Connect with us

എന്റെ ചിത്രം വേണ്ടെന്ന് വെച്ച് അവള്‍ പൊന്നിയിന്‍ സെല്‍വന്‍ തിരഞ്ഞെടുത്തു; എന്തിനാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല; തൃഷയ്‌ക്കെതിരെ ചിരഞ്ജീവി

News

എന്റെ ചിത്രം വേണ്ടെന്ന് വെച്ച് അവള്‍ പൊന്നിയിന്‍ സെല്‍വന്‍ തിരഞ്ഞെടുത്തു; എന്തിനാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല; തൃഷയ്‌ക്കെതിരെ ചിരഞ്ജീവി

എന്റെ ചിത്രം വേണ്ടെന്ന് വെച്ച് അവള്‍ പൊന്നിയിന്‍ സെല്‍വന്‍ തിരഞ്ഞെടുത്തു; എന്തിനാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല; തൃഷയ്‌ക്കെതിരെ ചിരഞ്ജീവി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തൃഷ. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ തൃഷയെക്കുറിച്ച് മുമ്പാെരിക്കല്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമയില്‍ ആദ്യം തൃഷയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ തൃഷ ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

സിനിമയുടെ ക്രിയേറ്റീവ് തലത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് പിന്‍മാറ്റം എന്നായിരുന്നു നടി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് നടി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘ചില കാര്യങ്ങള്‍ ആദ്യം സംസാരിച്ചതില്‍ നിന്നും വ്യത്യസ്തമാവും. ആശയപരമായ ഭിന്നത മൂലം ചിരഞ്ജീവി സാറുടെ സിനിമയുടെ ഭാഗമാവേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.

ടീമിന് എന്റെ ആശംസകള്‍, ഒരു ആവേശകരമായ പ്രൊജക്ടിലൂടെ എന്റെ പ്രിയപ്പെട്ട തെലുങ്ക് പ്രേക്ഷകരെ പെട്ടെന്ന് തന്നെ കാണാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ എന്നാണ് തൃഷ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ നടന്‍ തൃഷയ്‌ക്കെതിരെ രംഗത്ത് വന്നു. സിനിമയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം മൂലമല്ല തൃഷ പിന്‍മാറിയതെന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്.

‘എന്തിനാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല, അവളെ വിഷമിപ്പിച്ച എന്തെങ്കിലും പറഞ്ഞോയെന്ന് ഞാന്‍ എന്റെ മുഴുവന്‍ ടീമിനോടും ചോദിച്ചു. പിന്നീടാണ് ഞാന്‍ അറിഞ്ഞത് അവള്‍ മണിര്തനത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ചെയ്യുന്നുണ്ടെന്ന്. അതിന് ഒരുപാട് ഷെഡ്യൂള്‍ ആവശ്യമാണ്.

അതിനാല്‍ അവള്‍ക്ക് ഞങ്ങളുടെ തെലുങ്ക് സിനിമ ചെയ്യാനായില്ല,’ എന്നുമാണ് ചിരഞ്ജീവി ഡെക്കാന്‍ ക്രോണിക്കിളുമായുള്ള അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ. അതേസമയം ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായാണ് ആചാര്യ മാറിയത്. നടന്റെ മകന്‍ രാം ചരണും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. എങ്കിലും ബോക്‌സോഫീസില്‍ ഇടം നേടാന്‍ ചിത്രത്തിനായില്ല.

More in News

Trending