നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്, നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം;മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും” എന്നാണ് ധ്യാന്‍
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസന്റെ പാത പിന്തുടർന്ന് മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും മലയാളസിനിമയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് .നായകന്മാരായും സംവിധായകരായും എഴുത്തുകാരായുമെല്ലാം ഇരുവരും മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. ധ്യാൻ ശ്രീനിവാസന്റെ പല അഭിമുഖങ്ങളും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.
ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ ഒരു കള്‍ട്ട് ഫാന്‍സ് തന്നെയുണ്ട് ഇന്ന് ആരാധകര്‍ക്കിടയില്‍. എന്ത് സംഭവും തമാശയോടെ അവതരിപ്പിക്കാന്‍ കഴിവുള താരമാണ് ധ്യാന്‍. അതുകൊണ്ട് തന്നെ താരത്തിന്റെ അഭിമുഖങ്ങള്‍ എപ്പോഴും ഹിറ്റായി മാറാറുണ്ട്. ധ്യാനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ചേട്ടന്‍ വിനീത്. എന്നാല്‍ കൗണ്ടറുകളുടെ കാര്യത്തില്‍ വിനീതും മിടുക്കനാണ്
അനിയന്റെ കഥകള്‍ ചേട്ടന്‍ പൊളിക്കുന്നതും ചേട്ടന്റെ വാദങ്ങളെ അനിയന്‍ പൊളിക്കുന്നതുമൊക്കെ എന്നും വാര്‍ത്തകളില്‍ ഇടം നേടുകയും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ചേട്ടനെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിനീതേട്ടന്റെ അഭിമുഖങ്ങള്‍ ഇനി എടുക്കരുതെന്നും, ഇങ്ങനെ പോയാല്‍ മാനനഷ്ട കേസ് കൊടുക്കേണ്ടി വരുമെന്നുമാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.
ധ്യാന്‍ പറയുന്ന കഥകള്‍ പലതും കള്ളമാണെന്ന് അടുത്തിടെ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാന്‍. തന്റെ പുതിയ സിനിമയായ വീകത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ധ്യാനിന്റെ പ്രതികരണം.
‘ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം . ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ്.
മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും” എന്നാണ് ധ്യാന്‍ പറയുന്നത്.
ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോയെന്ന്. അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്. ആര്‍ക്കെങ്കിലുമൊക്കെ ഒരു വിശ്വാസം വേണ്ടേ എന്നും ധ്യാന്‍ ചിരിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്.
വീകം സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ചും ധ്യാന്‍ സംസാരിക്കുന്നുണ്ട്. ‘വീകം സിനിമയില്‍ ഒരു മൂന്ന് നാല് എക്സ്പ്രഷന്‍ ഞാന്‍ ഇടുന്നുണ്ട്. ആ എക്സ്പ്രഷന്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റിയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഞാന്‍ ഇടുന്ന അതേ ഭാവം തന്നെ ചിലപ്പോള്‍ ഡെയ്നും ഇടും. അപ്പോള്‍ ഡയറക്ടര്‍ പറയും, എക്സ്്പ്രഷന്‍ ഒരുപോലെയാണ് എന്ന്. ഡയറക്ടര്‍ പറയുന്നത് ഡെയ്നോടായിരിക്കും. കാരണം എന്നോട് പറയാന്‍ പറ്റില്ലല്ലോ, ഞാന്‍ സീനിയറല്ലേ എന്നാണ് ധ്യാന്‍ പറയുന്നത്.
സത്യം പറഞ്ഞാല്‍ ആ ഭാവം ഇവനിടുന്ന കണ്ടിട്ടാണ് ഞാന്‍ പഠിക്കുന്നത്. എനിക്ക് ഈ പരിപാടിയൊന്നും അറിയില്ലല്ലോ എന്നും ധ്യാന്‍ പറയുന്നു. പക്ഷെ ഡയറക്ടര്‍ കരുതുന്നത് എന്നെ കണ്ടിട്ടാണ് ഇവന്‍ പഠിക്കുന്നതെന്ന്. പക്ഷെ അത് നേരെ തിരിച്ചാണ് നടക്കുന്നതെന്നാണ് ധ്യാന്‍ പറയുന്നത്.
നാളെ തീയേറ്ററിലെത്തുന്ന സിനിമയാണ് വീകം. സാഗര്‍ ആണ് സിനിമയുടെ സംവിധാനം. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സിനിയില്‍ ശീലു എബ്രഹാം, ഡെയ്ന്‍ ഡേവിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി സിനിമകളാണ് ധ്യാന്റേതായി അണിയറയിലുള്ളത്. സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, ഹിഗ്വിറ്റ, പാതിരാ കുര്‍ബാന, അടുക്കള, ത്രയം, ആപ് കൈസേ ഹോ തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. ഇതിന് പുറമെ ധ്യാന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 9 എംഎം എന്ന സിനിമയും അണിയറയിലുണ്ട്.
