Connect with us

ഫുള്‍ടൈം വീഡിയോ എടുത്ത് നടക്കുന്നവരല്ല ഞങ്ങള്‍, ആകെ പത്തോ പതിനഞ്ചോ മിനിറ്റാണ് ഇതിനായി ചെലവഴിക്കുന്നത്; ദൈവം സഹായിച്ച് ആരോഗ്യത്തോടെയിരിക്കുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി വിജയ് മാധവ്

News

ഫുള്‍ടൈം വീഡിയോ എടുത്ത് നടക്കുന്നവരല്ല ഞങ്ങള്‍, ആകെ പത്തോ പതിനഞ്ചോ മിനിറ്റാണ് ഇതിനായി ചെലവഴിക്കുന്നത്; ദൈവം സഹായിച്ച് ആരോഗ്യത്തോടെയിരിക്കുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി വിജയ് മാധവ്

ഫുള്‍ടൈം വീഡിയോ എടുത്ത് നടക്കുന്നവരല്ല ഞങ്ങള്‍, ആകെ പത്തോ പതിനഞ്ചോ മിനിറ്റാണ് ഇതിനായി ചെലവഴിക്കുന്നത്; ദൈവം സഹായിച്ച് ആരോഗ്യത്തോടെയിരിക്കുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി വിജയ് മാധവ്

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ കപ്പിളാണ് നടി ദേവിക നമ്പ്യാരും ഭർത്താവും ​ഗായകനുമായ വിജയ് മാധവും. ആറ് മാസം മുമ്പാണ് വിജയ് മാധവിനും ദേവികയ്ക്കും മകൻ പിറന്നത്. ആത്മജ മഹാദേവ് എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. മകളുടെ വിശേഷങ്ങൾ പങ്കിടാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞിനെക്കുറിച്ചുള്ള അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് വിജയ് മാധവ്.

ഞങ്ങള്‍ കുട്ടിയെ വെച്ച് കാശുണ്ടാക്കുന്നു, വീഡിയോ നിര്‍ത്തിപ്പോയ്ക്കൂടേ, വീഡിയോ എടുക്കുന്നതിലാണ് നിങ്ങളുടെ ശ്രദ്ധ, കുട്ടിക്ക് ഫുഡ് കൊടുക്കൂ. അങ്ങനെയൊക്കെയുള്ള കുറച്ചധികം കമന്റുകളാണ് വന്നത്. ഞാനൊരു അച്ഛനാണ്. ആത്മജയുടെ അച്ഛനായിട്ട് പറയുകയാണ്. അവനൊരു കുഴപ്പവുമില്ല. ദൈവം സഹായിച്ച് ആരോഗ്യത്തോടെയിരിക്കുന്നു. വേറെ പ്രശ്‌നങ്ങളൊന്നുമില്ല. കമന്റുകളൊന്നും എന്നെ ബാധിക്കാറില്ല. ഫുള്‍ടൈം വീഡിയോ എടുത്ത് നടക്കുന്നവരല്ല ഞങ്ങള്‍. ആകെ പത്തോ പതിനഞ്ചോ മിനിറ്റാണ് ഇതിനായി ചെലവഴിക്കുന്നത്. ഞങ്ങളുടെ വീഡിയോ കാണുന്നുണ്ടെന്ന് ഒരുപാടുപേര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. വീഡിയോയില്‍ നിന്നും വരുമാനം വരുന്നുണ്ടെന്നത് സത്യമാണ്. പക്ഷേ, വരുമാനത്തിന് വേണ്ടി മാത്രമായൊരു വീഡിയോ ഞങ്ങള്‍ ചെയ്യുന്നില്ല”. അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് നിങ്ങളുടെ തെറ്റിദ്ധാരണയാണെന്ന് വിജയ് പറയുന്നു.

ദേഷ്യത്തോടെയല്ല ഞാന്‍ ഇത് പറയുന്നത്. ജെനറ്റിക്‌സ് എന്നത് കുത്തിവെച്ച് മാറ്റാന്‍ പറ്റുന്ന കാര്യമല്ല. തടിയുള്ളവരെയും മെലിഞ്ഞിരിക്കുന്നവരെയും മോശം പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ പറയുന്നത് നിങ്ങള്‍ക്കെത്രത്തോളം മനസിലാവുന്നു എന്നെനിക്കറിയില്ല. നിങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ വീണ്ടും വീഡിയോ ചെയ്യുന്നത്”. കുഞ്ഞിന് ഫുള്‍ടൈം ഫുഡ് കൊടുക്കേണ്ട കാര്യമില്ലയെന്നും വിജയ് ഓർമപ്പെടുത്തുന്നു.

ഞങ്ങള്‍ എല്ലാവരും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും എന്നും കൂടെ വേണം എന്നുകൂടി പറഞ്ഞാണ് ഇരുവരും വ്ലോഗ് അവസാനിപ്പിക്കുന്നത്. പുതിയ വ്ലോഗിനെ സ്വാഗതം ചെയ്യുകയാണ് വിജയ്- ദേവിക ആരാധകർ.

ദേവികയുടെ ഗര്‍ഭകാല വിശേഷങ്ങളും പ്രസവിച്ചതും എല്ലാം വിജയ് ചാനലിലൂടെ വിജയ് പങ്കുവച്ചിരുന്നു. ഭാര്യയെ നായിക എന്നാണ് വിജയ് വിശേഷിപ്പിക്കാറുള്ളത്.

More in News

Trending