Connect with us

മലയാള സിനിമയുടെ പുതിയ ജനപ്രിയ നായകൻ ആര് ?! ജയറാമിന്റെ കയ്യിൽ നിന്നും ദിലീപ് സ്വന്തമാക്കിയ ആ ജനപ്രിയ കിരീടത്തിനായി 4 താരങ്ങൾ തമ്മിൽ കടുത്ത മത്സരം…

Malayalam Articles

മലയാള സിനിമയുടെ പുതിയ ജനപ്രിയ നായകൻ ആര് ?! ജയറാമിന്റെ കയ്യിൽ നിന്നും ദിലീപ് സ്വന്തമാക്കിയ ആ ജനപ്രിയ കിരീടത്തിനായി 4 താരങ്ങൾ തമ്മിൽ കടുത്ത മത്സരം…

മലയാള സിനിമയുടെ പുതിയ ജനപ്രിയ നായകൻ ആര് ?! ജയറാമിന്റെ കയ്യിൽ നിന്നും ദിലീപ് സ്വന്തമാക്കിയ ആ ജനപ്രിയ കിരീടത്തിനായി 4 താരങ്ങൾ തമ്മിൽ കടുത്ത മത്സരം…

മലയാള സിനിമയുടെ പുതിയ ജനപ്രിയ നായകൻ ആര് ?! ജയറാമിന്റെ കയ്യിൽ നിന്നും ദിലീപ് സ്വന്തമാക്കിയ ആ ജനപ്രിയ കിരീടത്തിനായി 4 താരങ്ങൾ തമ്മിൽ കടുത്ത മത്സരം…

ജനപ്രിയ നായകൻ – പല മലയാള നടന്മാരുടെയും പേരിന്റെ കൂടെ ചേർത്ത് കേട്ടിട്ടുണ്ടെങ്കിലും ജയറാം, ദിലീപ് എന്നിവരാണ് ഈയൊരു വിശേഷണത്തിന് ഏറ്റവും കൂടുതൽ അർഹരായിട്ടുള്ളത് എന്ന് നമുക്കെല്ലാവർക്കും അറിയാം. കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന സിനിമകളുമായി ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന ഈ രണ്ടു പേരും ഈയിടെയായി കളം മാറ്റിയതോടെ ആ ‘ജനപ്രിയ നായകൻ’ പട്ടത്തിനായി മലയാള സിനിമയിലെ നാല് യുവതാരങ്ങൾ മത്സരത്തിലാണ്.

മലയാളത്തിന്റെ ആദ്യ ‘ജനപ്രിയ നായകൻ’ – ജയറാം

1988ൽ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം മലയാള സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ വിശ്വനാഥനെന്നും, ഉത്തമനെന്നും പേരുള്ള കഥാപാത്രങ്ങൾ ഏറെ പ്രേക്ഷകപ്രീതി നേടി. പിന്നീട് പൊന്മുട്ടയിടുന്ന താറാവ്, ധ്വനി, വിറ്റ്നസ്, ജാതകം, ന്യൂ ഇയർ, വർണം, ഉത്സവപ്പിറ്റേന്ന്, മഴവിൽ കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി ഒരു ഡസനിലധികം ചിത്രങ്ങളോട് 80കളുടെ അവസാനത്തിൽ തന്നെ ജയറാം മലയാളസിനിമയിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു. ജയറാമിന്റെ പിന്നീട് വന്ന സിനിമകളും കുടുംബപ്രേക്ഷകർക്കും, യുവാക്കൾക്കുമെല്ലാം ഒരു പോലെ ആസ്വദിക്കാൻ കഴിയുന്നവയായിരുന്നു. ഒരു അയല്പക്കത്തെ പയ്യൻ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാൻ ഇത് ജയറാമിനെ സഹായിച്ചു എന്ന് വേണം കരുതാൻ.

പിന്നീട് തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ തൂവൽ സ്പർശം, തലയണമന്ത്രം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, മാലയോഗം, സന്ദേശം, പൂക്കാലം വരവായി, കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം , ബന്ധുക്കൾ ശത്രുക്കൾ, വധു ഡോക്ടറാണ്, സമ്മർ ഇൻ ബത്‌ലഹേം, ഫ്രണ്ട്‌സ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങി ഒരേ സമയം സാമ്പത്തിക വിജയവും, ഒപ്പം അവാർഡുകളും നേടിയ കുടുംബ ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ ‘ജനപ്രിയ നായകൻ’ പട്ടം ജയറാം കൈക്കലാക്കി.

