അക്ഷയ് കുമാര്‍ തന്റെ സുഹൃത്താണെന്നും എന്നാല്‍ ഇപ്പോള്‍, നടന് മത്സരിക്കുന്നത് മകന് രാം ചരണിനോടാണെന്നും ചിരഞ്ജീവി. അടുത്തിടെ രാം ചരണും അക്ഷയും ഒരേ വേദിയില്‍ നൃത്തം ചെയ്തത് ചൂണ്ടിക്കാണിച്ചാണ് നടന് ഇങ്ങനെ പറഞ്ഞത്. ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ വേദിയില്‍ സംസാരിക്കുകയായിരുന്നു ചിരഞ്ജീവി.
‘അക്ഷയ് കുമാര്‍ ഇപ്പോള്‍ ഇവിടെ ഉണ്ട്. അടുത്തിടെ എന്റെ മകന് രാം ചരണും അക്ഷയ് കുമാറും ഒരേ വേദിയില്‍ നൃത്തം ചെയ്തിരുന്നു. ശരിക്കും അക്ഷയ് എന്റെ സുഹൃത്താണ്.
എന്നിട്ട് ഇപ്പോള്‍ അദ്ദേഹം മത്സരിക്കുന്നത് എന്റെ മകനുമായിട്ടാണ്. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ശക്തിയും കരുത്തും,’ ചിരഞ്ജീവി പറഞ്ഞു. ചിരഞ്ജീവിയുടെ വാക്കുകള്‍ സന്തോഷത്തൊടെയാണ് അക്ഷയ് കുമാര്‍ വേദിയില്‍ ഇരുന്ന് കേട്ടത്.
അടുത്തിടെ നടന്ന ഒരു മീഡിയ കോണ്‍ക്ലേവില്‍ രാം ചരണും അക്ഷയ് കുമാറും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. സിനിമാ സ്വപ്നങ്ങളേക്കുറിച്ച് സംസാരിച്ച നടന്മാര്, ‘തു ചീസ് ബഡി ഹേ മസ്ത് മസ്ത്’ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....