Connect with us

രണ്ടായിരത്തിന് ശേഷമുള്ള മലയാള സിനിമയിലെ ഇൻഡസ്‌ട്രിയൽ ഹിറ്റുകൾ….

Malayalam Articles

രണ്ടായിരത്തിന് ശേഷമുള്ള മലയാള സിനിമയിലെ ഇൻഡസ്‌ട്രിയൽ ഹിറ്റുകൾ….

രണ്ടായിരത്തിന് ശേഷമുള്ള മലയാള സിനിമയിലെ ഇൻഡസ്‌ട്രിയൽ ഹിറ്റുകൾ….

രണ്ടായിരത്തിന് ശേഷമുള്ള മലയാള സിനിമയിലെ ഇൻഡസ്‌ട്രിയൽ ഹിറ്റുകൾ….

ഇൻഡസ്ട്രിയൽ ഹിറ്റുകൾ – അത് വരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ച് പുതിയ ചരിത്രം സൃഷ്ടിക്കുന്ന സിനിമകൾക്ക് നാം ചാർത്തി കൊടുക്കുന്ന പേരാണിത്. 1997 പുറത്തിറങ്ങിയ ആറാംതമ്പുരാൻ സൃഷ്ടിച്ച 18 കോടിയെന്ന വേൾഡ് വൈഡ് കളക്ഷൻ റെക്കോർഡ് ഭേദിക്കാൻ ആരെകൊണ്ടും സാധിക്കില്ല എന്നുള്ള ചിന്തയായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്.

മലയാള സിനിമ അടക്കി ഭരിച്ചിരുന്ന മോഹൻലാൽ, മമ്മൂട്ടി എന്നിവരിൽ നിന്ന് താര സിംഹാസനം പതിയെ യുവതലമുറയിലേക്ക് കൈമാറ്റം ചെയ്യപെടുന്നതിന് സാക്ഷ്യം വഹിച്ച വർഷങ്ങളായിരുന്നു രണ്ടായിരത്തിന് ശേഷമുള്ളവ. 1980 – 90 കാലഘട്ടത്തിൽ തൻേറതായ കയ്യൊപ്പ് പതിഞ്ഞ സിനിമകൾ കൊണ്ട് ജയറാം സാന്നിധ്യമുറപ്പിക്കാൻ ഒരു ശ്രമം നടത്തിരിക്കുന്നെങ്കിലും കുടുംബപ്രേക്ഷകരുടെ മാത്രം പിന്തുണയുള്ള അദ്ദേഹത്തിനതിന് സാധിക്കില്ലായിരുന്നു. കളക്ഷൻ റെക്കോർഡുകൾ എല്ലാം മോഹൻലാലിന്റേയും – മമ്മൂട്ടിയുടേയും കയ്യിൽ ഭദ്രമായിരുന്നു.

നരസിഹം (2000)

മോഹൻലാലിനെ നായകനാക്കി ഷാജികൈലാസ് സംവിധാന ചെയ്‌ത്‌ 2000ൽ ഇറങ്ങിയസൂപ്പർ ഹിറ്റ് ചിത്രമാണ് ‘നരസിംഹം’. ആറാം തമ്പുരാൻ സൃഷ്ടിച്ച 18 കോടിയെന്ന കളക്ഷൻ റെക്കോർഡ് മറികടക്കാൻ മറ്റൊരു മോഹൻലാൽ ചിത്രം തന്നെ വേണ്ടി വന്നു. 20 കോടി രൂപ ബോക്സോഫീസ് കളക്ഷൻ സ്വന്തമാക്കിയ നരസിംഹം ഇരുപത് കോടി രൂപ കളക്ഷൻ സ്വന്തമാക്കിയ ആദ്യ മലയാള സിനിമയുമാണ്. ആ വർഷം വല്യേട്ടൻ, തെങ്കാശിപ്പട്ടണം, ദാദ സാഹിബ് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ വേറെയുമുണ്ടായിരുന്നെങ്കിലും ആർക്കും കളക്ഷനിൽ നരസിംഹത്തിന് അടുത്തെത്താൻ സാധിച്ചില്ല.

