News
ഡയറ്റിംഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല; കഴിക്കുന്നത് കണ്ട് വെയ്റ്റര്‍മാര്‍ പോലും നോക്കുകയായിരുന്നു; രവീന്ദര്‍ ചന്ദ്രശേഖര്‍
ഡയറ്റിംഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല; കഴിക്കുന്നത് കണ്ട് വെയ്റ്റര്‍മാര്‍ പോലും നോക്കുകയായിരുന്നു; രവീന്ദര്‍ ചന്ദ്രശേഖര്‍
കഴിഞ്ഞ കുറച്ചധികം നാളുകളായി തമിഴകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി മഹാലക്ഷ്മിയുടെ വിവാഹം. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹവാര്‍ത്ത പുറത്തെത്തിയ അന്ന് മുതല്‍ ഈ താരദമ്പതികള്‍ നിരന്തരം ബോഡി ഷെയിമിംഗിനും കടുത്ത സൈബര്‍ ആക്രമണത്തിനുമാണ് ഇരയായികൊണ്ടിരിക്കുന്നത്. രവീന്ദറിന്റെ വണ്ണമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.
ബോഡി ഷെയിമിംഗ് കടുത്തെങ്കിലും ദമ്പതികള്‍ ഇതൊന്നും കാര്യമാക്കിയിരുന്നില്ല. കളിയാക്കലുകള്‍ക്കിടയിലും തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. അത്തരത്തില്‍ സന്തോഷകരമായി മുന്നോട്ട് നീങ്ങവെയാണ് മറ്റൊരു പ്രതിസന്ധി രവീന്ദറിനും മഹാലക്ഷ്മിക്കും നേരിടേണ്ടി വന്നത്. അടുത്തിടെയാണ് പണം തട്ടിപ്പ് കേസില്‍ രവീന്ദര്‍ അറസ്റ്റിലായത്.
16 കോടി രൂപയുടെ തട്ടിപ്പ് കേസാണ് രവീന്ദറിനെതിരെ വന്നത്. പവര്‍ പ്രൊജക്ടില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നല്കിയ പണം തിരികെ കാെടുത്തില്ലെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രവീന്ദര്‍ അറസ്റ്റിലായത്. ഇത് വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രവീന്ദറിനെതിരെ മറ്റ് പരാതികളും വന്നതായി തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്.
ജാമ്യം ലഭിച്ച പുറത്തിറങ്ങിയ രവീന്ദര്‍ തന്റെ ജയില്‍ അനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായി. കേസില്‍ താന്‍ നിരപരാധിയാണെന്ന് രവീന്ദര്‍ പറയുന്നു. വിവാദങ്ങളിലും രവീന്ദറിന് ആശ്വാസമായി ഭാര്യ മഹാലക്ഷ്മി ഒപ്പമുണ്ട്. ജയിലിലായപ്പോള്‍ തന്നെ മുപ്പത് ദിവസം മിസ് ചെയ്യുമല്ലോ എന്നായിരുന്നു മഹാലക്ഷ്മിയുടെ ആശങ്കയെന്നും തനിക്കെതിരെ വന്ന ആക്ഷേപത്തെ മഹാലക്ഷ്മി കാര്യമാക്കിയിട്ടില്ലെന്നും രവീന്ദര്‍ തുറന്ന് പറഞ്ഞു.
തുടരെ ബോഡി ഷെയ്മിംഗ് നേരിടുന്ന വ്യക്തിയാണ് രവീന്ദര്‍. ശരീരഭാരത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ ട്രോളുകളും വരാറുണ്ട്. മഹാലക്ഷമിയുമായുള്ള വിവാഹത്തിന്റെ സമയത്ത് രവീന്ദറിനെതിരെ പരിഹാസം കടുത്തു. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ബന്ധത്തിന് സമ്മതിച്ചെന്ന് വരെ ആക്ഷേപമുണ്ടായി. എന്നാല്‍ ഇതൊന്നും താര ദമ്പതികള്‍ കാര്യമാക്കിയില്ല. മാത്രമല്ല പരിഹാസങ്ങളെ ചിരിച്ച് തള്ളി. മഹാലക്ഷ്മിക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് കൊണ്ട് രവീന്ദര്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഡയറ്റിംഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ലെന്ന് രവീന്ദര്‍ പറയുന്നു. ഒരിക്കല്‍ താജ് ഹോട്ടലില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയി. ആദ്യം ഗ്രീന്‍ ടീ, ലൈം ജ്യൂസ് ഒക്കെയാണ് ചോദിച്ചത്. ഞാന്‍ ചിക്കന്‍ സോസേജും മസാല ഓംലറ്റും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ മഹാലക്ഷ്മി പിന്നീട് കഴിച്ച ഭക്ഷണങ്ങള്‍ കണ്ട് താന്‍ അമ്പരന്ന് പോയെന്ന് രവീന്ദര്‍ ഓര്‍ത്തു. ആദ്യം ബീഫ്, പോര്‍ക്ക്, ചിക്കന്‍ സോസേജ് തുടങ്ങിയവയെല്ലാം ഓര്‍ഡര്‍ ചെയ്തു.
