതിരുന്നത്,’ അസിൻ പറഞ്ഞതിങ്ങനെ.അസിന് പകരം വിസ്മയത്തുമ്പ് എന്ന സിനിമയിൽ നയൻതാരയാണ് അഭിനയിച്ചത്. വെട്ടത്തിൽ ഭവ്ന പാനി എന്ന ഉത്തരേന്ത്യൻ നടിയും.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു വെട്ടം. ദിലീപ് നായകനായെത്തിയ ചിത്രത്തിലെ ഭവ്നയുടെ നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഹിറ്റുകൾ അവകാശപ്പെടാനുള്ള അസിന്റെ കരിയറിലെ മറ്റൊരു ഹിറ്റായേനെ വെട്ടം.ആദ്യമായി അഭിനയിച്ച സുരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലാഞ്ഞത് അന്ന് വിഷമിപ്പിച്ചിരുന്നെന്നും അസിൻ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. അതേസമയം അതിന്റെ പേരിൽ സത്യൻ അന്തിക്കാടിനോട് തനിക്ക് നീരസമില്ലെന്നും അദ്ദേഹം തന്റെ ​ഗുരുവാണെന്നും അസിൻ പറഞ്ഞു

അതേസമയം മലയാളത്തിൽ സിനിമ ചെയ്തില്ലെങ്കിലും നടിയുടെ കരിയർ കുതിച്ചുയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അഭിനയിച്ച എല്ലാ ഭാഷകളിലും സ്വയം ഡബ് ചെയ്തതും നടിയുടെ കരിയറിനെ തുണച്ചു. നടി പദ്മിനിക്ക് ശേഷം അഭിനയിച്ച എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോ​ഗിച്ച നടിയെന്ന ഖ്യാതി ലഭിച്ചതും അസിനാണ്.

ഹിന്ദി സിനിമകളിൽ അഭിനയിച്ച് വരവെ നടി 2016 ൽ വിവാഹം കഴിക്കുകയും അഭിനയ ജീവിതത്തോട് വിടപറയുകയും ചെയ്തു. ബിസിനസ്കാരനായ രാഹുൽ ശർമ്മയാണ് അസിന്റെ ഭർത്താവ് ഇരുവർക്കും അരിൻ എന്ന മകളുമുണ്ട്.

More in Movies

Trending