Connect with us

ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെല്‍സണ്‍ എന്ന സംവിധായകന്‍; കുറിപ്പുമായി അരുണ്‍ ഗോപി

News

ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെല്‍സണ്‍ എന്ന സംവിധായകന്‍; കുറിപ്പുമായി അരുണ്‍ ഗോപി

ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെല്‍സണ്‍ എന്ന സംവിധായകന്‍; കുറിപ്പുമായി അരുണ്‍ ഗോപി

മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് അരുണ്‍ ഗോപി. ഇപ്പോഴിതാ തമിഴ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനെക്കുറിച്ച് അരുണ്‍ ഗോപി പങ്കുവച്ച കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ബീസ്റ്റ് എന്ന സിനിമയുടെ പരാജയം നെല്‍സണെ മാനസികമായി ഒരുപാട് തളര്‍ത്തിയെന്നും അടുത്ത ചിത്രമായ ജയിലറിനു വേണ്ടി ഉറക്കമൊഴിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കഠിനാദ്ധ്വാനം കണ്ട് രജനിപോലും നെല്‍സന്റെ ആരോഗ്യത്തെക്കുറിച്ച് ആരായുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നവീന്‍ എന്നൊരാള്‍ എഴുതിയ കുറിപ്പ് കടമെടുത്തായിരുന്നു അരുണിന്റെ പ്രതികരണം.

അരുണ്‍ ഗോപി പങ്കുവെച്ച കുറിപ്പ്;

ആദ്യ ചിത്രം കയ്യെത്തും ദൂരത്ത് നടക്കാതെ പോയ സംവിധായകനാണ്.. പിന്നെയും ഒരുപാട് പരിശ്രമിച്ച് തിരികെ കയറി വന്ന് ആദ്യ ചിത്രം വിജയമാക്കിയ മനസിന്റെ ഉടമയാണ് ..2018 ലെ അന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ “Most Promising Directors” ലിസ്റ്റിൽ ഉണ്ടായിരുന്ന മനുഷ്യനാണ് .. ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെൽസൻ എന്ന സംവിധായകൻ എന്ന് തന്നെയാണ് വിശ്വാസം..

ഞാനുൾപ്പെടെ പലരും ബീസ്റ്റ് കണ്ടു നെൽസനെ വിമർശിച്ചു എങ്കിലും അതിനർത്ഥം അദ്ദേഹം ഒരു മോശം സംവിധായകൻ ആണെന്നല്ല..പരാജയങ്ങളിൽ നിന്ന് തിരികെ വരുന്നവരോട് എന്നും പ്രിയമാണ്.. ഫഹദിൽ തുടങ്ങി മുഹമ്മദ്‌ സിറാജിൽ വരെ എത്തിനില്ക്കുന്ന പ്രിയം.. ആ കൂട്ടത്തിലെ ഒടുവിലെ വ്യെക്തി നെൽസൻ ആകണമെന്ന് ഇപ്പോൾ ആശിക്കുന്നു..

ബീസ്റ്റ് എന്ന ചിത്രം മോശമാണെന്നതിൽ തർക്കം ഇല്ലാതെ ഇരിക്കുമ്പിഴും ആ തോൽവി എത്രയധികം അദ്ദേഹത്തെ ബാധിച്ചു എന്നത് ചിലപ്പോൾ നമ്മുക്ക് ചിന്തിക്കാൻ കഴിയുന്നതിനും മീതെയാകും.. മനസികമ പിരിമുറക്കവും സ്‌ട്രെസ്സും ഉൾപ്പെടെ ഏറ്റവും മോശം സമയത്ത് കൂടി തന്നെയാണ് അദ്ദേഹം പോകുന്നത്.. ആഗ്രഹിക്കുന്നു.. അതെല്ലാം മറികടന്നു അദ്ദേഹം തിരിച്ച് വരാൻ..

പൊതുവെ ഇന്റർവ്യൂകളിലും സ്റ്റേജ് ഷോകളിലും വളരെ പ്ലെസന്റ് ആയി കണ്ടിരുന്ന ഒരു മനുഷ്യന് ഒരു വർഷം കൊണ്ടുണ്ടായ മാറ്റം തീർത്തും ഭയപ്പെടുത്തുന്നതാണ്.. അദ്ദേഹം ചെയ്ത സിനിമകളെയും എഴുത്തിനെയും നിങ്ങൾക് വിമർശിക്കാം..

എന്നാൽ നെൽസൻ ദിലീപ്കുമാർ എന്ന മനുഷ്യനെ വെറുക്കാൻ പലർക്കും കാരണങ്ങൾ കാണുമെന്നു തോന്നുന്നില്ല..തലൈവർ സിനിമകളിൽ നായകൻ ഒന്ന് പിന്നിൽ പോകുമ്പോൾ സംവിധായകൻ പതിയെ ബിൽഡ് ചെയ്യുന്ന ഒരു ബാക്ക്ഗ്രൗണ്ട് സെറ്റിങ് ഉണ്ട്..

The more harsh it becomes.. The more gossebumps the comeback offers.. നായകൻ പൂർണമായി ഇല്ലാതായി എന്ന് കരുതുന്നിനിടത് നിന്നുള്ള ഒരു ഗംഭീര തിരിച്ച് വരവോക്കെ തീയറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടുന്ന ഒരു അഡ്രെനലിൻ റഷ് ഉണ്ട്.. അതെ തിരിച്ച് വരവ് ജയിലെറിലും ആഗ്രഹിക്കുന്നു.. രജനിയുടെ തിരിച്ച് വരവ്.. കൂടെ ആ മനുഷ്യന്റെയും..

നമ്മുടെ ചുറ്റുമുള്ള മനുഷ്യരിലും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചിലതുണ്ട്.. പെട്ടെന്ന് ഇല്ലാതാകുന്ന ചില ചിരികൾ… ചില ഒറ്റപെടുലകൾ.. ചില മാറിനികലുകൾ.. ചേർത്ത് പിടിക്ക്ക് അവരെ.. കാരണം..മാനസിക ആരോഗ്യം അത്രമേൽ പ്രധാനമാണ്..At the end, We are living in an era where Mental Health needs to be discussed more loudly and concerned at the earliest Wishing for a comeback Nelson Dileepkumar.. Though u would never read this, I hope u regain ur smile back

Courtesy: Naveen

Continue Reading
You may also like...

More in News

Trending