News
‘2022ലെ തന്റെ പ്രിയപ്പെട്ട സിനിമകള്‍’….ലിസ്റ്റുമായി യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
‘2022ലെ തന്റെ പ്രിയപ്പെട്ട സിനിമകള്‍’….ലിസ്റ്റുമായി യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
2022ലെ തന്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റ് പങ്കുവെച്ച് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എല്ലാവര്‍ഷത്തെയും തന്റെ പതിവ് അദ്ദേഹം ഇത്തവണയും തെറ്റിച്ചില്ല. ഈ വര്‍ഷത്തെ തന്റെ പ്രിയപ്പെട്ട സംഗീതത്തിന്റെയും പുസ്തകങ്ങളുടെയും പട്ടികയും ഒബാമ പങ്കുവച്ചിട്ടുണ്ട്.
‘ഞാന്‍ ഈ വര്‍ഷം ചില മികച്ച സിനിമകള്‍ കണ്ടു. എന്റെ പ്രിയപ്പെട്ടവയില്‍ ചിലത് ഇതാ. ഞാന്‍ വിട്ടുപോയത് വല്ലതും ഉണ്ടെങ്കില്‍ പറയൂ? എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മുന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്ത 17 സിനിമകളുടെ പട്ടികയില്‍ ടോപ്പ് ഗണ്‍: മാവെറിക്ക്, എവരിവിംഗ് എവരിവറി ഓള്‍ അറ്റ് വണ്‍സ് തുടങ്ങിയ ഓസ്‌കാര്‍ അവാര്‍ഡിന് പരിഗണിക്കുന്ന സിനിമകളും ഉള്‍പ്പെടുന്നു.
സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ ദി ഫാബല്‍മാന്‍സ്, പാര്‍ക്ക് ചാന്‍വുക്കിന്റെ ഡിസിഷന്‍ ടു ലീവ്, ജിന പ്രിന്‍സ്‌ബൈത്ത്വുഡിന്റെ ദി വുമണ്‍ കിംഗ്, ഷാര്‍ലറ്റ് വെല്‍സിന്റെ ആഫ്റ്റര്‍സണ്‍, ജോണ്‍ പാറ്റണ്‍ ഫോര്‍ഡിന്റെ എമിലി ദ ക്രിമിനല്‍, സെലിന്‍ സിയമ്മയുടെ പെറ്റേറ്റ് മാമന്‍, മാര്‍ഗരറ്റ് ഡീവാന്‍, എസുഡ്രീസെന്‍ഡ് ബ്രൗണ്‍, എ സുഡ്രീസെന്‍ഡ് ബ്രൗണ്‍’ എന്നിവയെല്ലാം മുഴുവന്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നിരവധി ചിത്രങ്ങളുടെ പേരുകളാണ് പലരും നിര്‍ദ്ദേശിച്ചത്. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ പറഞ്ഞത് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറിനെ കുറിച്ചാണ്. ചിത്രത്തിലെ ‘നാട്ടു നാട്ടു’എന്ന ഗാനം 2023ലെ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള മികച്ച സംഗീതത്തിനുള്ള ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
