News
സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ മാറും; ഒന്ന് രണ്ട് കാര്യങ്ങളിൽ വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായി..; നയൻതാരയെക്കുറിച്ച് ധ്യാൻ!
സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ മാറും; ഒന്ന് രണ്ട് കാര്യങ്ങളിൽ വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായി..; നയൻതാരയെക്കുറിച്ച് ധ്യാൻ!
മലയാളികൾക്ക് അഭിമാനിക്കാവുന്ന നായികയാണ് നയൻതാര. മലയാളികൾ വേണ്ട വിധം ആഘോഷിഷിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ നായികാ. മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്കെത്തിയ നയൻ പിന്നീട് ചുരിക്കം മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ.
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം നിവഹിച്ച സിനിമ ആയിരുന്നു ലവ് ആക്ഷൻ ഡ്രാമ. അതിൽ നായികയായി നിവിൻ പോളിയ്ക്ക് ഒപ്പം നയൻതാരയാണ് എത്തിയത്. ഇപ്പോഴിതാ, മലയാളത്തിൽ അധികം സിനിമ ചെയ്യാതിരുന്ന നയൻതാരയെ തൻ്റെ ആദ്യ സിനിമയിൽ കൊണ്ടുവന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് ധ്യാൻ. മിർച്ചി മലയാളത്തോടാണ് പ്രതികരണം.
ധ്യാൻ പറഞ്ഞ വാക്കുകൾ വായിക്കാം… “എന്തൊക്കെ പറഞ്ഞാലും അവരൊരു സൂപ്പർ സ്റ്റാർ ആണ്. ഡയരക്ട് ചെയ്യുക ഷോട്ട് വെക്കുക എന്നത് മാത്രമല്ല. അവരെ നമ്മൾ എങ്ങനെ പാംപർ ചെയ്തു നിർത്തുന്നു എന്നതാണ്. നൂറായിരം ചിന്തകളും കാര്യങ്ങളും ഒക്കെയുണ്ടാവും അവരുടെ മനസ്സിൽ. നൂറായിരം കോളുകൾ വരുന്നുണ്ടാവും, കഥകൾ കേൾക്കുന്നുണ്ടാവും. ഇതിനിടയിലൂടെ വന്നിട്ടാവും അവർ അഭിനയിക്കുന്നത്. കൃത്യമായി ആ കംഫർട്ട് സോണിൽ എത്തിക്കണം’
ആ കംഫർട്ട് സോണിൽ എത്തിച്ച് കഴിഞ്ഞാൽ ഇത്രയും സുഖമായിട്ട് വർക്ക് ചെയ്യാൻ പറ്റുന്ന ഒരു ആക്ടർ ഇല്ല. സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ മാറും. ഒന്ന് രണ്ട് കാര്യങ്ങളിൽ വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായപ്പോൾ പോലും ക്യാമറയുടെ മുന്നിൽ വന്ന് കഴിഞ്ഞാൽ അങ്ങനെ ഒരു സംഭവം ഉണ്ടായെന്നോ തോന്നില്ല. അത് അവർ ശീലീച്ച് വന്ന കാര്യം ആയിരിക്കാം. അവർക്കറിയാം അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്’
ആ കംഫർട്ട് സോണിൽ നമ്മൾ കൊണ്ട് നിർത്തുക എന്നത് മാത്രമേ ഉള്ളൂ. ചില ദിവസങ്ങൾ എന്തെങ്കിലും മൂഡ് സ്വിങ്സ് ഉള്ള സമയത്ത്, മാം ഈ ഹെയർ എവിടെ നിന്നാ കളർ ചെയ്തതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അത് മതി. നമ്മൾ അവരെ പാംപർ ചെയ്ത് നിർത്തിയേ പറ്റൂ. എനിക്ക് വേണ്ടത് അവരുടെ ബെസ്റ്റ് ആണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
അടുത്തിടെയാണ് നയൻതാര വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത്. തമിഴ്നാട്ടിൽ വലിയ ചർച്ച ആയിരിക്കുകയാണ് വിഷയം. നയൻതാര ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുന്ന ജവാൻ എന്ന സിനിമയുടെ ഷൂട്ടും നടക്കുകയാണ്. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ.
2003 ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ ആയിരുന്നു നയൻതാരയുടെ ആദ്യ സിനിമ. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ശേഷം പിന്നീട് രാപ്പകൽ, നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നയൻ പിന്നീട് തമിഴ് സിനിമയിലേക്ക് മാറി.
മറുഭാഷാ സിനിമകളിൽ താരമായ ശേഷം ഇലക്ട്ര, ബോഡിഗാർഡ്, ഭാസ്കർ ദ റാസ്കൽ, പുതിയ നിയമം, ലവ് ആക്ഷൻ ഡ്രാമ, നിഴൽ തുടങ്ങിയ മലയാള സിനിമകളിൽ നടി അഭിനയിച്ചു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ഗോൾഡിലും നയൻതാര ആണ് നായിക. സിനിമയിൽ പൃഥിരാജ് ആണ് നായകൻ.
about nayantara
