Connect with us

സിൽക്ക് സ്മിത അഭിനയിക്കുന്നത് കൊണ്ട് ഷൂട്ടിങ്ങിന് പള്ളി വിട്ട് തരാൻ കഴിയില്ലെന്ന് പറഞ്ഞു ;ഒടുവിൽ സമ്മതിച്ചത് ഇങ്ങനെ ; ഭദ്രൻ

Movies

സിൽക്ക് സ്മിത അഭിനയിക്കുന്നത് കൊണ്ട് ഷൂട്ടിങ്ങിന് പള്ളി വിട്ട് തരാൻ കഴിയില്ലെന്ന് പറഞ്ഞു ;ഒടുവിൽ സമ്മതിച്ചത് ഇങ്ങനെ ; ഭദ്രൻ

സിൽക്ക് സ്മിത അഭിനയിക്കുന്നത് കൊണ്ട് ഷൂട്ടിങ്ങിന് പള്ളി വിട്ട് തരാൻ കഴിയില്ലെന്ന് പറഞ്ഞു ;ഒടുവിൽ സമ്മതിച്ചത് ഇങ്ങനെ ; ഭദ്രൻ

മോഹൻലാൽ ആരാധകർ ഏറെ ആഘോഷിച്ച കഥാപാത്രമാണ് സ്ഫടികത്തിലെ ആടുതോമ.മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോമാഷായും അഭ്രപാളികളിൽ ജീവിച്ച ‘സ്ഫടികം’ മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നാണ്. മുണ്ട് പരിച്ചടിക്കുന്ന മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയെ പോലൊരു മാസ് നായകനെ മലയാള സിനിമയ്ക്ക് കിട്ടിയിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. സംവിധായകന്‍ ഭദ്രനാണ് മലയാള സിനിമയ്ക്ക് അങ്ങനെയൊരു നായകനെ സമ്മാനിച്ചത്.

ഇപ്പോഴിതാ, 27 വർഷങ്ങൾക്കിപ്പുറം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും കൂടി സ്‌ഫടികം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 09 ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ ചിത്രം 150 ൽ പരം തിയേറ്ററുകളിലെത്തുമെന്നാണ് സംവിധായകൻ ഭദ്രൻ അറിയിച്ചിരിക്കുന്നത്. മോഹൻലാലും ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

സിനിമയുടെ റീ റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനവും ശ്രദ്ധനേടിയിരുന്നു. 1995 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളും മറക്കാനാകാത്ത സംഭവങ്ങളുമെല്ലാം താരങ്ങളും സംവിധായകൻ ഭദ്രനും പങ്കുവച്ചിരുന്നു. സിൽക്ക് സ്മിത ചിത്രത്തിൽ അഭിനയിച്ചിരുന്നു. സിൽക്ക് സ്മിത അഭിനയിക്കുന്നതിനാൽ ചിത്രീകരണത്തിന് പള്ളി വിട്ടു തരാൻ പുരോഹിതൻ മടിച്ച സംഭവത്തെ കുറിച്ചും ഭദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

സിൽക്ക് സ്മിത അഭിനയിക്കുന്നത് കൊണ്ട് ഷൂട്ടിങ്ങിന് പള്ളി വിട്ട് തരാൻ കഴിയില്ലെന്ന് ഒരു പുരോഹിതൻ പറഞ്ഞെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞത്. സിൽക്ക് സ്മിത അഭിനയിക്കുന്നുണ്ടെങ്കിൽ അത് മോശം സിനിമയായിരുക്കുമെന്ന് കരുതിയിട്ടാണ് പുരോഹിതൻ അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ സിനിമയുടെ കഥ പറഞ്ഞു കൊടുത്ത ശേഷമാണ് ഷൂട്ട് ചെയ്യാൻ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

സ്ഫടികം സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞങ്ങൾക്ക് ഒരു പള്ളി ആവശ്യമായിരുന്നു. ഒരു പള്ളി കണ്ടുപിടിച്ച് ഞങ്ങൾ അവിടെ ചെന്നു. എന്നാൽ പള്ളി തരാൻ പറ്റില്ലെന്നാണ് അവിടത്തെ വികാരി പറഞ്ഞത്. സിനിമയിൽ സിൽക്ക് സ്മിതയുള്ളതായിരുന്നു അതിന് കാരണം. എനിക്ക് അത്ഭുതം തോന്നി. ഒരു പുരോഹിതൻ എന്നോട് പറയുകയാണ് പള്ളിയിൽ സിൽക്ക് സ്മിതയെ കയറ്റാൻ പറ്റില്ലെന്ന്.

