News
വോള്‍വോ എക്‌സ് സി 90 എസ്‌യുവി സ്വന്തമാക്കി ബേസില്‍ ജോസഫ്
വോള്‍വോ എക്‌സ് സി 90 എസ്‌യുവി സ്വന്തമാക്കി ബേസില്‍ ജോസഫ്
സംവിധായകനായും നടനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബേസില്‍ ജോസഫ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ വോള്‍വോയുടെ എക്‌സ് സി 90 എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് ബേസില്‍ ജോസഫ്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി എന്ന ചിത്രം ഇറങ്ങി ഒരു വര്‍ഷം തികയുമ്പോഴാണ് ചിതര്ത്തിന്റെ സംവിധായകനായ ബേസില്‍ ആഢംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
കൊച്ചിയിലെ വോള്‍വോ ഡീലറില്‍ നിന്നാണ് വാഹനത്തിന്റെ കീ ബേസിലും ഭാര്യയും ചേര്‍ന്ന് വാങ്ങിയത്. ഏകദേശം 97 ലക്ഷം രൂപയാണ് വോള്‍വോ എക്‌സ് സി 90 എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില. ബേസില്‍ നായകനായി അഭിനയിച്ച പാല്‍തൂ ജാന്‍വറും ജയ ജയ ജയ ഹെയും തിയറ്ററുകളില്‍ വിജയം നേടിയിരുന്നു.
അടുത്തിടെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ബേസില്‍ സ്വന്തമാക്കിയിരുന്നു. മിന്നല്‍ മുരളിയ്ക്കാണ് ബേസിലിന് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. ബേസില്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
‘സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്.
ഞങ്ങളുടെ നിര്‍മ്മാതാക്കള്‍, നെറ്റ്ഫ്‌ലിക്‌സ്, അഭിനേതാക്കള്‍, എഴുത്തുകാര്‍, ഛായാഗ്രാഹകര്‍, കൂടാതെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദ്യമായ ആലിംഗനം. ഇതാ എന്നില്‍ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പര്‍ഹീറോ ഉയര്‍ന്നുവരുമായിരുന്നില്ല!,’ എന്നും ബേസില്‍ കുറിച്ചു.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മിച്ചത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷാന്‍ റഹ്മാന്‍ ആണ്. ടൊവിനോ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
