Connect with us

അടിസ്ഥാന രഹിതമായ പല കാര്യങ്ങൾ… അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നയാണ്; കുറിപ്പുമായി അരവിന്ദ് കൃഷ്ണൻ

Malayalam

അടിസ്ഥാന രഹിതമായ പല കാര്യങ്ങൾ… അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നയാണ്; കുറിപ്പുമായി അരവിന്ദ് കൃഷ്ണൻ

അടിസ്ഥാന രഹിതമായ പല കാര്യങ്ങൾ… അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നയാണ്; കുറിപ്പുമായി അരവിന്ദ് കൃഷ്ണൻ

അപ്രതീക്ഷിതമായി ആയിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം. 2018ലാണ് അദ്ദേഹം മരണപ്പെടുത്തത്. അദ്ദേഹത്തിന്റെ മരണ ശേഷം ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ വന്നിരുന്നു. അപകടത്തിന് തൊട്ടുമുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴിയും പുറത്ത് വന്നിരുന്നു. എന്നാൽ അപകടമരണമാണെന്ന് പറഞ്ഞായിരുന്നു സിബിഐ റിപ്പോർട്ട് നൽകിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ചയിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും ബാലഭാസ്കറിന്റെ മരണം ചർച്ചകളിലേയ്ക്ക് വന്നിരിക്കുകയാണ്. പിന്നാലെ ആറ് വർഷങ്ങൾക്ക് ശേഷം ആദ്യമായി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയതും വാർത്തായയിരിക്കുകയാണ്.

ബാലഭാസ്കറിന്റേത് കൊലപാതകമാണ്, അദ്ദേഹത്തിന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ട് എന്ന രീതിയിലൊക്കെ പ്രചരണവും ഇതോടൊപ്പം ഉയർന്ന് വരുന്നുണ്ട്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇത്തരത്തിൽ ശക്തമാകുന്നതിന് ഇടയിൽ നടി ശരണ്യ മോഹന്റെ ഭർത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമായി മാറുകയാണ്.

അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പലരും പറയുന്നത്. ഇത് അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉണ്ടാക്കുന്നതാണെന്നാണ് അരവിന്ദ് കൃഷ്ണൻ കുറിക്കുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

1999 പ്രീഡിഗ്രി കാലഘട്ടത്തിൽ ആണ് ബാലു ചേട്ടനെ ഞാൻ നേരിട്ട് കാണുന്നത്. ഗവൺമെന്റ് ആർട് കോളേജിൽ നടത്തിയ ഒരു പരിപാടിക്കിടയിലായിരുന്നു അത്. പിന്നീട് മാസങ്ങൾ കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എന്റെ അച്ഛന്റെ കൂടെ പോയപ്പോൾ ബഹുമാന പൂർവ്വം നിൽക്കുന്ന ബാലു ചേട്ടനേ പരിചയപെടുത്തി തന്നു. “ഇങ്ങനെ നിൽക്കുന്നത് നോക്കണ്ട, ഇവൻ ഇവിടുത്തെ സ്റ്റാർ ആണ് “. എന്നിട്ട് സ്നേഹത്തോടെ ചെവിക്കു ഒരു കിഴുക്കും കൊടുക്കുന്നു.

ചിരിച്ചു കൊണ്ട് നിൽക്കുന്ന ബാലു ചേട്ടന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്. വർഷങ്ങൾക്കു ശേഷം ബാലഭാസ്കർ എന്ന സുപ്രസിദ്ധ വയലിനിസ്റ്റ് ആയപ്പോഴും അദ്ദേഹം സ്നേഹത്തോടെ തന്നെ സംസാരിക്കുകയും ഇടപെഴകുകയും ചെയ്തു. ചേട്ടന്റെ പല കൂട്ടുകാരെയും പരിചയ പെടുകയും ചെയ്തു. ഇഷാൻ ദേവിനേയും ആ സമയത്ത് ആണ് കാണുന്നത്. അദ്ദേഹത്തിന്റെ ഫ്രണ്ട് സർക്കിൾ വലുതായിരുന്നു. തമാശക്കു പണ്ട് ചോദിച്ചതാണ് “അണ്ണാ, നിങ്ങൾക്കു ഇലക്ഷന് നിന്നൂടെ എന്ന് “.

പേട്ട റയിൽവേ സ്റ്റേഷൻറ്റെ മുന്നിലെ ചായ കടയും അർടെക് തൈക്കാടിന്റെ മുന്നിൽ ഉള്ള ചായക്കടയും മീറ്റിംഗ് പോയിന്റ് ആയി. പ്രളയ സമയത്തു ഇംപീരിയൽ കിച്ചന്റെ മുന്നിൽ Eat At Tvm group ന്റെ കളക്ഷൻ പോയിന്റിൽ വരുമായിരുന്നു. ഇടക്ക് വിളിച്ചു ചോദിക്കും “എന്തേലും വേണോടാ “. അരവിന്ദ് സോജുവിന് ഓർമ്മ കാണും എന്ന് വിചാരിക്കുന്നു. പിന്നീട് സംസാരത്തിനു ഇടയിൽ സിനിമ, ഫുഡ്‌ എന്ന ഇഷ്ടപെട്ട വിഷയങ്ങൾ വന്നു. ഫുഡ്‌ സ്പോട്ടുകൾ സംസാരിക്കാൻ തുടങ്ങി.

മരണപെടുന്നതിന് ഒന്നര – രണ്ട് ആഴ്ച മുന്നേ സംസാരിച്ചപ്പോൾ കോവളത്തു ഒരു പുതിയ സ്പോട്ടിൽ നല്ല ഫുഡ്‌ ഉണ്ട് എന്ന് പറഞ്ഞു .”ആണോടാ,ഞാൻ യാത്ര കഴിഞ്ഞു വന്നിട്ട് ഫാമിലി ആയി കൂടാം. നീ മോളെ കണ്ടിട്ടില്ലലോ.” എന്നാണ്. ഹി വാസ് റിയലി ഹാപ്പി. ഇത് ഇത്രയും പറഞ്ഞത് എന്തിനാണ് എന്ന് വച്ചാൽ നിരന്തരം ആയി അദ്ദേഹത്തെ ചുറ്റി പറ്റി വരുന്ന കമന്റ്‌സുകൾ ഉണ്ട്.

അടിസ്ഥാന രഹിതമായ പല കാര്യങ്ങൾ. അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നയാണ്. അപേക്ഷ ആണ്. നിയമത്തിനേയും അന്വേഷണത്തിനെയും അതിന്റെ വഴിക്കു വിടുക. “The highest form of knowledge is empathy” എന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

More in Malayalam

Trending