Connect with us

വലിയൊരു ടീമുമായി കളത്തിലിറങ്ങുകയാണ്; കേരള സ്‌െ്രെടക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു, ക്യാപ്റ്റനായി ഇന്ദ്രജിത്ത് സുകുമാരന്‍

Cricket

വലിയൊരു ടീമുമായി കളത്തിലിറങ്ങുകയാണ്; കേരള സ്‌െ്രെടക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു, ക്യാപ്റ്റനായി ഇന്ദ്രജിത്ത് സുകുമാരന്‍

വലിയൊരു ടീമുമായി കളത്തിലിറങ്ങുകയാണ്; കേരള സ്‌െ്രെടക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു, ക്യാപ്റ്റനായി ഇന്ദ്രജിത്ത് സുകുമാരന്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം സീസണിലേക്കുള്ള കേരള സ്‌െ്രെടക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു. നടന്‍ ഇന്ദ്രജിത്ത് സുകുമാരനാണ് ടീമിന്റെ ക്യാപ്റ്റന്‍. എട്ട് ടീമുകള്‍ അണിനിരക്കുന്ന പുതിയ സീസണ്‍ ഫെബ്രുവരി 23 ന് ആരംഭിക്കും. ടീമിനൊപ്പമുള്ള ചിത്രം ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു.

32 ആംഗങ്ങളുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിനീഷ് കോടിയേരിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ‘ഈ സീസണില്‍ വലിയൊരു ടീമുമായി കളത്തിലിറങ്ങുകയാണ്. ഈ സീസണില്‍ കേരളാ സ്‌െ്രെടക്കേഴ്‌സ് മികച്ച പ്രകടനം കാഴ്ചവയ്ക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫെബ്രുവരി 23 ന് ആരംഭിക്കും’. ഇന്ദ്രജിത്ത് സമൂഹമാദ്ധ്യങ്ങളില്‍ കുറിച്ചു.

തെലുഗു വാരിയേഴ്‌സ്, ചെന്നൈ റൈനോസ്, ഭോജ്പൂരി ദബാംഗ്, പഞ്ചാബ് ദഷേര്‍, കര്‍ണാടക ബുള്‍ഡോഴ്‌സേഴ്‌സ്, മുംബൈ ഹീറോസ് എന്നിവയാണ് മറ്റ് ടീമുകള്‍. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ കേരള സ്‌െ്രെടക്കേഴ്‌സും മുംബൈ ഹീറോസും ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും മത്സര വേദിയാകും.

കേരള സ്‌െ്രെടക്കേഴ്‌സ് ടീം: ഇന്ദ്രജിത്ത്, ബിനീഷ് കോടിയേരി, രാജീവ് പിള്ള, വിവേക് ഗോപന്‍, പ്രശാന്ത്, ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ലാല്‍ ജൂനിയര്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, സണ്ണി വെയ്ന്‍, മുന്ന സൈമണ്‍, സഞ്ചു സലിം, സൈജു കുറുപ്പ്, ഷഫീഖ് റഹ്മാന്‍, സിദ്ധാര്‍ത്ഥ്, വിനു മോഹന്‍, വിഷ്ണു ഇന്ദൂരി, അനൂപ്, മദന്‍ മോഹന്‍.

More in Cricket

Trending