Malayalam
റോബിന്‍ പറഞ്ഞ കാര്യം 105 ശതമാനം പച്ച നുണയാണ്… മാസ് കാണിച്ചു നില്‍ക്കുമ്പോള്‍ ഷോയില്‍ നിന്നും എടുത്ത് കളഞ്ഞതിന്റെ ദേഷ്യമാണ് പരസ്യമായി ഇങ്ങനെ പറയുന്നത്; റോബിനെതിരെ ആര്‍ജെ രഘു
റോബിന്‍ പറഞ്ഞ കാര്യം 105 ശതമാനം പച്ച നുണയാണ്… മാസ് കാണിച്ചു നില്‍ക്കുമ്പോള്‍ ഷോയില്‍ നിന്നും എടുത്ത് കളഞ്ഞതിന്റെ ദേഷ്യമാണ് പരസ്യമായി ഇങ്ങനെ പറയുന്നത്; റോബിനെതിരെ ആര്‍ജെ രഘു
ബിഗ് ബോസ് ഉഡായിപ്പാണെന്നും എങ്ങനെ പെരുമാറണമെന്ന് തനിക്ക് നിര്‍ദ്ദേശം തന്നിരുന്നുവെന്നുമായിരുന്നു റോബിന്റെ ആരോപണം. ഇപ്പോഴിതാ റോബിന്റെ ആരോപണത്തിൽ ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്‍ജെ രഘു എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു രഘുവിന്റെ പ്രതികരണം.
ആര്യയും പ്രതികരണമായി രഘുവിനൊപ്പം ലൈവിലെത്താനിരുന്നതാണ്. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലം അത് നടന്നില്ല. എങ്കിലും ആര്യ കമന്റിലൂടെ പിന്നീട് പ്രതികരിക്കുന്നുണ്ട്.
പുറത്താക്കപ്പെട്ട രണ്ട് പേരെയാണ് തിരികെ കൊണ്ടു വന്നത്. രണ്ടു പേരും ഫിസിക്കല്‍ അസോള്‍ട്ടിന് പുറത്താക്കപ്പെട്ടത്. അതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. പക്ഷെ ഇവിടെ അതിന് പ്രസക്തിയില്ല. റോബിന്‍ രാധാകൃഷ്ണന്‍ അതിഥിയായി വന്നിട്ടും ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. രണ്ട് തവണ പുറത്താക്കപ്പെട്ടതിന്റെ റെക്കോര്‍ഡ് അദ്ദേഹത്തിന് സ്വന്തം. എനിക്ക് അയാളോട് വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ എന്റെയടക്കം ക്രെഡിബിലിറ്റിയെ ബാധിക്കുന്നതിനാലാണ് ലൈവ് വരുന്നതെന്നാണ് രഘു പറയുന്നത്.
റോബിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്നപ്പോള്‍ അയാളുടെ ഫ്രസ്റ്റ്രേഷന്‍ വ്യക്തമായി തന്നെ കാണാം. ലോകത്തു തന്നെ ഇതാദ്യമായിട്ടാണ് ഒരാളെ രണ്ട് ഷോയില്‍ നിന്നും പുറത്താക്കുന്നത്. അത് അയാളുടെ കഴിവ് കേടാണെന്ന് രഘു പറയുന്നു. ഈ ഷോ മൊത്തം ഉഡായിപ്പാണ്, റീ എന്‍ട്രി സമയത്ത് ഓരോ മത്സരാര്‍ത്ഥിയെയും കുറിച്ചും അവരോട് എങ്ങനെയാണ് ഇടപെടേണ്ടെന്ന് എന്നൊക്കെ പറഞ്ഞു കൊടുത്തു എന്നാണ് റോബിന്‍ പറയുന്നത്. റോബിനെ ഞാന്‍ ഇതുവരേയും കണ്ടിട്ടില്ല. കാണാന്‍ ആഗ്രഹിക്കുന്നുമില്ല. ഞാനും ബിഗ് ബോസില്‍ തിരിച്ചു കയറിയ ആളാണ്. എനിക്ക് ഷോ കാണാന്‍ പറ്റിയിരുന്നില്ല. തിരിച്ച് ചെന്നപ്പോള്‍ ഞാന്‍ നടപ്പിലാക്കിയത് എന്റെ സ്വന്തം പ്ലാനുകളാണ്. ഇയാളെ അടിക്കണം, ഇയാളോട് ഇങ്ങനെ ചെയ്യണം എന്നൊന്നും എന്നോടാരും പറഞ്ഞു തന്നിട്ടില്ല എന്ന് രഘു വ്യക്തമാക്കുന്നു. ആദ്യം മനസിലാക്കേണ്ടത് ഇതൊരു സ്‌ക്രിപ്റ്റഡ് ഷോ അല്ല. ഇത് പറഞ്ഞ് പറഞ്ഞ് മടുത്തതാണ്. രണ്ടാമത്തേത് ഇത് പറഞ്ഞു തരാന്‍ മാസ്റ്റര്‍ പ്ലാനുമായി ആരും മത്സാരാര്‍ത്ഥികളുടെ മുന്നില്‍ വരില്ലെന്നും രഘു പറയുന്നു
റോബിന്‍ പറഞ്ഞ കാര്യം 105 ശതമാനം പച്ച നുണയാണ്. ഞാന്‍ അതിനുള്ളിലുണ്ടായിരുന്നതാണ്. മാസ് കാണിച്ചു നില്‍ക്കുമ്പോള്‍ ഷോയില്‍ നിന്നും എടുത്ത് കളഞ്ഞതിന്റെ ദേഷ്യമാണ് പരസ്യമായി ഇങ്ങനെ പറയുന്നതെന്നും രഘു ആരോപിച്ചു. ഏഷ്യാനെറ്റ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. ഈ ഷോയില്‍ മത്സരിച്ച ഒരാളെന്ന നിലയില്‍ ഷോ ഉഡായിപ്പല്ലെന്ന് പറയാനാകുമെന്നും രഘു വ്യക്തമാക്കുന്നു. ഷോയില്‍ നിന്നും എടുത്ത് കളയുന്നവര്‍ പലതും പറയുമെന്നും രഘു പറയുന്നു.
