Connect with us

ആറ്റ്ലിയുടെ ചോദ്യത്തിൽ അന്നെല്ലാവരും പൊട്ടിച്ചിരിച്ചു, പക്ഷെ പ്രിയക്ക് ചിരി വന്നില്ല – വിമർശനങ്ങളിൽ തളരാത്ത ആ പ്രണയ കഥ !

Articles

ആറ്റ്ലിയുടെ ചോദ്യത്തിൽ അന്നെല്ലാവരും പൊട്ടിച്ചിരിച്ചു, പക്ഷെ പ്രിയക്ക് ചിരി വന്നില്ല – വിമർശനങ്ങളിൽ തളരാത്ത ആ പ്രണയ കഥ !

ആറ്റ്ലിയുടെ ചോദ്യത്തിൽ അന്നെല്ലാവരും പൊട്ടിച്ചിരിച്ചു, പക്ഷെ പ്രിയക്ക് ചിരി വന്നില്ല – വിമർശനങ്ങളിൽ തളരാത്ത ആ പ്രണയ കഥ !

നാല് സൂപ്പർഹിറ്റ് ചിത്രങ്ങൾക്കു ശേഷം ബിഗിൽ എന്ന അടുത്ത ഹിറ്റിനായ്‌ കാത്തിരിക്കുകയാണ് സംവിധായകൻ ആറ്റ്ലി . തമിഴകത്തെ അടുത്ത ബോക്സ് ഓഫീസ് കിംഗ് ആറ്റ്ലി ആണെന്ന് ഉറപ്പാണ് . വളരെ ശക്തമായൊരു പ്രണയകഥയാണ് ബിഗിലും പങ്കു വയ്ക്കുന്നത് . ആറ്റ്ലിയുടെ എല്ലാ സിനിമയിലും പ്രണയത്തിനു വളരെ പ്രാധാന്യം ഉണ്ട് . ആറ്റ്ലിയുടെ പ്രണയ ജീവിതവും ഇത്തരത്തിൽ ആണ്.

പാട്ടും നൃത്തവുമായൊക്കെയായി ആയിരുന്നു പ്രിയയുടെ പഠന കാലം . ഷോർട്ട് ഫിലിമുകളും ടി വി സീരിയലുകളും ഒക്കെയായിരുന്നു പ്രിയയുടെ തുടക്കം . പിന്നീട് സിനിമാ ചെറിയ ചെറിയാ വേഷങ്ങളിൽ അഭിനയിച്ചു . സിംഗം എന്ന ചിത്രവും ഇങ്ങനെ പ്രിയ ചെറിയ വേഷത്തിൽ എത്തിയതാണ്.

അതെ സമയം രാജ റാണി എന്ന തന്റെ സിനിമക്കായി ആളുകളെ അന്വേഷിക്കുകയായിരുന്നു ആറ്റ്ലി . രണ്ടാൾക്കും ചില പൊതുസുഹൃത്തുക്കളുമുണ്ടായിരുന്നു . അങ്ങനെ ഇവരും സുഹൃത്തുക്കളായ . സിനിമയോടുള്ള ഇഷ്ടം ഇരുവരെയും കൂടുതൽ അടുപ്പിച്ചു .

പിന്നെയും ഒരുപാട് സമയമെടുത്തു ആറ്റ്ലിക്ക് തന്റെ ആദ്യ ചത്രം സഫലമാക്കാൻ. അപ്പോളെല്ലാം രാജ റാണി വിജയം കാണും വരെ ഒപ്പം തന്നെ പ്രിയയും ഉണ്ടായിരുന്നു . രാജാറാണി ഹിറ്റായതോടെ തമിഴകത്ത് ആറ്റ്ലിക്ക് നല്ലൊരു സ്ഥാനവും ലഭിച്ചു .

അതിനു ശേഷവും സുഹൃത്തുക്കളുമായി ഒത്തുചേരാൻ ആറ്റ്ലി സമയം കണ്ടെത്തി . അത്തരമൊരു കൂടികാഴ്ചയിൽ പ്രിയ എല്ലാവരോടുമായി തനിക്ക് അച്ഛനമ്മമാർ വരനെ നോക്കുന്നതായി പറഞ്ഞു . അപ്പോൾ ആറ്റ്ലി പറഞ്ഞതിങ്ങനെ ‘ എന്തുകൊണ്ട് എന്റെ ജാതകം അവരെ കാണിച്ചില്ല ? ‘ – ഇതുകേട്ട സുഹൃത്തുക്കളും ഒപ്പം ആറ്റ്ലിയും പൊട്ടിച്ചിരിച്ചു .

