Malayalam
വല്ലാതെ തേജോവധം ചെയ്യുന്നു, ദിലീപ് അഭിനയിക്കാന്‍ അറിയാത്ത നടനല്ല, ഉദയകൃഷ്ണ എഴുത്ത് അറിയാത്ത ആളുമല്ല; മനോജ് കുമാര്‍
വല്ലാതെ തേജോവധം ചെയ്യുന്നു, ദിലീപ് അഭിനയിക്കാന്‍ അറിയാത്ത നടനല്ല, ഉദയകൃഷ്ണ എഴുത്ത് അറിയാത്ത ആളുമല്ല; മനോജ് കുമാര്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദിലീപിന്റെ ബാന്ദ്ര എന്ന ചിത്രം തിയേറ്ററിലെത്തിയത്. അരുണ്‍ ഗോപി സംവിധായകനായ സിനിമ വലിയ ഹൈപ്പിലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. അശ്വന്ത് കോക്ക് അടക്കമുള്ള റിവ്യൂവര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ചിത്ത്രതിനെതിരെ വന്നിരുന്നു. പതിവ് ശൈലിയിലുള്ള റിവ്യൂവുമായി എത്തിയ അശ്വന്ത് കോക്ക് രൂക്ഷമായ പരിഹാസവും ചിത്രത്തിനെതിരെ നടത്തി.
കൂടാതെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ പരിഹസിച്ചുകൊണ്ട് ഉസിയു അഥവാ ഉദയകൃഷ്ണ സിനിമാറ്റിക് യുണിവേഴ്‌സ് എന്നൊരു പ്രയോഗവും അശ്വന്ത് മുന്നോട്ട് വെച്ചു. അത് വളരെ വേഗത്തില്‍ ട്രെന്റിങ് ആവുകയും ചെയ്തു. എന്നാല്‍ അശ്വന്ത് കോക്കിന്റെ റിവ്യൂസ് ആളുകളെ തേജോവധം ചെയ്യുന്ന തരത്തിലുള്ളതാണെന്ന് പറയുകയാണ് സീരിയല്‍ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മനോജ് കുമാര്‍.
വിമര്‍ശനം ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും തേജോവധം ചെയ്യുന്ന രീതിയിലേയ്ക്ക് മാറാതിരുന്നാല്‍ മതിയെന്നുമാണ് മനോജ് കുമാര്‍ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. ദിലീപ് അഭിനയിക്കാന്‍ അറിയാത്ത നടനല്ലെന്നും ഉദയകൃഷ്ണ എഴുത്ത് അറിയാത്ത ആളുമല്ലെന്നും ചില പരീക്ഷണങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഇത്രത്തോളം പരഹസിക്കേണ്ടതില്ലെന്നുമാണ് അശ്വന്ത് കോക്കിനോട് ഒരു അപേക്ഷ എന്ന തലക്കെട്ടില്‍ പങ്കുവെച്ച വീഡിയോയില്‍ മനോജ് കുമാര്‍ പറഞ്ഞത്.
റിവ്യു കണ്ട് സിനിമ കാണാന്‍ പോകാതിരിക്കരുതെന്നും നമ്മുടെ ടേസ്റ്റ് വ്യത്യസ്തമായിരിക്കുമെന്നും മനോജ് പറയുന്നു. ബാന്ദ്ര സിനിമ താന്‍ കണ്ടിട്ടില്ലെന്നും എന്തെങ്കിലും കമ്മിറ്റ്‌മെന്റിന്റെ പേരിലല്ല വീഡിയോ ചെയ്യുന്നതെന്നും താരം പറഞ്ഞു.
എല്ലാവരും കുറ്റപ്പെടുത്തിയ ദുല്‍ഖര്‍ സല്‍മാന്റെ കൊത്ത സിനിമ തനിക്കും കുടുംബത്തിനും വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. ‘അശ്വന്ത് കോക്ക് യാതൊരു ദാക്ഷണ്യവുമില്ലാതെ ക്രൂശിക്കുന്നു. ആ ഒരു രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. തേജോവധം ചെയ്യരുത്. ദിലീപ് വര്‍ഷങ്ങളായി മലയാള സിനിമയിലുണ്ട്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അഭിനയിക്കുന്ന വ്യക്തിയാണ്.’
‘ദിലീപ് ചെയ്തപോലുള്ള കോമഡി ഇന്ത്യന്‍ സിനിമയില്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു നടന്റെ എല്ലാ സിനിമയും വിജയിക്കില്ലല്ലോ. അതുകൊണ്ട് കഴിവില്ലെന്ന് പറഞ്ഞ് കീറി മുറിക്കാനാവില്ല. ഞാന്‍ ബാന്ദ്ര കണ്ടിട്ടില്ല. സിനിമ നല്ലതാണോ മോശമാണോ എന്ന് എനിക്ക് അറിയില്ല. മോശമാണെങ്കില്‍ തന്നെ ദിലീപ് കോപ്രായം കാണിക്കുന്ന നടനായി മാറുമോ.’
‘എല്ലാ സിനിമയും ഒരു പരീക്ഷണമല്ലേ. അതുപോലെ ഉദയകൃഷ്ണയെ കോക്ക് വല്ലാതെ തേജോവധം ചെയ്യുന്നു. അദ്ദേഹം എഴുത്ത് അറിയാത്ത മനുഷ്യനല്ലല്ലോ. അദ്ദേഹം ഒട്ടനവധി സൂപ്പര്‍ ഹിറ്റുകള്‍ തന്ന വ്യക്തിയല്ലേ. ട്വന്റി ട്വന്റി അടക്കമുള്ള സിനിമകളുടെ തിരക്കഥാകൃത്തല്ലേ. എഴുത്ത് നിസാരമായ ഒന്നല്ലല്ലോ. അതുകൊണ്ട് തന്നെ ചില സിനിമകള്‍ പരാജയപ്പെട്ടാല്‍ കരിയര്‍ കഴിഞ്ഞുവെന്ന് പറഞ്ഞ് തേജോവധം ചെയ്യരുതെന്നാണ്’, മനോജ് കുമാര്‍ പറഞ്ഞത്.
