Connect with us

രാത്രികൾ പകലാക്കി മാറ്റി; ദൈവം അവിടെയും കരുണ കാണിച്ചില്ല.. അച്ഛനും അമ്മയ്ക്കും ഒപ്പം ഇനി ദേവനന്ദയില്ല

Malayalam Movie Reviews

രാത്രികൾ പകലാക്കി മാറ്റി; ദൈവം അവിടെയും കരുണ കാണിച്ചില്ല.. അച്ഛനും അമ്മയ്ക്കും ഒപ്പം ഇനി ദേവനന്ദയില്ല

രാത്രികൾ പകലാക്കി മാറ്റി; ദൈവം അവിടെയും കരുണ കാണിച്ചില്ല.. അച്ഛനും അമ്മയ്ക്കും ഒപ്പം ഇനി ദേവനന്ദയില്ല

ഒരു പോള കണ്ണടയ്ക്കാതെ കേരളം മൊത്തം കാത്തിരുന്ന . ദേവനന്ദ തിരിച്ചുവരണമെന്നുള്ള പ്രാർത്ഥനയിലായിരുന്നു. രാത്രികൾ പകലാക്കി മാറ്റി. എന്നാൽ ദൈവം അവിടെയും കരുണ കാണിച്ചില്ല. നാടിന്റെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് ദേവനന്ദയുടെ മൃതദേഹം ഇത്തരിക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ഇനി ദേവനന്ദയില്ല

ഒഴുക്കുള്ള പുഴയിൽ വള്ളിപ്പടർപ്പിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു ദേവനന്ദയുടെ മൃതദേഹം. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാലേ എന്താണ് കുട്ടിയ്ക്ക് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളു. ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.

വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്കൂളിൽ നിന്ന് അവധിയെടുത്തത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തുകയായിരുന്നു.

കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ കേരളമാകെ ഏറ്റെടുത്തിരിക്കുകയായിരുന്നു. കുട്ടിയെ കണ്ടുകിട്ടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കേരളക്കര. ദേവനന്ദയെ കാണാതായെന്ന വാർത്ത പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് സന്ദേശം ഷെയര്‍ ചെയ്തത്. മകളുടെ തിരോധനന വാര്ത്ത പുറത്ത് വന്നപ്പോൾ ഒമാനില്‍ ജോലിയിലായിരുന്നു അച്ഛന്‍. വീട്ടില്‍ നിന്ന് മകളെ കാണാനില്ലെന്ന് അറിഞ്ഞ പ്രദീപിനെ നിയന്ത്രിക്കാന്‍ സഹ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. തേങ്ങുന്ന മനസ്സുമായി അച്ഛന്‍ പ്രദീപ് കുമാര്‍ മസ്‌കത്തില്‍ നിന്ന് ഇന്ന് നാട്ടിലെത്തി

പ്രസവ ശുശ്രൂഷകള്‍ക്കായാണ് ധന്യ കുടവട്ടൂരിലെ സ്വന്തം വീട്ടില്‍നിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. അച്ഛന്‍ മോഹനന്‍പിള്ളയ്ക്കും അമ്മ രാധാമണിയമ്മയ്ക്കും ഒപ്പമായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ രാധാമണി തൊഴിലുറപ്പ് ജോലികള്‍ക്കും മോഹനന്‍പിള്ള ജോലിക്കായി പുറത്തേക്കും പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. കുട്ടികളെ വീട്ടിലാക്കിയ ശേഷം മുറ്റത്ത് തുണി കഴുകുകയായിരുന്ന അമ്മ ധന്യ തിരിച്ചെത്തിയപ്പോഴാണ് ദേവനന്ദയെ കാണാതായതായി അറിയുന്നത്. ഉടനെ അയല്‍വീടുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാനായില്ലായിരുന്നു.

ഡാന്‍സിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു ദേവനന്ദ. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് കൃഷ്ണവേഷത്തില്‍ നൃത്തമാടിയ ദേവനന്ദ വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മുങ്ങല്‍ വിദഗദ്ധര്‍ നടത്തിയ തെരച്ചിലിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം. ഫോറന്‍സിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. 15 മിനിറ്റിൽ ആ കുരുന്നിനെ വട്ടമിട്ട് പറന്ന കഴുകൻ കണ്ണുകൾ ആരുടേത്? കേരളം ഞെട്ടുന്ന മറ്റൊരു കൊലപാതകമോ ഇത്? ഇങ്ങനെ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമാണ് മരണ കാരണം വ്യക്തമാകുകയുളളൂ

Body of the missing Devananda was found-Kollam child missing devananda……

More in Malayalam Movie Reviews

Trending

Recent

To Top