Connect with us

ദിലീപിന്‍റെ അകയ്യിൽ നിന്ന് സ്ക്രിപ്റ്റ് വാങ്ങി നായികയെ ഡയലോഗ് പഠിപ്പിക്കാൻ മോഹൻലാൽ … അവസാനം നായികയുടെ ഡയലോഗ് കേട്ട് സംവിധായകൻവരെ ചിരിച്ചു ഒപ്പം ദിലീപും

Malayalam Articles

പി .ബാലചന്ദ്രന്‍റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത ‘ഉള്ളടക്കം’ എന്ന ചിത്രത്തില്‍ കമലിന്‍റെ സഹായിയായി നടന്‍ ദിലീപും ലാല്‍ ജോസുമെല്ലാം പ്രവര്‍ത്തിച്ചിരുന്നു മോഹന്‍ലാല്‍ ,അമല, ശോഭന തുടങ്ങിയവരാണ് ഉള്ളടക്കത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ .തെലുങ്ക് നടിയായ അമല്യ്ക്ക് മലയാളം വലിയ വശമില്ല.അമല്യ്ക്ക് മലയാളം ഡയലോഗ് ഇഗ്ലീഷ് ലിപിയില്‍ എഴുതി കൊടുത്ത് വായിച്ച് പഠിപ്പിക്കുന്ന ജോലി ദിലീപിനാണ്. സീന്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും അമല ഡയലോഗ് തെറ്റിച്ചാണ് പറയുക .പിന്നെ , ദിലീപിനാണ് പണികൂടുക .മോഹന്‍ലാലും അമലയും തമ്മിലുള്ള ഒരു സീനില്‍ ‘ഹായ് കുട്ടപ്പനായിട്ടുണ്ടല്ലോ ‘എന്ന് അമല മോഹന്‍ലാലിനോട് പറയണം.

പക്ഷേ, ദിലീപ് പലവട്ടം പറഞ്ഞുകൊടുത്തിട്ടും കുട്ടപ്പനായിട്ടുണ്ടല്ലോ എന്ന് ശരിക്കുച്ചരിക്കാന്‍ അമല്യ്ക്ക് കഴിയുന്നില്ല .ഒടുവില്‍, ദിലീപ് പ്രശ്നം കമലിനും മോഹന്‍ലാലിനും മുന്നില്‍ അവതരിപ്പിച്ചു
ദിലീപിന്‍റെ അടുത്ത് നിന്ന് സ്ക്രിപ്റ്റ് വാങ്ങി അമലയെ ഡയലോഗ് പഠിപ്പിക്കുന്ന ചുമതല മോഹന്‍ലാല്‍ ഏറ്റെടുത്തു.അരമണിക്കൂര്‍ എടുത്ത് അമലയെ ഡയലോഗ് പഠിപ്പിച്ച് മോഹന്‍ലാല്‍ കമലിനോട് ഷോട്ട് എടുക്കാന്‍ പറഞ്ഞു.കമല്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ അക്ഷരസ്ഫുടതയോടെ മോഹന്‍ലാലിനെ നോക്കി അമല പറഞ്ഞു ‘കുട്ടപ്പന്നിയായിരിക്കുന്നല്ലോ…!” മോഹന്‍ലാലും കമലും ദിലീപും ലാല്‍ ജോസുമെല്ലാംഅമലയുടെ ഡയലോഗ് കേട്ട് പൊട്ടിചിരിക്കുകയായിരുന്നു.

മോഹന്‍ലാലിന്‍റെ ഭാര്യ റോള്‍ നിരസിച്ച പ്രശസ്ത നായികയെ അറിയുമോ ?

മോഹന്‍ലാല്‍ – കമല്‍ കൂട്ട് കെട്ടിലെ മനോഹര ചിത്രങ്ങളില്‍ ഒന്നാണ് ‘ഉള്ളടക്കം’. മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നിങ്ങനെ 1991ലെ സംസ്ഥാനപുരസ്ക്കാരം ഉള്ളടക്കത്തിലൂടെ മോഹന്‍ലാലും കമലും സ്വന്തമാക്കിയിരുന്നു. ഉള്ളടക്കത്തില്‍ അമല കൈയാളിയ മാനസികവിഭ്രാന്തിയുള്ള കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് രേവതിയെയായിരുന്നു. പക്ഷേ, റിലീസ് ചെയ്യാത്ത ‘കിലുക്കം’ എന്ന ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം രേവതി അല്‍പ്പം മാനസികവിഭ്രാന്തിയുള്ളവേഷത്തിലാണ് അഭിനയിച്ചതെന്നും രേവതിയുടെ ഗംഭീരപ്രകടനമായിരുന്നെന്നും സംവിധായകന്‍ കമല്‍ മോഹന്‍ ലാലില്‍ നിന്നും കേട്ടിരുന്നു.

വീണ്ടും മോഹന്‍ ലാലിനൊപ്പം അത്തരമൊരു കഥാപാത്രം രേവതി ചെയ്‌താല്‍ അത് ചിത്രത്തിന് ദോഷം ചെയ്യുമെന്ന കാരണത്താലായിരുന്നു രേവതിക്ക് പകരം അമലയെ കണ്ടെത്തിയത് .എന്നാല്‍ , ഉള്ളടക്കത്തില്‍ മോഹന്‍ ലാലിന്‍റെ ഭാര്യ വേഷത്തിലേക്ക് രേവതിയെ ക്ഷണിച്ചു. പക്ഷേ ,മെയിന്‍ റോള്‍ അല്ലാത്ത കാരണം പറഞ്ഞു രേവതി ആ റോള്‍ നിരസിക്കുകയായിരുന്നു.ഒടുവിലാണ് , ആ റോളിലേക്ക് ശോഭനയെ കാസ്റ്റ് ചെയ്യുന്നത്. മെയിന്‍ റോള്‍ അല്ലാ എന്നറിഞ്ഞിട്ടും വളരെ താല്‍പര്യപൂര്‍വ്വമായിരുന്നു ശോഭന മോഹന്‍ ലാലിന്‍റെ ഭാര്യയാവാന്‍ സമ്മതം മൂളിയത്.AshiqRock

More in Malayalam Articles

Trending

Recent

To Top