ഞാൻ ആ അച്ഛനോട് ചോദിച്ചു എന്തുകൊണ്ട് പള്ളിയിൽ സിൽക്ക് സ്മിത കയറാൻ പാടില്ലായെന്ന്. ശരിക്കും ഇതാണ് നിങ്ങൾ ചോദിക്കേണ്ട ചോദ്യം. ഓ അത് വേണ്ട അങ്ങനെ വന്നാൽ പള്ളിയിൽ വെച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് എങ്ങനെ അച്ഛന് പറയാൻ പറ്റുമെന്ന് ഞാൻ ചോദിച്ചു.ഒരിക്കലും അച്ഛന് അത് പറയാൻ പറ്റില്ല. കാരണം ഇത് അങ്ങനെയൊരു സിനിമ അല്ലെന്ന് ഞാൻ പറഞ്ഞു. പിന്നീട് അച്ഛനോട് സിനിമയുടെ കഥ ഞാൻ ചുരുക്കി പറഞ്ഞു. അച്ഛന് ആ കഥ ഇഷ്ടപ്പെട്ടു. ഒടുവിൽ ഷൂട്ടിങ്ങിന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. സിൽക്ക് സ്മിതക്ക് ഉണ്ടായിരുന്ന ഒരു ഇമേജ് ഉണ്ടല്ലോ, അതിനെ വെച്ചിട്ടാണ് ആ അച്ഛൻ സിനിമയെ വിലയിരുത്തിയത്. എന്നാൽ ഞാൻ അത് തിരുത്തി. അങ്ങനെയാണ് ആ സിനിമ അവിടെ ഷൂട്ട് ചെയ്യാൻ കഴിഞ്ഞത്. അതൊക്കെ എല്ലാ കാലത്തും അങ്ങനെ തന്നെയുണ്ടാവും,’ ഭദ്രൻ പറഞ്ഞു.

അതേസമയം, മോഹൻലാൽ നായകനായ സ്ഫടികത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നത്. സിൽക്ക് സ്മിതയെ കൂടാതെ തിലകൻ, കെ പി എ സി ലളിത, നെടുമുടി വേണു, കരമന ജനാർദ്ദനൻ, എൻ എഫ് വർഗീസ് തുടങ്ങി വിടപറഞ്ഞ നിരവധി താരങ്ങളും സിനിമയിൽ ഉണ്ട്. ഈ താരങ്ങളെ എല്ലാം ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിൽ കാണുനുള്ള അവസരം കൂടിയാണ് ചിത്രത്തിന്റെ റി റിലീസ് സമ്മാനിക്കുന്നത്.

വർഷം എത്ര കഴിഞ്ഞാലും നവ്യ നായർക്ക് മലയാളിയുടെ മനസ്സിൽ ഒരു മുഖമുണ്ട്. നന്ദനത്തിലെ പച്ചപാവമായ നാട്ടിൻപുറത്തുകാരി ബാലാമണിയുടേത്. ആദ്യ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ നവ്യക്ക് സാധിച്ചു. നന്ദനം, ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് മാറി നിന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെ ആയിരുന്നു നവ്യയുടെ തിരിച്ചുവരവ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ മികച്ച നവ്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

2001 പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നന്ദനം, കല്യാണരാമൻ, പാണ്ടിപ്പട, ​ഗ്രാമഫോൺ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു താരം. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ നവ്യക്ക് തമിഴിൽ നിന്നും കന്നഡയിൽ നിന്നുമെല്ലാം ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു

More in Movies

Trending

Recent

To Top