Malayalam
ഡബ്യുസിസിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി വിധു വിന്‍സന്റ്; പ്രതികരണവുമായി ബി ഉണ്ണികൃഷ്ണൻ
ഡബ്യുസിസിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി വിധു വിന്‍സന്റ്; പ്രതികരണവുമായി ബി ഉണ്ണികൃഷ്ണൻ
വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായിക വിധു വിന്‍സന്റ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ നീണ്ട രാജിക്കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്നത്. സ്റ്റാൻഡ് അപ്പ് സിനിമയുടെ നിർമാണം ബി. ഉണ്ണികൃഷ്ണൻ ഏറ്റെടുത്തതിൽ ഡബ്ല്യുസിസിയിലെ ചിലർക്ക് എതിർപ്പ് ഉണ്ടായെന്നും തുടർന്നുണ്ടായ ചില പ്രശ്നങ്ങളാണ് രാജിയിലേക്കു നയിച്ചതെന്നും വിധു പറയുന്നത്
ഇപ്പോഴിതാ ഈ വിഷയത്തിൽ ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരിക്കുകയാണ്.
അത് അവരുടെ വിഷയമാണ്. അതുകൊണ്ട് തന്നെ അതിലൊരു പ്രതികരണത്തിന് താൽപര്യമില്ല. ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ താനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു.
ഡബ്യുസിസിയിലെ പല അംഗങ്ങള്‍ക്കും ഇരട്ടതാപ്പാണ് എന്ന് കുറ്റപ്പെടുത്തുന്ന രാജിക്കത്തില്‍. നടി പാര്‍വ്വതി സ്റ്റാന്‍റ് അപ് സിനിമയുടെ സ്ക്രിപ്റ്റ് വാങ്ങിയ ശേഷം മറുപടി നല്‍കാതെ മാസങ്ങളോളം അപമാനിച്ചു എന്നും പറയുന്നുണ്ട്. വിധു വിന്‍സെന്‍റ് അവസാനമായി സംവിധാനം ചെയ്ത ചിത്രം സ്റ്റാന്‍റ്അപിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘടനയില്‍ ഉയര്‍ന്ന പ്രശ്നങ്ങളാണ് വിധുവിന്‍റെ രാജിയിലേക്ക് നയിച്ചത് എന്ന് കത്തില്‍ നിന്നും വ്യക്തമാണ്.
