Connect with us

സംവിധയകന്റെ കോമഡി ഇഷ്‌ടപ്പെട്ടില്ല , ഷൂട്ടിംഗ് സെറ്റിൽ നിന്നും മമ്മൂട്ടി ഇറങ്ങി പോയി , ഷൂട്ടിംഗ് മുടങ്ങി ! പക്ഷെ സിനിമ സൂപ്പർ മെഗാ ഹിറ്റായി

Malayalam Articles

സംവിധയകന്റെ കോമഡി ഇഷ്‌ടപ്പെട്ടില്ല , ഷൂട്ടിംഗ് സെറ്റിൽ നിന്നും മമ്മൂട്ടി ഇറങ്ങി പോയി , ഷൂട്ടിംഗ് മുടങ്ങി ! പക്ഷെ സിനിമ സൂപ്പർ മെഗാ ഹിറ്റായി

സംവിധയകന്റെ കോമഡി ഇഷ്‌ടപ്പെട്ടില്ല , ഷൂട്ടിംഗ് സെറ്റിൽ നിന്നും മമ്മൂട്ടി ഇറങ്ങി പോയി , ഷൂട്ടിംഗ് മുടങ്ങി ! പക്ഷെ സിനിമ സൂപ്പർ മെഗാ ഹിറ്റായി

സംവിധയകന്റെ കോമഡി ഇഷ്‌ടപ്പെട്ടില്ല , ഷൂട്ടിംഗ് സെറ്റിൽ നിന്നും മമ്മൂട്ടി ഇറങ്ങി പോയി , ഷൂട്ടിംഗ് മുടങ്ങി ! പക്ഷെ സിനിമ സൂപ്പർ മെഗാ ഹിറ്റായി

മലയാള സിനിമയുടെ എണ്ണം പറഞ്ഞ ജനപ്രിയ ഹിറ്റുകളില്‍ ഒന്നാണ് മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തിയ ‘ഹിറ്റ്‌ലര്‍’. ഇരട്ട സംവിധായകരായ സിദ്ദിഖ് – ലാല്‍ കൂട്ട് കെട്ട് വഴി പിരിഞ്ഞ് സിദ്ദിഖ് സംവിധായകനായും ലാല്‍ നിര്‍മ്മാതാവായും മാറിയ ആദ്യ ചിത്രവും ഹിറ്റ്‌ലറാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളിലും മാക്സിമം നര്‍മ്മം കണ്ടെത്താന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളാണ് സിദ്ദിഖും ലാലും. മമ്മൂട്ടിയുടെ ദേഷ്യം മൂക്കത്താണ് എന്നത് മലയാളസിനിമയിലെ പരസ്യമായ രഹസ്യമാണ്. മമ്മൂട്ടി തന്നെ പലപ്പോഴും തുറന്നു സമ്മതിച്ചകാര്യവുമാണ് .
എന്നാല്‍ , എന്തിലും നര്‍മ്മം കണ്ടെത്തുന്ന ലാല്‍ എപ്പോഴത്തെയും പോലെ മമ്മൂട്ടിയോട് ഒരു കൗണ്ടര്‍ അടിച്ചപ്പോള്‍ ഹിറ്റ്‌ലറിന്‍റെ ഒരു ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു മുടങ്ങിപോയത്.


നിര്‍മ്മാതാവായ ലാലിന് നഷ്ട്ടം ഒരുലക്ഷം രൂപയായിരുന്നു.ഹിറ്റ്‌ ലറിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഒരു ദിവസം മമ്മൂട്ടി സിദ്ദിഖിനോടും ലാലിനോടും ഒരു പുതിയ വിശേഷം പറഞ്ഞു.”ഇംഗ്ലണ്ടില്‍ നിന്നും ഒരു സിനിമാകമ്പനി തന്‍റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും…സമയം ഒത്തുവന്നാല്‍ ഞാന്‍ അവരുടെ ചിത്രത്തില്‍ അഭിനയിച്ചേക്കും” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

