Connect with us

ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങൾ കണ്ടോ?ഇനിയിപ്പോ അങ്ങനെ, ആണെങ്കിൽ അത് തെളിയട്ടെ; കൂട്ടിക്കൽ ജയചന്ദ്രൻ

Movies

ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങൾ കണ്ടോ?ഇനിയിപ്പോ അങ്ങനെ, ആണെങ്കിൽ അത് തെളിയട്ടെ; കൂട്ടിക്കൽ ജയചന്ദ്രൻ

ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങൾ കണ്ടോ?ഇനിയിപ്പോ അങ്ങനെ, ആണെങ്കിൽ അത് തെളിയട്ടെ; കൂട്ടിക്കൽ ജയചന്ദ്രൻ

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. തുടരന്വേഷണം കഴിഞ്ഞ് വിചാരണ വീണ്ടും ആരംഭിച്ചിരിക്കെ, വേഗത്തിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി നിരസിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവ് ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാൻ ദിലീപിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കേസ് നടപടികൾ ഇങ്ങനെ മുന്നോട്ട് പോകുന്നതിനിടെ ഒട്ടേറെ താരങ്ങൾ ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിട്ടുള്ള താരമാണ് കൂട്ടിക്കൽ ജയചന്ദ്രൻ എത്തിയിരിക്കുകയാണ് . മിമിക്രി വേദികൡലടക്കം സ്ഥിരം സാന്നിധ്യമായ താരം ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ വലിയ വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ്. നടൻ ദിലീപിനെ അനുകൂലിച്ച് കൊണ്ട് സമൂഹ മാധ്യമത്തിലൂടെ നടൻ പങ്കുവെച്ച വീഡിയോയാണ് ഇതിന് കാരണമായത്.

എന്നാൽ കുറ്റംതെളിയുന്നതിന് മുൻപ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ജയചന്ദ്രനിപ്പോൾ പറയുന്നത്. കൗമുദി ടിവിയുടെ ഡേ വിത് എ സ്റ്റാർ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. കോഴിക്കോടുള്ള ഭാര്യയുടെ വീട്ടിൽ നിന്നുമാണ് ജയചന്ദ്രൻ തന്റെ വിശേഷങ്ങൾ തുടങ്ങുന്നത്.

വിവാഹത്തെ കുറിച്ചാണ് നടൻ ആദ്യം സംസാരിക്കുന്നത്. ‘ഒരു അമ്പലത്തിൽ ഉത്സവത്തിന് പരിപാടി അവതരിപ്പിക്കാൻ പോയതായിരുന്നു ജയചന്ദ്രൻ. അന്ന് പരിപാടി കാണാൻ ഭാര്യയും അവിടെ ഉണ്ടായിരുന്നു. അവളുടെ സഹോദരനുമായി നടൻ സൗഹൃദത്തിലായതോടെയാണ്’,. തങ്ങളുടെ വിവാഹത്തിന് കാരണമായ അമ്പലത്തിൽ പോയിട്ടും അവിടുത്തെ വിശേഷങ്ങളെ കുറിച്ചുമൊക്കെയാണ് ജയകൃഷ്ണൻ പറയുന്നത്.

നടൻ ദിലീപുമായിട്ടുള്ള സൗഹൃദം ആരംഭിക്കുന്നതിനെ പറ്റിയും നടൻ പറഞ്ഞു. ‘ചാന്ത്‌പൊട്ട്, ദൃശ്യം തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചത് എനിക്കിപ്പോഴും വിശ്വസിക്കാൻ പോലും സാധിച്ചിട്ടില്ല. യാദൃശ്ചികമായിട്ടാണ് ദീലിപുമായിട്ടുള്ള സൗഹൃദം തുടങ്ങുന്നതെന്നാണ് ജയചന്ദ്രൻ പറയുന്നത്. ചാന്ത്‌പൊട്ടിൽ അഭിനയിക്കുമ്പോഴാണ് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത്. കലാകാരൻ എന്ന നിലയിൽ എനിക്കേറ്റവും ഭാഗ്യം ലഭിച്ചത് ചാന്ത്‌പൊട്ടിൽ അഭിനയിച്ചതാണ്. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും ബംപർ ഹിറ്റാണ്. അതിന് മുകളിലൊരു പടം അങ്ങേര് ചെയ്തിട്ടുമില്ല. ഇനി വരാനും പോകുന്നില്ല.ആ ചിത്രത്തിലൊരു റോൾ കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. അതിന് നന്ദി പറയുന്നത് നടൻ ലാലിനോടാണ്. പുള്ളിയാണ് എന്നെ അതിലേക്ക് വിൡച്ചത്. ആ സിനിമയിൽ അഭിനയിച്ചപ്പോഴാണ് ദിലീപുമായി സൗഹൃദമാവുന്നത്. പിന്നീട് ദിലീപേട്ടന്റെ പല സിനിമകളിലും ചെറുതാണെങ്കിലും എനിക്ക് റോൾ കിട്ടിയിട്ടുണ്ട്. അങ്ങനെ ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ട് പോവുകയാണ്’,. ഇതിനിടെ ദിലീപേട്ടനെ കുറിച്ച് പറഞ്ഞിട്ട വീഡിയോ വിവാദമായതിനെ കുറിച്ചും ജയചന്ദ്രൻ പറഞ്ഞിരുന്നു.

അതൊന്നും ഞാൻ വലിയ കാര്യമാക്കിയിരുന്നില്ല. വളരെ മോശമായി കമന്റ് പറഞ്ഞവരുണ്ട്. അനുകൂലിച്ചവരുമുണ്ട്. എന്റെയൊരു സുഹൃത്തിനൊരു പ്രശ്‌നമുണ്ടായാൽ എനിക്ക് ഏറ്റവും വലുത് ആ പ്രശ്‌നമല്ല, ആ സുഹൃത്താണ്. ഒരു കേസ് വന്നാൽ അത് തെളിയിക്കാതെ എന്തും പറയാമെന്നാണോ? അങ്ങനെയാണെങ്കൽ ആരെ കുറിച്ച് വേണമെങ്കിലും എന്തും പറയാമല്ലോ. എന്നെ സംബന്ധിച്ച് ദിലീപേട്ടൻ ഒരു നേരത്തെയെങ്കിലും ആഹാരം വാങ്ങി തന്നിട്ടുള്ള ആളാണ്.

ഒരുപാട് സ്‌നേഹത്തോടെ പെരുമാറുന്ന മനുഷ്യനാണ്. അതുവെച്ചാണ് നമുക്ക് പറയാനുള്ളത് പറഞ്ഞത്. ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങൾ കണ്ടോ? ഞാനും കണ്ടില്ല. ഇനിയിപ്പോ അങ്ങനെ ആയിരിക്കാം. ആണെങ്കിൽ അത് തെളിയട്ടെ, അപ്പോൾ അതിന്റെ ബാക്കിയായി ഇത് മോശമായി പോയിട്ടോ എന്ന് ഞാൻ തന്നെ പുള്ളിയോട് ചോദിക്കും. ഇപ്പോൾ എനിക്കത് പറയേണ്ട കാര്യമില്ലെന്നാണ് കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നത്.

More in Movies

Trending

Recent

To Top