രണ്ടായിരത്തിന് ശേഷം നല്ല കുറച്ചു ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും പഴയ കൂട്ടുകെട്ട് ആവർത്തിക്കാൻ കഴിയാത്തത് ജയറാമിന് വിനയായി. ഒരുപാട് മോശം ചിത്രങ്ങൾ പുറത്തിറങ്ങിയതോടെ കുടുംബപ്രേക്ഷകർ അദ്ദേഹത്തെ കൈവിടുകയായിരുന്നു.

ആ പട്ടം ദിലീപിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു

രണ്ടായിരത്തിന് ശേഷം ജയറാമിന്റെ ‘ജനപ്രിയ നായകൻ’ എന്ന ലേബൽ തട്ടിയെടുത്ത താരമാണ് ദിലീപ്. ജനപ്രിയ നായകൻ എന്ന വിളിപ്പേര് ടൈറ്റിൽ കാർഡിൽ വരെ കാണിച്ചു തുടങ്ങിയതും ദിലീപ് സിനിമകളിലാണ്. 1992ൽ സിനിമയിലെത്തിയെങ്കിലും അനുരാഗ കൊട്ടാരം, ഉദയപുരം സുൽത്താൻ, ദീപസ്‌തംപം മഹാശ്ചര്യം, പഞ്ചാബി ഹൗസ് എന്നി ചിത്രങ്ങളിലൂടെയാണ് ജനമനസ്സുകളിൽ ദിലീപ് എന്ന താരം പ്രതിഷ്ഠ നേടി.

രണ്ടായിരത്തിന് ശേഷം തുടരെ ഹിറ്റുകൾ സൃഷ്‌ടിച്ച ദിലീപ് പിന്നീട് സിനിമകൾ തിരഞ്ഞെടുക്കുന്നത് പോലും വളരെ ശ്രദ്ധിച്ചായിരുന്നു. കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഉറപ്പുള്ള ചിത്രങ്ങളായിരുന്നു ആ വർഷങ്ങളിൽ ദിലീപ് ചെയ്‌തത്‌. ആ തീരുമാനങ്ങൾ മിക്കവയും വിജയമായി തീരുകയും ചെയ്‌തു. ജോക്കർ. തെങ്കാശിപ്പട്ടണം, മിസ്റ്റർ.ബട്ലർ, ഇഷ്ടം, ഈ പറക്കും തളിക, കുബേരൻ, മീശമാധവൻ, കല്യാണ രാമൻ തുടങ്ങി തുടരെ തുടരെ ബ്ലോക്ബസ്റ്ററുകളും ഇൻഡസ്ട്രി ഹിറ്റുകളും നൽകിയ ദിലീപിന്റെ കരിയർ ഗ്രാഫ് മുകളിലേക്ക് ഉയരുകയായിരുന്നു.

എന്നാൽ 2010നു ശേഷം തുടർച്ചയായ ചില ‘ചളി’ സിനിമകൾ ചെയ്‌ത ദിലീപിന് കുടുംബപ്രേക്ഷകരെ പിടിച്ചു നിർത്താൻ കഴിഞ്ഞെങ്കിലും, യുവാക്കൾ കയ്യൊഴിയുന്ന കാഴ്ച്ചയാണ് കണ്ടത്. പിന്നീട് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെടുക കൂടി ചെയ്‌തതോടെ ദിലീപ് സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒരുപാട് ശ്രദ്ധിക്കുന്നതായി നമുക്ക് കാണാൻ കഴിയും.

ദിലീപിനും, ജയറാമിനും ജനപ്രിയ നായകനെന്ന ലേബൽ നഷ്ടമായതോടെ മലയാളത്തിലെ നാല് നായകന്മാർ ആ സ്ഥാനത്തിനായുള്ള മത്സരത്തിലാണ് – കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോൻ, ജയസൂര്യ എന്നിവരാണവർ.