അതിന് ശേഷം ഒരു മുന്തിരി ജ്യൂസ് കഴിച്ചു. പിന്നീട് മസാലദോശ പൊങ്കല്‍, വട എന്നിവയെല്ലാം കഴിച്ചു. ഇത് കണ്ട് താന്‍ അത്ഭുതപ്പെട്ട് പോയെന്നും രവീന്ദര്‍ തുറന്ന് പറഞ്ഞു. താന്‍ കഴിക്കുന്നത് കണ്ട് വെയ്റ്റര്‍മാര്‍ പോലും നോക്കുകയായിരുന്നെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത മഹാലക്ഷ്മിയും ചിരിച്ച് കൊണ്ട് പറഞ്ഞു. അഭിമുഖത്തില്‍ മറ്റ് വിശേഷങ്ങളും മഹാലക്ഷ്മിയും രവീന്ദറും സംസാരിച്ചു.
ബന്ധത്തില്‍ താനാണ് പൊസസീവ് എന്ന് മഹാലക്ഷ്മി തുറന്ന് പറഞ്ഞു. ഒന്നര വര്‍ഷം ഡേറ്റിംഗിലായിരുന്ന കാലത്ത് ഇക്കാര്യം പുറത്താരും അറിയാതിരിക്കാന്‍ ശ്രദ്ധിച്ചതിനെക്കുറിച്ച് രവീന്ദറും സംസാരിച്ചു. അക്കാലത്ത് ഒരുമിച്ച് പുറത്ത് പോകാറില്ലായിരുന്നു. ഒരു ഭയം ഉണ്ടായിരുന്നു. ഒരുപക്ഷെ വിവാഹം നടന്നില്ലെങ്കില്‍ പുരുഷന്മാരേക്കാള് ബുദ്ധിമുട്ട് സ്ത്രീകള്‍ക്കാണ്. അവള്‍ക്ക് ഒരു മകനും കുടുംബവുമുണ്ട്. വിവാഹത്തിന് ശേഷം എവിടെ വേണമെങ്കിലും പോകാമെന്ന് കരുതിയെന്നും രവീന്ദര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി മഹാലക്ഷ്മിയെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. രവീന്ദര്‍ ജയിലിലായ സംഭവത്തില്‍ രവീന്ദര്‍ തന്നെ വഞ്ചിച്ചെന്ന് മഹാലക്ഷ്മി പറഞ്ഞെന്നുമാണ് പുറത്ത് വന്ന ഗോസിപ്പുകള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മഹാലക്ഷ്മി ഇങ്ങനെ പറഞ്ഞിട്ടില്ല. തെറ്റായ വാര്‍ത്തകളോട് പ്രതികരിക്കാന്‍ മഹാലക്ഷ്മി തയ്യാറായതുമില്ല. മഹാലക്ഷ്മിയുടെ ആദ്യം വിവാഹബന്ധം വേര്‍പിരിഞ്ഞതാണ്.
ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. മറുവശത്ത് രവീന്ദറിന്റെയും ആദ്യ ബന്ധം വേര്‍പിരിയലില്‍ അവസാനിച്ചതാണ്. പരസ്പരം മനസ്സിലാക്കിയാണ് വിവാഹം ചെയ്തതെന്ന് മഹാലക്ഷ്മിയും രവീന്ദറും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ് സീരിയല്‍ രംഗത്ത് മഹാലക്ഷ്മി ഇപ്പോഴും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടാറുണ്ട്.