രാജമാണിക്യം (2005)

2005 ൽ ഇറങ്ങിയ ഈ മമ്മൂട്ടി ചിത്രം ബോക്സ്ഓഫീസിൽ നിന്ന് വാരികൂട്ടിയത് 25 കോടിയിലധികം രൂപയാണ്. 25 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയും രാജമാണിക്യമാണ്. മമ്മൂട്ടിക്കു കോമഡി വഴങ്ങില്ലെന്ന് ചിന്തിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് കോമഡിയും ഒപ്പം കിടിലൻ ആക്ഷനും, സെന്റിമെൻസുമൊക്കെയായി അദ്ദേഹം കളം നിറഞ്ഞപ്പോൾ അത് വരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകളെല്ലാം മൂക്ക് കുത്തി വീഴുകയായിരുന്നു.

ഉദയനാണ് താരം, നരൻ, തൊമ്മനും മക്കളും, ചാന്തുപൊട്ട്, ഭാരത് ചന്ദ്രൻ IPS, അച്ചുവിന്റെ അമ്മ തുടങ്ങി അര ഡസനിലധികം ഹിറ്റ്‌ ചിത്രങ്ങൾ ആ വർഷം മലയാളത്തിൽ ഉണ്ടായിരുന്നുവെങ്കിലും കളക്ഷനിൽ രാജമാണിക്യത്തെ വെല്ലാൻ ആർക്കും സാധിച്ചില്ല.

ക്ലാസ്സ്‌മേറ്റ്‌സ് (2006)

മമ്മൂട്ടിയിൽ നിന്ന് മോഹൻലാലിലേക്കും, തിരിച്ചും മാറി മറിഞ്ഞു കൊണ്ടിരുന്ന ഇൻഡസ്ട്രിയൽ ഹിറ്റുകൾ മറ്റൊരു താരത്തിന് രണ്ടായിരത്തിന് ശേഷം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രിത്വിരാജിനാണ്. ലാൽ ജോസ് സംവിധാനം ചെയ്‌ത ഈ ക്യാമ്പസ് ചിത്രം മലയാളി പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ രാജമാണിക്യത്തിന്റെ റെക്കോർഡ് ആയിരുന്നു. 26 കോടി രൂപയായിരുന്നു ക്ലാസ്സ്‌മേറ്റ്‌സ് ബോക്സോഫീസിൽ നിന്ന് നേടിയത്.

ട്വന്റി – ട്വന്റി (2008)

2008ലാണ് ജോഷിയുടെ സംവിധാനത്തിൽ ഈ മൾട്ടി സ്റ്റാർ ചിത്രം തിയേറ്ററിലെത്തുന്നത്. താരരാജാക്കന്മാരും റാണിമാരുമെല്ലാം ഒരുമിച്ച ചിത്രം ബോക്സ്ഓഫീസിൽ നിന്ന് നേടിയത് 33 കോടി രൂപയിലധികമായിരുന്നു. അണ്ണൻ തമ്പി, വെറുതെ ഒരു ഭാര്യ, മാടമ്പി തുടങ്ങിയ ചിത്രങ്ങളെല്ലാം ആ വർഷം ഇറങ്ങി സൂപ്പർഹിറ്റുകൾ ആയെങ്കിലും ട്വന്റി – ട്വന്റിയുടെ കളക്ഷന്റെ ഏഴയലത്തെത്താൻ ആർക്കും സാധിച്ചില്ല. മലയാളത്തിലെ ആദ്യ 30 കോടി കളക്ഷൻ നേടുന്ന സിനിമയാണ് ട്വന്റി – ട്വന്റി.

ദൃശ്യം (2013)

2008ൽ ട്വന്റി – ട്വന്റി എന്ന മൾട്ടിസ്റ്റാർ ചിത്രം സൃഷ്‌ടിച്ച റെക്കോർഡുകൾ മറികടക്കാൻ 2013 വരെ കാത്തുനിൽക്കേണ്ടി വന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകനായ ഈ ത്രില്ലർ സിനിമ കളക്ഷനിൽ മാത്രമല്ല മലയാളികൾ അന്ന് വരെ കാണാത്ത കിളിപറക്കുന്ന ക്ലൈമാക്സ് ട്വിസ്റ്റ് കൊണ്ടും ഏറെ പ്രശസ്തമാണ്. നൂറു ദിവസത്തിലധികം നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിയ ദൃശ്യം നേടിയത് 68 കോടിയിലധികം രൂപയാണ്. 50 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാളസിനിമയും ദൃശ്യം തന്നെയാണ്.