രണ്ടാം വരവിൽ കുടുംബങ്ങൾക്ക് പ്രിയങ്കരനായി കുഞ്ചാക്കോ ബോബൻ

1981ൽ ധന്യ എന്ന ചിത്രത്തിൽ ബാലതാരമായാണ് നിർമ്മാതാവ് കുഞ്ചാക്കോയുടെ ഈ ചെറുമകൻ സിനിമയിലേക്ക് വരുന്നത്. നായകനായെത്തിയ ആദ്യ ചിത്രമായ ‘അനിയത്തിപ്രാവ്’ സൂപ്പർ ഹിറ്റായതോടെ മലയാളത്തിലേക്ക് പുതിയ നായക നടനെ കൂടെ ലഭിക്കുകയായിരുന്നു. യുവതികൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ തരംഗമായി മാറിയ കുഞ്ചാക്കോ ബോബൻ പക്ഷെ തിരഞ്ഞെടുത്ത സിനിമകൾ എല്ലാം തന്നെ ഒരേ പോലെയുള്ള കഥാപാത്രങ്ങളായിരുന്നു. ചന്ദമാമ, പ്രേം പൂജാരി, നിറം, പ്രിയം തുടങ്ങി ഒരേ രൂപത്തിൽ കുഞ്ചാക്കോ ബോബനെ കണ്ട പ്രേക്ഷകർക്ക് തന്നെ ഒരു വേള ബോറടിച്ചു തുടങ്ങിയിരുന്നു. ചില പരാജയങ്ങളും ഏറ്റുവാങ്ങിയതോടെ സിനിമയിൽ നിന്ന് കുറച്ചു കാലം വിട്ടുനിൽക്കുകയുമുണ്ടായി.

പിന്നീട് രണ്ടാം വരവിൽ തൊട്ടതെല്ലാം പൊന്നാക്കിയ കുഞ്ചാക്കോ ബോബൻ അഭിനയപ്രാധാന്യമുള്ള വേഷങ്ങളും, കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന സിനിമകളുമായി ഇപ്പോൾ മലയാളത്തിൽ നിറഞ്ഞു നിൽക്കുകയാണ്.

ദേശീയ അവാർഡിന്റെ തിളക്കം – ജനമനസ്സുകളിൽ സ്ഥാനം നേടി സുരാജ്

ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന താരമാണ് സുരാജ്. ടിവി സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയ സുരാജ് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമകളിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീട് മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം മുഴുനീള കോമഡി വേഷങ്ങളിൽ നിറഞ്ഞു നിന്ന സുരാജിന് ഒരുപാട് ആരാധകരുമുണ്ടായി.

ചില സിനിമകളിൽ ഇതിനിടെ വില്ലൻ വേഷങ്ങളിലും തിളങ്ങിയ സുരാജിന് ഗോഡ് ഫോർ സെയിൽ എന്ന ചിത്രത്തിലെ കഥാപാത്രം വഴിത്തിരിവായി എന്ന് തന്നെ പറയാം. പിന്നീട് പിഗ്മാനിലെ ഡാനിയേൽ, ഗർഭശ്രീമാനിലെ സുധീന്ദ്രൻ എന്നി കഥാപാത്രവും മികച്ചതാക്കി മാറ്റാൻ സുരാജിന് സാധിച്ചു. 2015ൽ ഇറങ്ങിയ പേരറിയാത്തവൻ എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചതോടെ സുരാജിന്റെ കരിയർ ടോപ് ഗിയറിലേക്ക് മാറുകയായിരുന്നു.

കരിങ്കുന്നം 6’സ് ലെ നെൽസണും, ആക്ഷൻ ഹീറോ ബിജുവിലെ പവിത്രനും വർണ്യത്തിലെ ആശങ്കയിലെ ദയാനന്ദനുമൊക്കെ നമ്മളെ വിസ്മയിപ്പിച്ച സൂരജ് കഥാപത്രങ്ങളാണ്. സുരാജിനെ നായകനാക്കി എടുത്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നെ ചിത്രങ്ങൾ മികച്ച വിജയം നേടിയതോടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് സുരാജ്.

ബിജുമേനോൻ – വെള്ളിമൂങ്ങയായി, കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരവുമായി

1995ൽ പുത്രൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം. പിന്നീട് ഹൈവേ, മാന്നാർ മത്തായി സ്‌പീക്കിങ്, ആദ്യത്തെ കണ്മണി, അഴകിയ രാവണൻ, ഉദ്യാനപാലകൻ എന്നി സിന്മളക്കിലൊക്കെയും ശ്രദ്ധേയമായ വേഷങ്ങൾ. ഒരു നായകനെന്ന രീതിയിൽ ബിജുമേനോൻ ഒരു ബ്രേക്ക് ലഭിക്കുന്നത് 2000ൽ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, പൗരുഷമായ ആരെയും ആകർഷിക്കുന്ന ശബ്ദത്തിനുടമയായ ബിജുമേനോൻ മലയാളസിനിമയിലേക്ക് നടന്നു കയറുകയായിരുന്നു.

