News
സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സ്വീകരിക്കാന്‍ മഹ്നാസ് മുഹമ്മദി എത്തില്ല
സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സ്വീകരിക്കാന്‍ മഹ്നാസ് മുഹമ്മദി എത്തില്ല
ഇരുപത്തിയേഴാമത് കേരള രാജ്യാന്തരചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സ്വീകരിക്കാന്‍ ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിക്ക് എത്താനാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പാസ്‌പോര്‍ട്ട് പുതുക്കാന്‍ മഹ്നാസിന് ഇറാനിലേക്ക് മടങ്ങാനാകാത്തതാണ് പ്രതിസന്ധി.
ഇറാനിലേക്ക് മടങ്ങിയാല്‍ ഭരണംകൂടം വീണ്ടും അറസ്റ്റ് ചെയ്യും. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ ഭരണകൂട ഭീകരതയെ തുടര്‍ന്ന് ഇറാന് പുറത്താണ് മഹ്നാസ് താമസിക്കുന്നത്. നിലവില്‍ പാസ്‌പോര്‍ട്ടിന് അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാലാവധിയുണ്ടെങ്കിലും യാത്രയ്ക്ക് അധികൃതരും അനുമതി നല്‍കുന്നില്ല.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുകയും തടവ് അനുഭവിക്കുകയും ചെയ്ത മഹ്നാസിനെ മേളയിലെത്തിച്ച് പുരസ്‌കാരം നല്‍കാനുള്ള എല്ലാ ശ്രമങ്ങളും അക്കാദമി അധികൃതര്‍ നടത്തിയിരുന്നു.ഭരണകൂടഭീകരതയെ പോലും ചെറുത്ത് സിനിമയ്ക്ക് വേണ്ടിയെടുത്ത നിലപാടാണ് മഹ്നാസിനെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
