Malayalam
നിക്ഷേപ തട്ടിപ്പ് കേസ് : നടി ആശ ശരത്തിന് ആശ്വാസ വാർത്ത
നിക്ഷേപ തട്ടിപ്പ് കേസ് : നടി ആശ ശരത്തിന് ആശ്വാസ വാർത്ത
മലയാളത്തിൻറെ പ്രിയങ്കരിയായ നടിയാണ് ആശാ ശരത്ത്. എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് നടി ഒരു
നിക്ഷേപ തട്ടിപ്പ് കേസിൽ പെട്ടത്. ഇതോടു കൂടി വലിയ വിവാദങ്ങളാണ് ഉണ്ടായത്. എന്നാൽ ഇപ്പോഴിതാ നിക്ഷേപ തട്ടിപ്പ് കേസില്‍ ആശാ ശരത്തിന് നേരിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. നടിയ്ക്ക് എതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതായാണ് വിവരം.
കൊട്ടാരക്കര പോലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. ഇതിനു പിന്നാലെ നടി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആശാ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എസ്പിസി എന്നായിരുന്നു വാർത്ത വന്നത്. ഈ കമ്പനിയുമായി ചേര്‍ന്നെന്നും തുടർന്ന് ഓണ്‍ലൈനിലൂടെ വന്‍തുക തട്ടിപ്പ് നടത്തിയെന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത.
അതേസമയം താനുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് കാണിച്ച് പിന്നീട് ആശാ ശരത്ത് തന്നെ രംഗത്തുവന്നിരുന്നു. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും തട്ടിപ്ലപിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം ഉയരുന്നത്.
