Connect with us

താന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയി, ഹൃത്വിക് റോഷനെ അപമാനിക്കുക എന്നത് ആയിരുന്നില്ല തന്റെ ഉദ്ദേശം; 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഡിയോയില്‍ പ്രതികരണവുമായി രാജമൗലി

News

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാസിന്റെ മുന്നില്‍ ഹൃത്വിക് റോഷന്‍ ഒന്നുമല്ല എന്ന് പറഞ്ഞ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ വാക്കുകള്‍ വിവാദമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോ അടുത്തിടെയും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ പരാമര്‍ശത്തെ കുറിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ രാജമൗലി.

ഹൃത്വിക് റോഷനെ അപമാനിക്കുക എന്നത് ആയിരുന്നില്ല തന്റെ ഉദ്ദേശം എന്നാണ് രാജമൗലി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയെന്നും രാജമൗലി വ്യക്തമാക്കി. എഎന്‍ഐ ആണ് രാജമൗലിയുടെ പ്രതികരണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഇത് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. ഒരു 15-16 വര്‍ഷമെങ്കിലും പഴക്കമുണ്ടാകും. പക്ഷേ, ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയി. അത് തുറന്നു സമ്മതിക്കുന്നു. ഹൃത്വിക് റോഷനെ അപമാനിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം. അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു’ എന്നാണ് രാജമൗലി പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വിജയത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴും മുമ്പ് ചെയ്തത് ശരിയായില്ലെന്ന് തുറന്നു പറഞ്ഞ രാജമൗലിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. 2009ല്‍ എത്തിയ ‘ബില്ല’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രാജമൗലി സംസാരിച്ചത്.

‘രണ്ട് വര്‍ഷം മുമ്പ് ധൂം 2 ഇറങ്ങിയപ്പോള്‍ എന്തുകൊണ്ടാണ് ബോളിവുഡില്‍ മാത്രം ഇത്രയും ഗംഭീരമായ സിനിമകള്‍ വരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. ഹൃത്വിക് റോഷനെ പോലുള്ള നായകര്‍ തെലുങ്കില്‍ ഇല്ലേ? അപ്പോഴാണ് ബില്ലയിലെ പാട്ടുകളും പോസ്റ്ററുകളും കണ്ടത്.’

‘പ്രഭാസിന് മുന്നില്‍ ഹൃത്വിക് റോഷന്‍ ഒന്നുമല്ല. ഹോളിവുഡ് ലെവലില്‍ തെലുങ്ക് സിനിമയെ എത്തിച്ചതിന് സംവിധായകന്‍ മെഹെര്‍ രമേശിനോട് നന്ദി പറയുകയാണ്’ എന്നായിരുന്നു രാജമൗലി മുമ്പ് പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് ഈ വീഡിയോ വീണ്ടും പ്രചരിച്ചത്.

More in News

Trending