ഉറുമി എന്ന സന്തോഷ് ശിവൻ സംവിധാനം ചെയ്‌ത പൃഥ്വിരാജ് ചിത്രം 42 കോടിയിലധികം കളക്ഷൻ നേടിയതായി പറയുന്നുണ്ടെകിലും ചിത്രത്തിന്റെ സൂപ്പർ ഹിറ്റായ തെലുഗ് പതിപ്പിൽ നിന്നാണ് ആ കളക്ഷൻ എന്നതിനാൽ അത് മലയാളത്തിലെ ഇൻഡസ്‌ട്രിയൽ ഹിറ്റുകൾക്കിടയിൽ ഉൾകൊള്ളിക്കാറില്ല.

പുലിമുരുകൻ (2016)

നൂറു കോടിയെന്ന ഒരിക്കലും ഒരു മലയാളസിനിമയ്ക്ക് കയ്യെത്തിപ്പിടിക്കാൻ കഴിയില്ലെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്ന ആ സ്വപ്നം യാഥാർഥ്യമാക്കിയ ചിത്രം. 50 ദിവസത്തോളം തിയ്യേറ്ററുകളിൽ ടിക്കറ്റ് കിട്ടാതിരിക്കുക എന്ന അത്ഭുതപ്രതിഭാസം മലയാളസിനിമ ആദ്യമായി ദർശിച്ചത് പുലിമുരുകൻ എന്ന വിസ്മയം റിലീസ് ചെയ്‌തപ്പോഴായിരുന്നു.

മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം ലോകത്താകമാനം നിന്നായി നേടിയത് 130 കോടിയോളം രൂപയാണ്. തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രം ആ ഭാഷകളിൽ നിന്ന് ഇരുപത് കോടിയിലധികം നേടുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ഇത് വരെ പുലിമുരുകന്റെ ഈ കളക്ഷൻ റെക്കോർഡ് തകർക്കാൻ മറ്റൊരു മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ല.

രണ്ടായിരത്തിന് ശേഷം മലയാളസിനിമയിൽ ഇറങ്ങിയ സിനിമകളിൽ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് പുലിമുരുകൻ ചരിത്രം സൃഷ്ടിക്കുന്നതിന് മുൻപും ഒരുപാട് സിനിമകൾ മികച്ച കളക്ഷനും നല്ല റിപ്പോർട്ടുകളും നേടിയിരുന്നു. പക്ഷെ അവർക്കൊന്നും ദൃശ്യത്തിന്റെ കളക്ഷൻ റെക്കോർഡ് ഭേദിക്കാൻ കഴിഞ്ഞില്ല. എന്ന് നിന്റെ മൊയ്‌ദീൻ, പ്രേമം, ടു കൺട്രീസ്, അമർ അക്ബർ ആന്റണി തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പുലിമുരുകന് ശേഷവും ഒരുപാട് സിനിമകൾ നല്ല കളക്ഷൻ നേടി തിയ്യേറ്ററിൽ നിറഞ്ഞോടിയിരുന്നു. പക്ഷെ അവർക്കും മുരുകൻ തീർത്ത റെക്കോർഡ് തകർക്കാൻ കഴിഞ്ഞില്ലെന്ന് മാത്രം.ബാഹുബലിയുടെ മലയാളം പതിപ്പ്, ദി ഗ്രേറ്റ് ഫാദർ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, രാമലീല, മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ ആദി തുടങ്ങിയവയൊക്കെ മികച്ച കളക്ഷൻ നേടുകയും, നൂറു ദിവസത്തിന് മുകളിൽ തിയ്യേറ്ററിൽ നിറഞ്ഞോടുകയും ചെയ്‌തിരുന്നു.


Industrial hits in Malayalam cinema after 2000

More in Malayalam Articles

Trending