Social Media
ഞങ്ങൾ ആരുടെ ജീവിതത്തിലും എത്തി നോക്കാൻ വരുന്നില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല; സന്തോഷം പങ്കുവെച്ച് ദിവ്യ ശ്രീധർ
ഞങ്ങൾ ആരുടെ ജീവിതത്തിലും എത്തി നോക്കാൻ വരുന്നില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല; സന്തോഷം പങ്കുവെച്ച് ദിവ്യ ശ്രീധർ
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡയിയിൽ വൈറലായിരുന്നു. ശേഷം ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. നിരവധി വ്യാജ വാർത്തകളും വന്നിരുന്നു.
ഇതിനിടെ ഇരവരും വേർപിരിയാൻ തീരുമാനിച്ചെന്ന തരത്തിലും വാർത്ത വന്നു. ഇതോടെ വ്യാപക വിമർശനങ്ങളാണ് എങ്ങ് നിന്നും ഉയർന്ന് വന്നത്. ഇപ്പോഴിതാ എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുവാണെന്ന് പറഞ്ഞ് ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിവ്യ ശ്രാധർ ഇപ്പോൾ.
ഞങ്ങളെ ഇഷ്ടം അല്ലാത്തവർ ബാഡ് കമന്റ് ഇടരുത്, പ്ലീസ്… വീഡിയോ നോക്കാനെ നിൽക്കരുത്. ഞങ്ങൾ ആരുടെ ജീവിതത്തിലും എത്തി നോക്കാൻ വരുന്നില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. ചാനലുകാർ അവരുടെ ഇഷ്ടത്തിന് വീഡിയോസ് ഇടുന്നതിന് ഞങ്ങൾ എന്ത് പിഴച്ചു. ദയവ് ചെയ്ത് ആരും ബാഡ് കമന്റ് ഇടരുത്… ഇഷ്ടമില്ലെങ്കിൽ കാണണ്ട അത്രേയുള്ളൂ.. ഞങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി നല്ല ആൾകാർ ഉണ്ട്. അവരോടൊക്കെ ഒത്തിരി സ്‌നേഹവും നന്ദിയും മാത്രം… എന്നുമാണ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.
എന്റെ സ്വന്തം ശബ്ദത്തിൽ തന്നെ ഈ വീഡിയോയുമായി വരാൻ കാരണം എനിക്ക് ഏട്ടൻ ഒരുപാട് ഗിഫ്റ്റുകൾ അയച്ചിട്ടുണ്ട്. അതിന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന് കരുതിയിട്ടാണ്. ഞങ്ങൾ ഡിവോഴ്‌സ് ആയി എന്നൊക്കെ വാർത്തകൾ വരാൻ തുടങ്ങി. അത്തരത്തിലുള്ള ഒരുപാട് ന്യൂസുകൾ കാണാൻ തുടങ്ങി. അവരെന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്തായാലും ഞങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല.
ഈയാഴ്ച വാലന്റൈൻസ് ദിനം ആയതുകൊണ്ട് എല്ലാവർക്കും വളരെ സ്‌പെഷ്യലാണല്ലോ. അതിനോട് അനുബന്ധിച്ചാണ് ഏട്ടൻ എനിക്ക് കുറച്ച് സമ്മാനങ്ങൾ അയച്ചു തന്നത്. ആദ്യം തന്നത് കുറെ ലിപ്സ്റ്റിക്ക് ആണ്. എനിക്ക് ലിപ്സ്റ്റിക് ഇഷ്ടമാണെന്ന് അദ്ദേഹത്തിന് അറിയാം. പിന്നെ ചോക്ലേറ്റുകൾ. അതും എനിക്ക് ഇഷ്ടമുള്ളവയാണ്. അതുപോലെ ഒരുപാട് സമ്മാനങ്ങളുമുണ്ട്. പിന്നെ അതിൽ സ്‌പെഷ്യൽ ആയ ഒരു സമ്മാനം ഐ ലവ് യു എന്ന് എഴുതിയ തലയിണയാണ്.
ഇങ്ങനെയൊക്കെ സമ്മാനങ്ങൾ കിട്ടുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീലാണ്. എല്ലാവരും ഇങ്ങനെയൊക്കെ വാങ്ങിച്ചു കൊടുക്കണം. ഒരു ജന്മമല്ലേ ഉള്ളൂ. ഈ ജന്മത്തിൽ മാക്‌സിമം സന്തോഷിക്കാം. എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടാത്ത സന്തോഷങ്ങളും സ്‌നേഹവും ഒക്കെ കിട്ടിയപ്പോൾ അത് നിങ്ങളുമായി പങ്കുവയ്ക്കാമെന്ന് വിചാരിച്ചു. ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് അത്രയേ ഉള്ളൂ. എനിക്ക് ഈ സമ്മാനങ്ങൾ കിട്ടിയപ്പോൾ ഒത്തിരി സന്തോഷമായി. ഇങ്ങനെ എന്തേലും കിട്ടുമ്പോൾ തന്നെ നമ്മൾ എല്ലാം മറക്കും എന്നും ദിവ്യ പറയുന്നു.
നേരത്തെയും തങ്ങൾക്കെതിരെ വന്ന കമന്റുകളോട് ദിവ്യ പ്രതികരിച്ചിരുന്നു. പ്രായത്തെകുറിച്ചുള്ള കമന്റുകൾ വേദനിപ്പിച്ചില്ല. ഞാൻ ആണ് അദ്ദേഹത്തോട് ഒപ്പം ജീവിക്കേണ്ടത്. പക്ഷെ പ്രായത്തെകുറിച്ചു പറഞ്ഞ രീതിയാണ് വേദനിപ്പിച്ചതെന്നാണ് ദിവ്യ പറയുന്നു. ലീഗലി മൂവ് ചെയ്തുകൂടെ എന്ന് പലരും നമ്മളോട് ചോദിച്ചു, പക്ഷേ ഞാൻ എന്തിനു എന്റെ വിലപ്പെട്ട സമയം ഇത്തരക്കാർക്ക് വേണ്ടി കളയണം. ഇത്തരക്കാർ ഇത് തന്നെ തുടരും.
അത് നിർത്തില്ല. കാരണം അത് രോഗം ആണ്. കൊളമ്പ് രോഗം പോലെ മനുഷ്യരിൽ പടരുന്ന ഒരു രോഗമാണ് കമന്റ് രോഗം അത് വൈകാതെ മാറിക്കോളും. ഒറ്റയ്ക്ക് തീർത്ഥാടനത്തിന് പോകാൻ ഇരുന്ന ആളാണ് ദിവ്യ. അതിൽ ഞാനും കൂടട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് നമ്മളുടെ തുടക്കം. ഇത്രയും സൗന്ദര്യം ഉള്ള ആള് തീർത്ഥാടനത്തിന് പോയിക്കഴിഞ്ഞാൽ അവർ സേഫ് അല്ല എന്ന് ഞാൻ പറഞ്ഞുവെന്നാണ് ക്രിസ് പറയുന്നത്. ഈ സന്തോഷം നമ്മൾ എപ്പോഴോ ആഗ്രഹിച്ചു കിട്ടിയതാണ്. ഈ ഒരു പ്രായത്തിൽ നമ്മൾ അത് സാധിച്ചു എന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്നുമാണ് ദിവ്യ പറഞ്ഞത്.
