Connect with us

കറുപ്പിൽ അതിസുന്ദരിയായി മീര ജാസ്മിൻ ; മനോഹര ചിത്രങ്ങൾ !

Fashion

കറുപ്പിൽ അതിസുന്ദരിയായി മീര ജാസ്മിൻ ; മനോഹര ചിത്രങ്ങൾ !

കറുപ്പിൽ അതിസുന്ദരിയായി മീര ജാസ്മിൻ ; മനോഹര ചിത്രങ്ങൾ !

എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീരാജാസ്മിൻ. ദിലീപിന്റെ നായികയായി അഭിനയിച്ച് തുടങ്ങിയ മീരാജാസ്മിൻ തൊട്ടടുത്ത സിനിമയിലും ദിലീപിന്റെ തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. കസ്തൂരിമാൻ എന്ന സിനിമയിലെ പ്രകടനമാണ് മീരാജാസ്മിനെ ആദ്യം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അതിന് ശേഷം പാടം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിനെ തേടിയെത്തി.വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന മീര അടുത്തിടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

ദുബായിൽ ആണ് താരം ഇപ്പോൾ താമസം. ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ മീര ജാസ്മിൻ ഇടയ്ക്കിടെ ഫൊട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.കറുത്ത ഡിസൈനര്‍ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന മീരയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരങ്ങളായ നസ്രിയ, റിമ കല്ലിങ്കല്‍, മഞ്ജിമ എന്നിവര്‍ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ ‘ പത്ത് കല്‍പനകള്‍’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍ നിന്നും ലഭിച്ചത്.

More in Fashion

Trending

Recent

To Top