Connect with us

ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക് അന്തരിച്ചു

Hollywood

ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക് അന്തരിച്ചു

ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക് (60) അന്തരിച്ചു. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചലസിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മരണ വിവരം അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വഴി യുഎസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനപ്രിയ എച്ച് ബി യോ പരമ്പരയായ ‘ദി വയര്‍’, ആക്ഷന്‍ത്രില്ലര്‍ ചിത്രം ‘ജോണ്‍ വിക്ക്’ എന്നിവയിലൂടെ ശ്രദ്ധ നേടിയ നടനാണ് ലാന്‍സ് റെഡ്ഡിക്ക്. സംഗീതജ്ഞന്‍ കൂടിയാണ് റെഡ്ഡിക്ക്.

മാര്‍ച്ച് 24 ന് റിലീസ് ചെയ്യാനിരിക്കുന്ന ജോണ്‍ വിക്ക് ഫ്രാഞ്ചൈസിയുടെ നാലാം ഭാഗത്തിനായുള്ള പ്രസ് ടൂറില്‍ റെഡ്ഡിക്ക് ഉണ്ടായിരുന്നു. അന ഡി അര്‍മാസ് അഭിനയിക്കുന്ന, ‘ജോണ്‍ വിക്ക് സ്പിന്‍ഓഫ്’, ‘ബാലെരിന’ എന്നീ സിനിമകാളാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

ബാള്‍ട്ടിമോര്‍ സ്വദേശിയായ റെഡ്ഡിക്ക് തന്റെ 25 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിരവധി സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും ജനശ്രദ്ദ് ആകര്‍ഷിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഈസ്റ്റ്മാന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് റെഡ്ഡിക്ക് സംഗീതം പഠിച്ചിട്ടുണ്ട് .കൂടാതെ യേല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദം നേടി. ‘വണ്‍ നൈറ്റ് ഇന്‍ മിയാമി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹ അഭിനേതാക്കള്‍ക്കൊപ്പം 2021ല്‍ അദ്ദേഹം സാഗ് അവാര്‍ഡ്‌സില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

More in Hollywood

Trending

Recent

To Top