ജനങ്ങളെ മൊത്തം മണ്ടന്മാരാക്കാനുള്ള പണിയാണ് റോബിന്‍ ചെയ്യുന്നതെന്നും രഘു പറയുന്നുണ്ട്. ആ ഷോയില്‍ പോയി ഒന്നും ചെയ്യാതെ പുറത്ത് വന്ന്, പിആര്‍ കൊണ്ട് മാത്രം രക്ഷപ്പെട്ട്, നാട്ടിലുള്ള സകല ഉദ്ഘാടനങ്ങള്‍ക്കും കാശ് വാങ്ങി അഞ്ച് പൈസയുടെ നന്ദിയില്ലാതെ ഈ വര്‍ത്തമാനം പറയുന്നത് വളരെ മോശമാണ്. ഇദ്ദേഹത്തിന് എന്തുമാകാം. പക്ഷെ ഈ ഷോയില്‍ മത്സരിച്ച ഒരുപാട് ആളുകളുണ്ട്. ഞാന്‍ ഉള്‍പ്പടെയുള്ള ഒരാള്‍ക്കും ഒരു നിര്‍ദ്ദേശവും ഷോയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും രഘു വ്യകതമാക്കുന്നു. ഇയാള്‍ക്ക് മര്യാദയ്ക്ക് പെരുമാറാന്‍ പറ്റുമായിരുന്നുവെങ്കില്‍ ഇത്തവണ പുറത്താകില്ലായിരുന്നു. ഇയാള്‍ അവിടെ നില്‍ക്കാനൊരു ശ്രമം നടത്തിയെന്നും അതാണ് ഉണ്ടായതെന്നും രഘു പറയുന്നു. പുറത്ത് വന്ന മറ്റ് മത്സരാര്‍ത്ഥികളെ അപമാനിക്കുന്ന വര്‍ത്തമാനം പറയരുത്.
നിങ്ങള്‍ സ്‌പെഷ്യല്‍ ആണെന്നുളള വിചാരമാണ് ആദ്യം മാറ്റേണ്ടത്. നാലാമത്തെ സീസണില്‍ പുറത്തായി, അഞ്ചാമത്തെ സീസണില്‍ അതിഥിയായി വന്നപ്പോഴും പുറത്തായി. ഇനി ആറാമത്തെ സീസണില്‍ വന്നാലും പുറത്താകും. ഇതാണ് നിങ്ങളുടെ അവസ്ഥ എന്നാണ് റോബിനോട് രഘു പറയുന്നത്. ലാലേട്ടന്റെ പേജില്‍ പറ്റിപ്പ് പോസ്റ്റിട്ട റോബിനെയാണോ നമ്മള്‍ വിശ്വസിക്കേണ്ടതെന്നും രഘു ചോദിക്കുന്നത്. ആ അദ്ദേഹം പറയുന്നത് എങ്ങനെ വിശ്വസിക്കും? ഞാന്‍ ഷോയില്‍ പോയി വന്നതാണ്. ബിഗ് ബോസിന്റെ ഉള്ളില്‍ നടക്കുന്നത് റിയലാണ്. എഡിറ്റിംഗ് നടക്കുന്നുണ്ട്. അത് സ്‌ക്രിപ്റ്റ് ആണെന്ന് പറയാനാകില്ല. ഇയാള്‍ക്ക് എ്ന്തിന്റെ സൂക്കേടാണ്? പിടിച്ച് വെളിയില്‍ കളഞ്ഞതിന്റെ സൂക്കേടാണ്. ക്രിക്കറ്റ് കളിക്കുമ്പോള്‍ ഔട്ടായത് സമ്മതിക്കാതെ സ്റ്റമ്പും ബോളുമൊക്കെ എടുത്തോണ്ട് പോകുന്നത് പോലെയാണെന്നും രഘു പറഞ്ഞു.
ഇന്നത്തെ തന്നെ താനാക്കിയ ഷോയോട് ചിലര്‍ക്ക് ഒരു ആദരവുമില്ല എന്നത് സങ്കടകരമാണെന്നായിരുന്നു രഘുവിന്റെ വീഡിയോയ്ക്ക് ആര്യ നല്‍കിയ കമന്റ്. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ആര്യ റോബിനോടായി പറയുന്നുണ്ട്. പിന്നാലെ രഘുവിന്റെ വീഡിയോ ആര്യ ഷെയര്‍ ചെയ്യുകയും തന്റെ അഭിപ്രായം അറിയിക്കുകയും ചെയ്യുന്നുണ്ട്. ”ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ഷോ അല്ല. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. പല ഭാഷകളിലായി ഒരുപാട് നാളുകളായി വിജയകരമായി സംപ്രേക്ഷണം തുടരുന്ന ഷോയാണിത്. ഈ വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഏതെങ്കിലും മത്സരാര്‍ത്ഥി ഷോ സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? നിങ്ങളെ ഇന്നത്തെ നിങ്ങളാക്കിയ ഷോയെക്കുറിച്ചെങ്കിലും ഇല്ലാക്കഥ പ്രചരിപ്പിക്കാതിരിക്കൂ” എന്നായിരുന്നു ആര്യയുടെ പ്രതികരണം.