Connect with us

ആദ്യ ദിനം തന്നെ മികച്ച പ്രതികരണം;പ്രവചനങ്ങൾ തെറ്റിച്ച് ധമാക്ക! തിയേറ്റർ റിവ്യൂ!

Malayalam Movie Reviews

ആദ്യ ദിനം തന്നെ മികച്ച പ്രതികരണം;പ്രവചനങ്ങൾ തെറ്റിച്ച് ധമാക്ക! തിയേറ്റർ റിവ്യൂ!

ആദ്യ ദിനം തന്നെ മികച്ച പ്രതികരണം;പ്രവചനങ്ങൾ തെറ്റിച്ച് ധമാക്ക! തിയേറ്റർ റിവ്യൂ!

പുതുവർഷത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ധമാക്ക.ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വൻ താര നിരതന്നെയുള്ള ഈ ചിത്രത്തിന് തീയ്യറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് എത്തുന്നത്.മുകേഷിന്റെയും ഉർവ്വശിയുടെയും നർമ്മ മുഹൂർത്തങ്ങളും,അരുണിന്റേയും നിക്കിയുടെയും റൊമാൻസും,നൂറിന്റെയും കിടിലൻ ഡാൻസുമൊക്കെ ഇതിനോടകം തന്നെ ചിത്രത്തിന്റെ മാറ്റ് തെളിയിച്ചുകഴിഞ്ഞു.ഇതിലെ ഗാനങ്ങളും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ചിത്രം തീയേറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.ചങ്ക്‌സ് ,ഒരു അടാർ ലവ്,ഹാപ്പി വെഡിങ്സ് തുടങ്ങിയ ചിത്രങ്ങൾ പക്കാ എന്റർടൈമെന്റ് ആണെങ്കിൽ,ഇതൊരു പക്കാ കുടുംബ പ്രേക്ഷകർക്കായുള്ള ചിത്രമാണ്.ചിത്രത്തിന്റെ റിവ്യൂ നോക്കാം.

നിങ്ങൾക്ക് മനസ് തുറന്ന് ചിരിക്കാം,എല്ലാ പ്രശ്‌നങ്ങളും ഇറക്കി വെക്കാം. അതാണ് ധമാക്ക ചെയ്യുന്നത്. അരുണ്‍, നിക്കി ഗല്‍റാണി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഉര്‍വശി, മുകേഷ്, ഹരീഷ് കണാരന്‍, ഇന്നസെന്റ്, സലിംകുമാര്‍ എന്നിവര്‍ ഒന്നിച്ചുള്ളൊരു ആഘോഷമാണ് ചിത്രം.

മലയാളികൾ ഏറ്റെടുത്ത മോഹൻലാൽ ചിത്രമായ “ഒളിമ്പ്യന്‍ അന്തോണി ആദം” എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ അരുണ്‍ ആണ് നായകനായ ഇയോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇയോ വലിയ ശമ്പളം ഓഫര്‍ ചെയ്യുന്ന കമ്പനിയില്‍ ഇന്റര്‍വ്യൂവിന് സുഹൃത്തുമായി പോവുന്നു. ഒടുവില്‍ ഇന്റര്‍വ്യൂവിനെത്തും മുമ്പെ സുഹൃത്തിന് ഭാഗ്യവശാല്‍ ആ ജോലി ലഭിക്കുന്നു.അങ്ങനെ ജോലിയില്ലാതെ വിഷാദിച്ചിരിക്കുന്ന ഇയോയും കോടീശ്വരിയായ യുവതിയുമായുള്ള വിവാഹം വീട്ടുകാര്‍ ചേര്‍ന്ന് ഉറപ്പിക്കുന്നു. പെണ്‍കുട്ടിയുടേത് രണ്ടാം വിവാഹമാണെന്നറിഞ്ഞ് ആദ്യം വിസ്സമതിക്കുകയും ശേഷം അതെ പെണ്‍കുട്ടിയുടെ ഗ്ലാമറിൽ മയങ്ങിപോകുന്ന ഇയോ വിവാഹത്തിനു സമ്മതിക്കുകയും ചെയ്യുന്നു. ഇവരുടെ വിവാഹശേഷം ആ വീട്ടില്‍ സംഭവിക്കുന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് പിന്നീട്.

അതോടൊപ്പം തന്നെ മലയാളികളുടെ ഇഷ്ട്ട നായിക നിക്കി ഗല്‍റാണിയാണ് അരുണിന്റെ കോടീശ്വരിയായ ഭാര്യയുടെ കഥാപാത്രത്തിലെത്തുന്നത്. ഇയോയുടെ വായാടിയായ സുഹൃത്തായി ധര്‍മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തെ കൂടുതൽ രസകരമാക്കുന്നു. ഇയോയുടെ റൊമാന്റിക് അച്ഛനായി മുകേഷും അമ്മയായി ഉര്‍വശിയും അനിയത്തിയായി ഷാലിന്‍ സോയയും സെക്‌സോളജിസ്റ്റായ ഡോക്ടറായി ഹരീഷ് കണാരനും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായി സലിംകുമാറും തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത എന്നത് ചിത്രത്തിൽ അരുണിനൊപ്പം ഒരു നൃത്തരംഗത്തിലെത്തുന്ന നൂറിന്‍ ഷെരീഫും ഒമര്‍ ലുലു സെലിബ്രേഷനില്‍ പങ്കുചേരുന്നുണ്ട്.വിശ്വവിഖ്യാതമായ ഒമര്‍ ലുലു ചിത്രങ്ങളില്‍ പൊതുവെ കാണുന്ന ‘ഫണ്‍ എലമന്റ്‌’ ധമാക്കയിലും കാണാനാകുന്നതാണ്. ഇതിലൂടെ യുവാക്കള്‍ക്കായി തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പൂരം തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.

about dhamakka movie

More in Malayalam Movie Reviews

Trending

Recent

To Top