പക്ഷെ കഥാപാത്രങ്ങൾ തിരഞ്ഞെടുന്നതിൽ പറ്റിയ ചില പാളിച്ചകൾ ഒരു സൂപ്പർ താരം എന്ന നിലയിലേക്ക് ബിജുമേനോൻ എത്തുന്നത് തടഞ്ഞു. പിന്നീട ചെറിയ വേഷങ്ങളിൽ സിനിമകളിൽ ഉണ്ടായിരുന്നുവെങ്കിലും ഒരു രണ്ടാം വരവ് എന്നതരത്തിൽ വീണ്ടും ഒരു ബ്രേക്ക് ലഭിക്കുന്നത് 2011ൽ പുറത്തിറങ്ങിയ സീനിയേഴ്‌സ് എന്ന ചിത്രത്തിലാണ്. [പിന്നീട് കോമഡി ജോണറിൽ ഒരുപാട് സിനിമകൾ ബിജുമേനോനെ തേടി വന്നു. പലതും സൂപ്പർ ഹിറ്റായി മാറി.

biju-menon-ready-for-father-roles-20-1453294997

കുഞ്ചാക്കോ ബോബനൊപ്പം ഇതിനിടെ അഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റായതോടെ ഭാഗ്യ ജോഡി എന്നുള്ള തരത്തിൽ പ്രചാരണങ്ങളും വന്നു. 2014ൽ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന സിനിമ 20 കോടിയിലധികം കളക്ഷൻ നേടുകയും 100 ദിവസത്തിലധികം തിയ്യേറ്ററിൽ നിറഞ്ഞോടുകയും ചെയ്‌തതോടെ ബിജു മേനോനെ നായകനാക്കി സിനിമകൾ പിടിക്കാമെന്ന ധൈര്യം സംവിധായകർക്കും നിർമ്മാതാക്കൾക്കും കൈവരികയായിരുന്നു. പിന്നീട് കുടുബചിത്രങ്ങളിൽ നായകനായി ഒരുപാഡ് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച, സമ്മാനിച്ച് കൊണ്ടിരിക്കുന്ന ബിജുമേനോനും ‘ജനപ്രിയ നായകൻ’ എന്ന പട്ടത്തിനായി മത്സരത്തിനുണ്ട്.

ആത്മസമർപ്പണം, അർപ്പണബോധം – ജനമനസ്സുകളിൽ ഇടം നേടി ജയസൂര്യ

1998ൽ ജൂനിയർ ആർട്ടിസ്‌റ്റായാണ് ജയസൂര്യ സിനിമയിലെത്തിയത്. മിമിക്രിയിൽ നിന്ന് സിനിമയിലെത്താനായി ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച ജയസൂര്യയെ നായകനാക്കി ആദ്യമായി ഒരു സിനിമയെടുക്കുന്നത് വിനയനാണ്. പിന്നീട് ഒരുപിടി നല്ല വേഷങ്ങളിലൂടെ ‘അയൽവീട്ടിലെ പയ്യൻ’ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാൻ ജയസൂര്യക്ക് സാധിച്ചു.

പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി ജയസൂര്യ നായകനായെത്തിയ സിനിമകളിൽ ചിലത് വൻ ഹിറ്റായി മാറി. ഒരുപാട് മോശം സിനിമകളും ജയസൂര്യ ആ കാലങ്ങളിൽ ചെയ്‌തു, അത് വിനയായി മാറുകയും ചെയ്‌തു. പിന്നീട് നായകൻ വേഷങ്ങളിൽ അധികം കാണാതിരുന്ന ജയസുര്യ ചില സിനിമകളിൽ വില്ലൻ വേഷങ്ങളിലും തിളങ്ങി.

Njn_Marykutty

പിന്നീട ജനപ്രിയൻ. ട്രിവാൻഡ്രം ലോഡ്‌ജ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയ ജയസൂര്യ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഒരുപാട് ശ്രദ്ധിക്കാനും ആരംഭിച്ചു. ഒരു കഥാപാത്രത്തിനായി ഏതറ്റം വരെയും പോകാൻ തയാറാകുന്ന ജയസൂര്യയുടെ ഈയടുത്തിറങ്ങിയ ചിത്രങ്ങളൊക്കെ തന്നെ സാമ്പത്തികമായി വിജയവും, ഒപ്പം ഒരുപാട് അവാർഡുകളും നേടുകയുണ്ടായി.

jayasurya-08-1486559730

Four Malayalam young actors fighting for ‘Janapriya Nayakan’ title

More in Malayalam Articles

Trending

Recent

To Top