Malayalam Articles
സൂപ്പര്ഹിറ് സിദിഖ്ലാൽ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞപ്പൊയിൽ ഇന്നസെന്റ് സിദ്ദിഖിനോട് പറഞ്ഞു “എന്നോട് ഈ ചതി ചെയ്യേണ്ടായിരുന്നു സിദ്ദിക്കേ ,അവനു എന്നേക്കാൾ പ്രായമുണ്ട് “
സൂപ്പര്ഹിറ് സിദിഖ്ലാൽ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞപ്പൊയിൽ ഇന്നസെന്റ് സിദ്ദിഖിനോട് പറഞ്ഞു “എന്നോട് ഈ ചതി ചെയ്യേണ്ടായിരുന്നു സിദ്ദിക്കേ ,അവനു എന്നേക്കാൾ പ്രായമുണ്ട് “
സൂപ്പര്ഹിറ് സിദിഖ്ലാൽ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞപ്പൊയിൽ ഇന്നസെന്റ് സിദ്ദിഖിനോട് പറഞ്ഞു “എന്നോട് ഈ ചതി ചെയ്യേണ്ടായിരുന്നു സിദ്ദിക്കേ ,അവനു എന്നേക്കാൾ പ്രായമുണ്ട് “
സിദ്ദിഖ് , മമ്മൂട്ടി ടീമിന്റെ സൂപ്പര്‍ ഹിറ്റായ ക്രോണിക് ബാച്ച്ലറില്‍ ഇന്നസെന്റും ശക്തമായ ഒരു വേഷം കൈയാളിയിരുന്നു.ക്രോണിക് ബാച്ച്ലറില്‍ ഇന്നസെന്റിന്റെ കഥാപാത്രമായ കുരുവിളയുടെ കൗമാരവും മധ്യവയസ്സുമായി രണ്ടു പ്രായഘട്ടങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇന്നസെന്റിന്റെ കൗമാരക്കാലം അവതരിപ്പിച്ചത് ഇടവേള ബാബുവായിരുന്നു.ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗ് വേളയിലാണ് തന്റെ കൗമാരക്കാലം അവതരിപ്പിച്ചത് ഇടവേളബാബുവാണെന്നു ഇന്നസെന്റ് അറിയുന്നത്.
ഡബ്ബിംഗ് തിയേറ്ററില്‍ നിന്നും ഇറങ്ങി സംവിധായകന് സിദ്ദീഖിനോട് ഏറെ വിഷമത്തോടെ ഇന്നസെന്റ് ചോദിച്ചു ? ”എന്റെ സിദ്ദിഖേ വേറെ ആരെയും കിട്ടീലേ എന്റെ കൗമാരക്കാലം ചെയ്യാന്‍’ ? ആ , ഇടവേള ബാബുവിന് എന്നെക്കാള്‍ പ്രായമുണ്ട്.എന്തായാലും എന്നോട് ഈ ചതി ചെയ്യേണ്ടായിരുന്നു. ഇന്നസെന്റിന്റെ പരാതി കേട്ടപ്പോള്‍ സിദ്ദിഖ് പൊട്ടിചിരിക്കുകയായിരുന്നു.
ഹിറ്റ്ലര്‍ ‘ ഷൂട്ടിംഗ് ഒരു ദിവസം മുടങ്ങാന്‍ കാരണം ലാല്‍ മമ്മൂട്ടിയോട് പറഞ്ഞ കിടിലന്‍ കോമഡി
മലയാള സിനിമയുടെ എണ്ണം പറഞ്ഞ ജനപ്രിയ ഹിറ്റുകളില്‍ ഒന്നാണ് മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തിയ ‘ഹിറ്റ്ലര്‍’. ഇരട്ട സംവിധായകരായ സിദ്ദിഖ് – ലാല്‍ കൂട്ട് കെട്ട് വഴി പിരിഞ്ഞ് സിദ്ദിഖ് സംവിധായകനായും ലാല്‍ നിര്‍മ്മാതാവായും മാറിയ ആദ്യ ചിത്രവും ഹിറ്റ്ലറാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളിലും മാക്സിമം നര്‍മ്മം കണ്ടെത്താന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളാണ് സിദ്ദിഖും ലാലും. മമ്മൂട്ടിയുടെ ദേഷ്യം മൂക്കത്താണ് എന്നത് മലയാളസിനിമയിലെ പരസ്യമായ രഹസ്യമാണ്. മമ്മൂട്ടി തന്നെ പലപ്പോഴും തുറന്നു സമ്മതിച്ചകാര്യവുമാണ് .
എന്നാല്‍ , എന്തിലും നര്‍മ്മം കണ്ടെത്തുന്ന ലാല്‍ എപ്പോഴത്തെയും പോലെ മമ്മൂട്ടിയോട് ഒരു കൗണ്ടര്‍ അടിച്ചപ്പോള്‍ ഹിറ്റ്ലറിന്റെ ഒരു ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു മുടങ്ങിപോയത്. നിര്‍മ്മാതാവായ ലാലിന് നഷ്ട്ടം ഒരുലക്ഷം രൂപയായിരുന്നു.ഹിറ്റ് ലറിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഒരു ദിവസം മമ്മൂട്ടി സിദ്ദിഖിനോടും ലാലിനോടും ഒരു പുതിയ വിശേഷം പറഞ്ഞു.”ഇംഗ്ലണ്ടില്‍ നിന്നും ഒരു സിനിമാകമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും…സമയം ഒത്തുവന്നാല്‍ ഞാന്‍ അവരുടെ ചിത്രത്തില്‍ അഭിനയിച്ചേക്കും” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
പക്ഷേ, ഇത് കേട്ടയുടന്‍ ലാല്‍ മമ്മൂട്ടിയോടായി പറഞ്ഞു ” ഉറപ്പായും മമ്മൂക്ക ആ ഓഫര്‍ സ്വീകരിക്കണം.നമ്മള് ഇന്ത്യക്കാരെ നൂറ്റാണ്ടുകളോളം ഭരിച്ചു മുടിച്ചവരാണ് ബ്രിട്ടീഷുകാര്‍ .അവരോട് പ്രതികാരം ചെയ്യണമെങ്കില്‍ ഇങ്ങനെയേ പറ്റൂ. മമ്മൂക്ക ആ പ്രോജക്റ്റില്‍ അഭിനയിക്കണം. അവന്മാര് കണക്കിന് അനുഭവിക്കട്ടെ ”. ലാലിന്റെ മറുപടി കേട്ടതും മേക്കപ്പോടെ മമ്മൂട്ടി സെറ്റില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു.പിന്നെ , അന്നത്തെ ദിവസം ഷൂട്ടിംഗ് നടന്നതുമില്ല. സ്വന്തം തമാശ നിര്‍മ്മാതാവായ ലാലിന് കൊടുത്തത് ഒരുലക്ഷം രൂപയുടെ നഷ്ട്ടമായിരുന്നു .AshiqShiju
