Malayalam
അവളുടെ ഉളളിലുളള പക്വത തനിക്ക് പോലുമില്ല എന്ന് തോന്നിയിട്ടുണ്ട്, ഒന്നര വർഷമായി അവളാണ് തന്നെ നോക്കുന്നത്; കോകിലയെ കുറിച്ച്ബാല
അവളുടെ ഉളളിലുളള പക്വത തനിക്ക് പോലുമില്ല എന്ന് തോന്നിയിട്ടുണ്ട്, ഒന്നര വർഷമായി അവളാണ് തന്നെ നോക്കുന്നത്; കോകിലയെ കുറിച്ച്ബാല
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയലെ ചർച്ചാ വിഷയം. ബാലയുടെ അമ്മാവന്റെ മകളാണ് കോകില. മുൻ ഭാര്യ അമൃത പറയുന്നതനുസരിച്ച് ബാലയുടെ നാലാം വിവാഹമാണിത്.
അടുത്തിടെയാണ് ഇരുവരും പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇതുവഴി തങ്ങളുടെ വിശേഷങ്ങളും പാചക കുറിപ്പുകളുമെല്ലാം താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കഴിഞ്‍ ദിവസം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കരെ ബാല പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയൽ വൈറലായി മാറുന്നത്.
കഴിഞ്ഞ വർഷം ഓപറേഷൻ എല്ലാം കഴിഞ്ഞ ശേഷം എനിക്ക് ഒരു മരുന്ന് മാറി തന്നിരുന്നു. അത് കൊടുത്തത് ആരെന്ന് പറയുന്നില്ല. മാറിക്കഴിച്ചു എന്ന് മാത്രം പറയാം. കുറച്ച് നാൾ അക്കാര്യം അറിയാതെ മരുന്ന് കഴിച്ചു. 10 ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. അപ്പോൾ എന്നെ നോക്കിയിരുന്നത് കോകില ആയിരുന്നു. ആ പത്ത് ദിവസവും എന്റെ രണ്ട് കയ്യിലും ട്യൂബുകൾ ഉണ്ടായിരുന്നു.
ബേസിക് ആയിട്ടുളള കാര്യങ്ങൾ, ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും അടക്കമുളള കാര്യങ്ങൾ ആ സമയത്ത് ചെയ്ത് തരാൻ ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ. അന്നാണ് ഞാൻ ഒരു നക്ഷത്രത്തെ കണ്ടത്. അപ്പോഴേ മനസ്സിൽ തോന്നി അവൾ തന്നെ ഇഷ്ടമാണെന്ന് പറയുന്നത് തമാശയല്ല എന്ന്.
ചെറിയ കുട്ടിയല്ലേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു അത് വരെ താൻ. എന്നാൽ അവളുടെ ഉളളിലുളള പക്വത തനിക്ക് പോലുമില്ല എന്ന് തോന്നിയിട്ടുണ്ട്. ഒന്നര വർഷമായി അവളാണ് തന്നെ നോക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് 3 മാസമായി. അതിന് മുൻപ് ഒളിച്ച് കല്യാണം കഴിച്ചിരുന്നുന്നും ബാല പറഞ്ഞു.
അസുഖമായി ആശുപത്രിയിൽ കിടക്കുമ്പോഴും ആലോചിച്ചത് നല്ലൊരു ജീവിതം ജീവിച്ചു, ഇനി സമാധാനമായി മരിക്കാം എന്നായിരുന്നു. ആ സമയത്ത് മനസ്സ് നമ്മൾ വിചാരിക്കുന്നത് പോലെ അല്ല പ്രവർത്തിക്കുക. ആശുപത്രിയിൽ ചെന്നിറങ്ങിയപ്പോൾ താൻ ചോദിച്ചത് കൂളിംഗ് ഗ്ലാസ് എവിടെ എന്നാണ്. അത് പറഞ്ഞ് എല്ലാവരും ഇപ്പോൾ എന്നെ കളിയാക്കും.
മരണം വന്നപ്പോഴും ഭയന്നിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും. ഒന്നര വർഷമായി തനിക്ക് വലിയ മാറ്റമുണ്ട് എന്നാണ് കേരളത്തിലെ എല്ലാവരും പറയുന്നത്. അതിന് കാരണം കോകിലയുടെ ഭക്ഷണം ആണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു.
നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. സ്‌നേഹം എല്ലാത്തിനേയും മാറ്റുമെന്നും ബാല അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആളാണ് കോകില. കോകിലയുടെ സ്നേഹത്തോടെയുള്ള പരിചരണവും, കരുതലും മൂലം പൂർണ്ണ ആരോഗ്യവാനായി താൻ മാറി. നല്ല ഭക്ഷണം ഉറക്കം സമാധാനം ഒക്കെയും ജീവിതത്തിൽ കിട്ടുന്നുണ്ട്. ജീവിതം സുന്ദരമായി പോകുന്നുവെന്നും ബാല പറഞ്ഞു.
എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അംഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്.
അതേസമയം, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി താമസിക്കുകയായിരുന്നു ബാല. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേയ്ക്ക് പോകുന്നത്. കോകിലയുമായുള്ള വിവാഹ ശേഷം നടൻ ഇവിടെ നിന്നും താമസം മാറിയിരുന്നു. വൈക്കത്തേയ്ക്കാണ് ബാല താമസം മാറിയത്. ബാലയുടെ വീടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.
