Connect with us

പാതിവഴിയിൽ അഭിനയം നിർത്താനുണ്ടായ കാരണത്തെ കുറിച്ച് അരവിന്ദ് സ്വാമി …

Interviews

പാതിവഴിയിൽ അഭിനയം നിർത്താനുണ്ടായ കാരണത്തെ കുറിച്ച് അരവിന്ദ് സ്വാമി …

പാതിവഴിയിൽ അഭിനയം നിർത്താനുണ്ടായ കാരണത്തെ കുറിച്ച് അരവിന്ദ് സ്വാമി …

പാതിവഴിയിൽ അഭിനയം നിർത്താനുണ്ടായ കാരണത്തെ കുറിച്ച് അരവിന്ദ് സ്വാമി …

സൂപ്പർ താരമായിരിക്കെ പെട്ടെന്നൊരു ദിവസം അഭിനയം നിർത്തുക. ഒരുപാട് കാലത്തിന് ശേഷം വീണ്ടും മടങ്ങി വരിക. പണ്ട് കിട്ടിയ അതെ സ്റ്റാർഡം, ആരാധകർ, അഭിനയമികവ് ഒക്കെ നിലനിർത്താൻ കഴിയുക. അരവിന്ദ് സ്വാമിക്കല്ലാതെ മറ്റൊരാൾക്ക് ഇങ്ങനെ സാധിക്കുമെന്ന് തോന്നുന്നില്ല. എന്ത് കൊണ്ടാണ് അദ്ദേഹം പെട്ടെന്നൊരു ദിവസം അഭിനയലോകത്ത് നിന്നും പിൻവാങ്ങിയിരിക്കുക ?! എല്ലാവരുടെയും മനസ്സിൽ ഉള്ള ചോദ്യത്തിന് ഇപ്പോഴദ്ദേഹം ഉത്തരം നൽകിയിരിക്കുകയാണ്.

1991ൽ ദളപതി എന്ന രജനികാന്ത് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരവിന്ദ് സ്വാമിയുടെ അഭിനയജീവിതത്തിൽ തുടക്കം. പിന്നീട റോജ, ഡാഡി, മറുപടിയും, ദേവരാഗം, മിൻസാര കനവ്‌, സാത്ത് രംഗ് കാ സപ്‌നെ തുടങ്ങി തമിഴിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി ഒരുപിടി ചിത്രങ്ങൾ. 1999ൽ പുറത്തിറങ്ങിയ എൻ ശ്വാസ കാറ്റ് എന്ന ചിത്രത്തിന് ശേഷം പ്രധാന വേഷത്തിലെത്തുന്നത് 2006ൽ. പിന്നീട വീണ്ടും വലിയ ഒരു ഗ്യാപ്പ്. 2013ൽ കടൽ എന്ന ചിത്രത്തിലൂടെ വീണ്ടും ഇൻഡസ്ട്രിയിലേക്ക്.

എന്ത് കൊണ്ട് ഈ ഒളിച്ചോട്ടം എന്ന് ചോദിച്ചപ്പോൾ സ്റ്റാർഡം എന്നെ നിയന്ത്രിക്കാൻ തുടങ്ങിയത് എനിക്കിഷ്ടമായില്ല എന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. തനിക് ഒരു നടനായാൽ മാത്രം മതിയായിരുന്നുവെന്നും, അതിനായാണ് താൻ സിനിമയിൽ എത്തിയതെന്നും അരവിന്ദ് സ്വാമി പറയുന്നു. എന്നാൽ പ്രതീക്ഷിക്കാതെ ലഭിച്ച സ്റ്റാർഡം തന്നെ ഭരിക്കാൻ ആരംഭിച്ചതോടെയാണ് ഞാൻ സിനിമയിൽ നിന്ന് ഗ്യാപ് എടുത്തതെന്ന് അരവിന്ദ് സ്വാമി കൂട്ടിച്ചേർത്തു.

Arvind Swami about why he stopped acting !!

More in Interviews

Trending

Recent

To Top