ഉത്തരം മുട്ടിയ ചോദ്യങ്ങൾക്ക് ചാടിയെഴുന്നേറ്റ് ദിലീപ്, ദൃശ്യങ്ങൾ ഞെട്ടിക്കും വമ്പൻ തെളിവുകൾ ഇതാ..ദൃശ്യങ്ങള്‍ ഹാജരാക്കുമെന്ന് പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ന് കോടതി വാദം കേട്ടപ്പോൾ നാടകീയ രംഗങ്ങൾ ആയിരുന്നു കോടതിയിൽ അരങ്ങേറിയത്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനോട് ദിലീപ് അടക്കമുള്ള പ്രതികള്‍ സഹകരിക്കാത്തതിന്റെ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. ചോദ്യം ചെയ്യലിനോട് ദിലീപ് നിസ്സഹകരിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയപ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം പറഞ്ഞത്. ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് സഹകരിക്കില്ലയെന്ന് ദിലീപ് പറയുന്നു. ദിലീപ് അടക്കമുളള പ്രതികള്‍ നിസ്സഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നതിന്റെ ഈ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ കൂട്ടിചേര്‍ത്തു.
ഫോണിനെ കേന്ദ്രീകരിച്ചുള്ള വാദമാണ് ഇന്നും കോടതിയില്‍ നടന്നത്. നിലവില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ആണ് ദിലീപ് കൈയ്യില്‍ ഇല്ലായെന്ന് പറയുന്നത്. 1,3, 7 ഫോണുകള്‍ ആണ് ദിലീപ് കോടതിയില്‍ അറിയിച്ചത്. ഏഴ് വര്‍ഷമായി ഉപയോഗിച്ചതെന്ന് പറഞ്ഞു സുരാജ് കൈമാറിയത് ഈ അടുത്ത് മാത്രം ഉപയോഗിച്ച ഫോണാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിഡിആര്‍ പരിശോധിച്ചപ്പോഴാണ് ഫോണിന്റെ കാര്യത്തില്‍ സുരാജ് കള്ളം പറയുകയാണ് എന്ന് മനസ്സിലായത്.
കേസില്‍ ക്രമനമ്പര്‍ പ്രകാരം മൂന്നാമതുള്ള ഫോണും നിര്‍ണായകമാണ്. അതും കാണാനില്ലായെന്നാണ് ദിലീപ് പറയുന്നത്. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ 99956 76722 നമ്പറില്‍ ഉപയോഗിച്ച് ഫോണ്‍ 23.1.2021 മുതല്‍ 31.8.2021 വരെ ഉപയോഗിച്ചിരുന്നതാണ്. 221 ദിവസം ഫോണ്‍ ഉപയോഗിച്ചതിന്റെ സിഡിആര്‍ പൊലീസിന്റെ കൈയ്യിലുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത കാലത്ത് ഉപയോഗിച്ച ഫോണ്‍ ഇല്ല എന്ന് എങ്ങനെയാണ് പറയാനാവുക?. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ ഫോണില്‍ 2075 കോളുകള്‍ ഉണ്ട്. ഈ ഫോണും ഇല്ലാ എന്നാണ് പറയുന്നത്. 23.1.21 മുതല്‍ 20.12.21 വരെയുള്ള കോളുകള്‍ ആണ് സിഡിആര്‍ പ്രകാരം ക്രമനമ്പര്‍ മൂന്നാം ഫോണില്‍ ഉള്ളത്. മൂന്നാം ക്രമനമ്പര്‍, 12000 കോളുകള്‍ എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അന്വേഷണവുമായി സഹകരിക്കണം എന്നത് പ്രധാനം. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ദിലീപിന് സഹകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. ഗൂഢാലോചന നടന്നുവെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ പ്രോസക്യൂഷന്‍ കൈയ്യിലുണ്ട്. ഇവ പ്രോസിക്യൂഷന്‍ കോടതിയെ കാണിച്ചു.