പക്ഷെ പ്രിയ മാത്രം ചിരിച്ചല്ല. അവർ അത് വീട്ടിൽ പോയ് ആലോചിച്ച ശേഷം ആറ്റ്ലിയെ വിളിച്ചു . എന്തുകൊണ്ടാണ് അനഗ്നെ പറഞ്ഞതെന്ന് പ്രിയ ചോദിച്ചു . അപ്പോൾ ആറ്റ്ലി പറഞ്ഞു എനിക്ക് തോന്നിയ കാര്യമാണ് പറഞ്ഞതെന്ന്. പ്രിയക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ അച്ഛനുമമ്മയുമായി സംസാരിക്കാം ..

പ്രിയ ഇക്കാര്യം വീട്ടിൽ അവതരിപ്പിക്കുകയും കുടുംബത്തിന് ഇത് നല്ലൊരു ആലോചനയാണെന്നു മനസിലാക്കുകയും അടുത്ത വര്ഷം തന്നെ അവരുടെ വിവാഹം നടത്തുകയും ചെയ്തു .

ഒരു അഭിമുഖത്തിൽ ആറ്റ്ലി പറഞ്ഞതിങ്ങനെയാണ് ” അതൊരു വലിയ കാര്യമായിരുന്നട്ടും വളരെ കാഷ്വലായി തന്നെയാണ് നടന്നത് . എന്റെ സൗഹൃദ വലയത്തിലുള്ള ശിവകർത്തികേയനടക്കം എല്ലാവര്ക്കും എനിക്ക് പ്രിയയെ ഇഷ്ട്ടമായിരുന്നെന്നു അറിയാമായിരുന്നു. പക്ഷെ പ്രിയ മാത്രമാണ് അക്കാര്യം അറിയാതെ പോയത് .”

രണ്ടാളും അടുത്ത് സുഹൃത്താകളായ സമയത്താണ് വിവാഹം നടന്നത് . പരസ്പര വിശ്വാസവും സ്നേഹവും നന്നായി സൂക്ഷ്‌ക്കുന്നവരാണ് ഇരുവരും . അതിനാൽ തന്നെ വരെ വിജയകരമായി മുന്പോട്ടും പോകുകയാണ് ജീവിതം .

രണ്ടാളുടെയും നിറത്തെയും രൂപത്തെയും താരതമ്യപ്പെടുത്തി ഒട്ടേറെപ്പേർ പരിഹാസവുമായും രംഗത്ത് എത്തിയിരുന്നു . പക്ഷെ ഇരുവരും അതീനെ ചിരിച്ചു തള്ളിയതെ ഉള്ളു.

അത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് ആറ്റിലി . തന്റെ ഏറ്റവും പുതിയ ചിത്രം ബിഗിലിന്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു യുവസംവിധായകന്റെ പ്രതികരണം. ‘ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ശബ്ദങ്ങൾ മാത്രമാണ്. അത് അറിവല്ല. അതുപോലെ, കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്,’ അറ്റ്ലി വ്യക്തമാക്കി.

ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്ലിയുടെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മീം ഓഡിയോ ലോഞ്ചിന്റെ ഭാഗമായി വേദിയിൽ പ്രദർശിപ്പിച്ചു. കറുത്ത ടീ ഷർട്ട് ധരിച്ച് ഷാരൂഖിനൊപ്പം ഗാലറിയിൽ അറ്റ്ലി ഇരിക്കുന്നതാണ് ചിത്രം. ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അങ്ങനെ ചെയ്തവരോടു നന്ദി പറഞ്ഞുകൊണ്ടാണ് അറ്റ്ലി സംസാരിച്ചു തുടങ്ങിയത്.

അറ്റ്ലിയുടെ വാക്കുകൾ ഇങ്ങനെ– ഈ മീം പോസ്റ്റ് ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി! ഒരു കാര്യം പറയട്ടെ… ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകൾ മാത്രമാണ്. അതൊരു അറിവല്ല. കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവർ പലതും പറയാറുണ്ട്. ‘അവൻ നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവൻ മൊത്തം കോപ്പിയിടിയാണല്ലോ?’ എന്നൊക്കെ. സത്യത്തിൽ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം. കാരണം, എന്നെ ഇഷ്ടപ്പെടുന്ന ആരാധകർ ദിവസത്തിൽ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ എന്നെ ഇഷ്ടമില്ലാത്തവർ ദിവസത്തിൽ നൂറു തവണയെങ്കിലും എന്നെക്കുറിച്ച് സംസാരിക്കും. അത് യഥാർത്ഥത്തിൽ എന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങൾ മാത്രം, അറ്റ്ലി പറഞ്ഞു. സംവിധായകന്റെ വാക്കുകൾ വലിയ കയ്യടികളൊടെയാണ് സദസ് സ്വീകരിച്ചത്.

atlee – priya relationship

More in Articles

Trending

Recent

To Top