News
പണത്തിന്റെ ശക്തിയാണ് ഇവരുടെ ജീവിതം, വിവാഹമോചനത്തിന് ശേഷം വലിയ തുക ജീവനാംശം വാങ്ങാം; മഹാലക്ഷ്മിയ്ക്കും രവീന്ദ്രര്‍ ചന്ദ്രശേഖറിനുമെതിരെ വീണ്ടും സൈബര്‍ ആക്രമണം
പണത്തിന്റെ ശക്തിയാണ് ഇവരുടെ ജീവിതം, വിവാഹമോചനത്തിന് ശേഷം വലിയ തുക ജീവനാംശം വാങ്ങാം; മഹാലക്ഷ്മിയ്ക്കും രവീന്ദ്രര്‍ ചന്ദ്രശേഖറിനുമെതിരെ വീണ്ടും സൈബര്‍ ആക്രമണം
മലയാളികള്‍ക്കും ഏറെ സുപരിചിതയായ താരമാണ് മഹാലക്ഷ്മി. കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും മഹാലക്ഷ്മിയും വിവാഹിതതരായത്. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ വിമര്‍ശമങ്ങളും സൈബര്‍ ആക്രമണങ്ങളും വളരെ വലിയ തോതിലാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്.
പണത്തിന് വേണ്ടിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം ചെയ്തതെന്നായിരുന്നു പ്രധാന ആക്ഷേപം. ഇപ്പോഴിതാ വീണ്ടും താരത്തിനെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ആരോപണങ്ങള്‍ പൊട്ടിപുറപ്പെട്ടത്.
എന്ന അടിക്കുറിപ്പോടെയാണ് രവീന്ദര്‍ ചിത്രം പങ്കുവെച്ചത്. ഇതേ അടിക്കുറിപ്പോടെ ചിത്രം നടിയും പങ്കുവെച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മഹാലക്ഷ്മി ചിത്രം ഒഴിവാക്കി. ഈ ചിത്രങ്ങള്‍ക്ക് താഴെയാണ് കമന്റുകള്‍ വന്ന് നിറയുന്നത്. പണത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും പണത്തിന് ഹൃദയത്തെ ചേര്‍ത്തുവെയ്ക്കാന്‍ കഴിയുമെന്നുമാണ് കമന്റുകള്‍ ഉയര്‍ന്നത്.
പണത്തിന്റെ ശക്തിയാണ് ഇവരുടെ ജീവിതം, വിവാഹമോചനത്തിന് ശേഷം വലിയ തുക ജീവനാംശം വാങ്ങാമെന്നും വരെ ചിലര്‍ പോസ്റ്റിന് കമന്റ് ചെയ്തു. വിവാഹശേഷം ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ചിലര്‍ ഇവരെ വിമര്‍ശിച്ച് രംഗത്തെത്തുമ്പോള്‍ മറ്റ് ചിലര്‍ ഇരുവര്‍ക്കും ആശംസകളും അറിയിക്കാറുണ്ട്.
തമിഴകത്തെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്റെ ഉടമസ്ഥനാണ് രവീന്ദര്‍. അവതാരകയായി എത്തിയ മഹാലക്ഷ്മി ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ‘വാണി റാണി’, ‘ഓഫീസ് ചെല്ലമേ’, ‘ഉതിരിപ്പൂക്കള്‍’ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍. രവീന്ദര്‍ നിര്‍മ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.