പക്ഷേ, ഇത് കേട്ടയുടന്‍ ലാല്‍ മമ്മൂട്ടിയോടായി പറഞ്ഞു ” ഉറപ്പായും മമ്മൂക്ക ആ ഓഫര്‍ സ്വീകരിക്കണം.നമ്മള്‍ ഇന്ത്യക്കാരെ നൂറ്റാണ്ടുകളോളം ഭരിച്ചു മുടിച്ചവരാണ് ബ്രിട്ടീഷുകാര്‍ .അവരോട് പ്രതികാരം ചെയ്യണമെങ്കില്‍ ഇങ്ങനെയേ പറ്റൂ. മമ്മൂക്ക ആ പ്രോജക്റ്റില്‍ അഭിനയിക്കണം. അവന്മാര്‍ കണക്കിന് അനുഭവിക്കട്ടെ ”. ലാലിന്‍റെ മറുപടി കേട്ടതും മേക്കപ്പോടെ മമ്മൂട്ടി സെറ്റില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു.പിന്നെ , അന്നത്തെ ദിവസം ഷൂട്ടിംഗ് നടന്നതുമില്ല. സ്വന്തം തമാശ നിര്‍മ്മാതാവായ ലാലിന് കൊടുത്തത് ഒരുലക്ഷം രൂപയുടെ നഷ്ട്ടമായിരുന്നു .AshiqShiju

മമ്മൂട്ടി ഉപേക്ഷിച്ചിട്ടും സുരേഷ് ഗോപി ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രം

സത്യന്‍ അന്തിക്കാട് തന്നെ കഥയും സംവിധാനവും നിര്‍വ്വഹിച്ച് ശ്രീനിവാസന്‍റെ തിരക്കഥയില്‍ പിറന്ന ‘ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് ‘എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി സത്യന്‍ അന്തിക്കാടിന്‍റെ നായകനാകുന്നത്.പക്ഷേ, സത്യന്‍ ,ശ്രീനി , മമ്മൂട്ടി ടീം ഇദംപ്രദമായി ഒരുമിച്ച ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് തികഞ്ഞ പരാജയമായി മാറി. പിന്നീട് ,മൂന്നു വര്‍ഷം കഴിഞ്ഞാണ് എസ്.എന്‍ .സ്വാമിയുടെ രചനയില്‍ ‘കളിക്കളം ‘എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ചേര്‍ന്ന് ആദ്യ സൂപ്പര്‍ ഹിറ്റടിക്കുന്നത്.കളിക്കളത്തിനു ശേഷം ലോഹിതദാസിന്‍റെ രചനയില്‍ ‘കനല്‍ കാറ്റ് ‘ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും സത്യനും വീണ്ടും ഒരുമിച്ചെങ്കിലും കനല്‍ കാറ്റ് തിയേറ്ററില്‍ മൂക്കും കുത്തിവീണു.

പിന്നീട് ,രണ്ടു വര്‍ഷത്തിന് ശേഷം രണ്ടു കഥയുമായാണ് സത്യന്‍ മമ്മൂട്ടിയ്ക്ക് മുന്നിലെത്തുന്നത് .ശ്രീനിവാസന്‍ രചിച്ച’ഗോളാന്തരവാര്‍ത്ത’ ,ജെ .പല്ലിശ്ശേരിയുടെ ‘സമൂഹം’എന്നിങ്ങനെ 2 തിരക്കഥകളായിരുന്നു സത്യന്‍ മമ്മൂട്ടിയ്ക്ക് മുന്നില്‍ വെച്ചത്.മമ്മൂട്ടി തിരഞ്ഞെടുത്തത് ഗോളാന്തരവാര്‍ത്തയായിരുന്നു. ഗോളാന്തര വാര്‍ത്ത മമ്മൂട്ടിയ്ക്കും സത്യനും കരിയറില്‍ ഒരുഗുണവും ചെയ്യാത്ത ചിത്രമായി മാറി.എന്നാല്‍ , മമ്മൂട്ടിയ്ക്ക് പകരക്കാരനായി സുരേഷ് ഗോപിയെ ആദ്യമായി നായകനാക്കികൊണ്ടാണ് സത്യന്‍അന്തിക്കാട് സമൂഹത്തെ പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചത്.പക്ഷേ, മമ്മൂട്ടി ഉപേക്ഷിച്ചിട്ടും സുരേഷ് ഗോപി ഏറെ പ്രതീക്ഷയര്‍പ്പിച്ച സമൂഹത്തിനു മറ്റു സത്യന്‍ അന്തിക്കാട് ചിത്രങ്ങളെ പോലെ തിയേറ്ററില്‍ വലിയവിജയം ആഘോഷിക്കാന്‍ കഴിയാതെ പോകുകയായിരുന്നു.AshiqShiju

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top