Connect with us

സുശാന്തിന്റെ മരണം കൊലപാതകം ആണെന്നുള്ള വാദം കള്ളം; രൂപ്കുമാര്‍ ഷാ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായിരുന്നില്ലെന്ന് കണ്ടെത്തല്‍

News

സുശാന്തിന്റെ മരണം കൊലപാതകം ആണെന്നുള്ള വാദം കള്ളം; രൂപ്കുമാര്‍ ഷാ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായിരുന്നില്ലെന്ന് കണ്ടെത്തല്‍

സുശാന്തിന്റെ മരണം കൊലപാതകം ആണെന്നുള്ള വാദം കള്ളം; രൂപ്കുമാര്‍ ഷാ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായിരുന്നില്ലെന്ന് കണ്ടെത്തല്‍

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി  മുംബൈ കൂപ്പര്‍ ആശുപത്രി മോര്‍ച്ചറി ജീവനക്കാരന്‍ രംഗത്തെത്തിയത്. ഒരു മാധ്യമത്തോടാണ് സുഷാന്തിന്റെ മരണം കൊലപാതകമാണെന്ന് രൂപ്കുമാര്‍ ഷാ പറഞ്ഞത്. ഇതിന് പിന്നാലെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇപ്പോഴിതാ ഇന്‍ഡ്യ ടുഡേ നടത്തിയ അന്വേഷണത്തില്‍ രൂപ്കുമാര്‍ ഷാ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന ജീവനക്കാരല്ല എന്ന് കണ്ടെത്തിയതായാണ് വിവരം. ഇന്ത്യ ടുഡേ ടീമിന്റെ തലവനായ ഡോക്ടര്‍ സച്ചിന്‍ സോനാംനെയാണ് ഇക്കാര്യം അറിയിച്ചത്. 

‘സുശാന്ത് സിങ് രാജ്പുത് അന്തരിച്ച ദിവസം തന്നെ ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങളാണ് കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ലഭിച്ചത്. ആ അഞ്ച് മൃതദേഹങ്ങളില്‍ ഒന്ന് ഒരു വിഐപി ബോഡി ആയിരുന്നു.പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോയപ്പോള്‍ അത് സുശാന്തിന്റേതാണെന്നും ശരീരത്തില്‍ നിരവധി പാടുകളും കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കി.

പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ബോഡിയുടെ ചിത്രങ്ങള്‍ മാത്രം എടുത്താല്‍ മതിയെന്നാണ് ഞങ്ങളോട് നിര്‍ദേശിച്ചത്,’ എന്നായിരുന്നു രൂപ്കുമാര്‍ ഷാ പറഞ്ഞത്. പിന്നാലെ ജീവന് ഭീഷണിയുണ്ടെന്നാണ് രൂപ്കുമാര്‍ പറയുന്നത്. സംഭവം രാജ്യമൊട്ടാകെ ചര്‍ച്ച ആയതോടെ തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

സുശാന്ത് സിംഗ് രജ്പുതിന് നീതി ലഭിക്കണം. അദ്ദേഹത്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. രണ്ട് വര്‍ഷം മുമ്പ് ഇക്കാര്യം മിണ്ടാതിരുന്നത് ഭയം കൊണ്ടാണ്. എനിക്ക് ജീവനില്‍ ഭയം തോന്നി. എന്നാല്‍, ഇപ്പോള്‍ എനിക്കിത് പറഞ്ഞേ മതിയാകൂ. ഇക്കാര്യം തുറന്നു പറഞ്ഞതു കൊണ്ട് എനിക്ക് ഭീഷണി ഉണ്ടാകും. എന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. സിബിഐ എന്നെ വിളിച്ചാല്‍ ഞാന്‍ പോകും. എല്ലാം തുറന്നു പറയും, അദ്ദേഹത്തിന് നീതി കിട്ടണം’ എന്നാണ് രൂപ്കുമാര്‍ ഷാ എഎന്‍ഐയോട് പറഞ്ഞത്.

2020 ജൂണിലായിരുന്നു സുശാന്ത് സിങ് രജ്പുത്തിനെ അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം  കൊലപാതകമാണെന്ന് ആരാധകരുംബന്ധുക്കളും സംശയിച്ചിരുന്നു. തുടര്‍ന്ന് സുശാന്തിന്റെ പെണ്‍സുഹൃത്തായ റിയ ചക്രബര്‍ത്തിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് കേസ് തളളുകയായിരുന്നു.


More in News

Trending

Recent

To Top