Connect with us

ആസിഫ് അലിയുടെ സിനിമയുടെ കഥ മാറ്റി എഴുതിച്ചു മോഹൻലാൽ ..

Malayalam Articles

ആസിഫ് അലിയുടെ സിനിമയുടെ കഥ മാറ്റി എഴുതിച്ചു മോഹൻലാൽ ..

ആസിഫ് അലിയുടെ സിനിമയുടെ കഥ മാറ്റി എഴുതിച്ചു മോഹൻലാൽ ..

ആസിഫ് അലിക്കെതിരെ മോഹന്‍ലാലിന്‍റെ ക്വട്ടേഷന്‍

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും കൈ കോര്‍ക്കുമ്പോള്‍ മലയാള സിനിമ എന്നും പ്രതീക്ഷയര്‍പ്പിക്കാറുണ്ട്.കഥ പോലും കേള്‍ക്കാതെ മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കുന്ന ചുരുക്കം സംവിധായകരില്‍ ഒരാള്‍ കൂടിയാണ് സത്യന്‍ അന്തിക്കാട്.മോഹന്‍ലാല്‍ നായകനല്ലാത്ത സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ കഥകള്‍ സത്യനില്‍ നിന്ന് കേള്‍ക്കാന്‍ മോഹന്‍ലാല്‍ എപ്പോഴും താല്‍പര്യം കാണിക്കാറുണ്ട്.സത്യന്‍ അന്തിക്കാട് കഥ പറയുന്ന രീതി മോഹന്‍ലാലിന് അത്രയേറെ ഇഷ്ട്ടമാണ്. സ്വന്തമായി രചിച്ച ‘കഥ തുടരുന്നു’ എന്ന ജയറാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കുറച്ചു നാളുകള്‍ ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി സത്യന്‍ അന്തിക്കാട് മോഹന്‍ ലാലിനോട് കഥതുടരുന്നുവിന്‍റെ കഥ പറയുന്നത്.

ആസിഫ് അലി അവതരിപ്പിക്കുന്ന മംതയുടെ ഭര്‍ത്താവിന്‍റെ കഥാപാത്രം ഒരു ആക്സിഡന്റില്‍ മരിക്കുന്നതായിട്ടായിരുന്നു സത്യന്‍ എഴുതിയത്.പക്ഷെ, കഥ മുഴുവന്‍ കേട്ട മോഹന്‍ലാല്‍ മറ്റൊരു നിര്‍ദ്ദേശമായിരുന്നു സത്യനു മുന്നില്‍ വെച്ചത് .”ആക്സിഡന്‍റ് ഒരു പുതുമയില്ല. ക്വട്ടേഷന്‍ സംഘം ആളു മാറി കൊന്നതാക്കിയാലോ ? ഇപ്പൊ നമ്മുടെ നാട്ടില്‍ അങ്ങനെ പലതും നടക്കുണ്ടല്ലോ ? എന്ന് മോഹന്‍ലാല്‍ സത്യനോട് ചോദിച്ചു ”. സത്യന്‍ അന്തിക്കാട് മോഹന്‍ലാലിന്‍റെ അഭിപ്രായം അക്ഷരം പ്രതി അനുസരിച്ചുകൊണ്ടായിരുന്നു മകള്‍ക്ക് വേണ്ടി മാമ്പഴം വാങ്ങാന്‍ പോകുന്ന വഴി ആക്സിഡന്റില്‍ മരിക്കേണ്ട ആസിഫ് അലിയെ ക്വട്ടേഷന്‍ സംഘം ആളു മാറി കൊല്ലുന്നതാക്കി മാറ്റിയത് . AshiqShiju

ദുല്‍ക്കര്‍ സല്‍മാന്‍റെ ആരാധകര്‍ ഈ വര്‍ഷം നിരാശപ്പെടെണ്ടി വരും

ദുല്‍ക്കര്‍ സല്‍മാന്‍റെ ആരാധകര്‍ ഈ വര്‍ഷം നിരാശപ്പെടെണ്ടി വരും.2018ല്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഒരൊറ്റ മലയാള സിനിമയും റിലീസിനെത്തില്ല.


2018ല്‍ റിലീസ് ചെയ്ത ദുല്‍ക്കറിന്‍റെ ആദ്യത്തെ തെലുങ്ക് ചിത്രമായ ‘മഹാനടി’100കോടി ക്ലബില്‍ കയറിയിരുന്നു.ദുല്‍ക്കറിന്‍റെ പ്രഥമ ബോളിവുഡ് ചിത്രമായ ‘കാര്‍വാന്‍’ ആഗസ്റ്റ്‌ 3നു റിലീസ് ചെയ്യും.പിന്നാലെ, ഈ വര്‍ഷം അവസാനം ‘കണ്ണുംകണ്ണും കൊള്ളയടിത്താല്‍’ എന്ന തമിഴ് ചിത്രവും റിലീസിനെത്തും.തമിഴ് ,തെലുങ്ക് ,ഹിന്ദി ഭാഷകളിലേക്ക് ദുല്‍ഖര്‍ ചുവട് വെച്ച കാരണമാണ് മലയാള സിനിമാ സംവിധായകര്‍ക്ക് ദുല്‍ക്കറിനെ നഷ്ട്ടമായി തുടങ്ങിയത്.നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഒരു യമണ്ടന്‍ പ്രേമകഥ’എന്ന മലയാള ചിത്രത്തിലാണ് ദുല്‍ക്കര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന യമണ്ടന്‍ പ്രേമകഥ രണ്ട് ഷെഡ്യൂളിലായാണ് പൂര്‍ത്തിയാവുക.അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും യമണ്ടന്‍പ്രേമകഥയുടെ റിലീസ് .തിരക്കഥയുടെ അവാസാനഘട്ടത്തിലേക്ക് കടന്ന ‘സുകുമാരക്കുറുപ്പ്’ എന്ന ശ്രീനാഥ്‌ രാജേന്ദ്രന്‍ ചിത്രമാണ് ദുല്‍ക്കര്‍ ജോയിന്‍ ചെയ്യുന്ന അടുത്ത മലയാള സിനിമ.AshiqShiju

More in Malayalam Articles

Trending

Recent

To Top