Connect with us

എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്, ഞാന്‍ എന്താണെന്ന് ഇവിടെയുള്ള ആളുകള്‍ക്കു നല്ല ബോധ്യമുണ്ട്; ദിലീപ്

Malayalam

എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്, ഞാന്‍ എന്താണെന്ന് ഇവിടെയുള്ള ആളുകള്‍ക്കു നല്ല ബോധ്യമുണ്ട്; ദിലീപ്

എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്, ഞാന്‍ എന്താണെന്ന് ഇവിടെയുള്ള ആളുകള്‍ക്കു നല്ല ബോധ്യമുണ്ട്; ദിലീപ്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട് ദിലീപ്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്. മാത്രമല്ല, ആരാധകരുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാനും ദിലീപ് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന്‍.

വലിയൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന താരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രമാണിത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ. ഇതിനു മുന്‍പെത്തിയ വോയ്‌സ് ഓഫ് സത്യനാഥന്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. ചിത്രത്തില്‍ തമന്നയാണ് നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. നവംബര്‍ പത്തിന് ചിത്രം തിയേറ്ററിലെത്തും.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയും അരുണ്‍ ഗോപിയുമെല്ലാം. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിയുന്ന സമയത്തായിരുന്നു രാമലീലയുടെ റിലീസ്. അതുകൊണ്ട് തന്നെ സിനിമയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അരുണ്‍ ഗോപിയും ഇതേ കുറിച്ച് പറഞ്ഞിരുന്നു. ചാനലുകളുടെ അന്തിചര്‍ച്ചകളില്‍ പോലും വിഷയം രാമലീല കാണുമോ എന്നതായിരുന്നു.

രാമലീല കാണരുതെന്ന് ഒരു പ്രമുഖ ചാനല്‍ അവതാരകന്‍ ആഹ്വാനം ചെയ്തു. അങ്ങനെ ഒരു ഘട്ടത്തിലാണ് സിനിമയെ കുറിച്ച് പത്രത്തില്‍ കൊടുക്കാന്‍ ഒരു തലക്കെട്ട് ടോമിച്ചേട്ടന്‍ ചോദിച്ചത്. സിനിമയെ സ്‌നേഹിക്കുന്ന നാട്ടില്‍ നാളെ മുതല്‍ രാമലീല എന്ന് കൊടുക്കാനാണ് ഞാന്‍ പറഞ്ഞത്. ആ വിശ്വാസമാണ് രാമലീല സിനിമയെ സംരക്ഷിച്ചത്. നല്ല സിനിമയാണെങ്കില്‍ ഏത് ഘട്ടത്തിലും ആ സിനിമ വിജയമാകും എന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു.

ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ദിലീപ്. സിനിമ കാണരുത് എന്നായിരുന്നു അന്ന് ചാനലുകളിലൂടെയെല്ലാം പറഞ്ഞിരുന്നതെന്ന് ദിലീപ് പറയുന്നു. എന്നാല്‍ ജനങ്ങള്‍ സിനിമ ഏറ്റെടുത്തു. അത് തന്നോടുള്ള സ്‌നേഹവും താന്‍ ആരാണെന്ന ബോധ്യവും ഉള്ളത് കൊണ്ടാണെന്ന് ദിലീപ് പറഞ്ഞു.

‘ആ സിനിമ കാണരുത് എന്ന് പറഞ്ഞിട്ടായിരുന്നു എല്ലാവരും ചാനലുകളിലൂടെ പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യ ഷോ മുതല്‍ ജനങ്ങള്‍ കേറി തുടങ്ങി. എന്നെ വിശ്വസിക്കുന്ന ജനങ്ങളുണ്ട്. എന്നെ സംബന്ധിച്ച് ഞാനൊരു ഓപ്പണ്‍ ബുക്ക് ആണ്. എന്നെ വളര്‍ത്തിയത് ജനങ്ങളാണ്. ഞാന്‍ മിമിക്രി തുടങ്ങിയ കാലം മുതല്‍ എനിക്ക് കയ്യടി തന്ന് എന്നെ വളര്‍ത്തിയത് അവരാണ്. കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇവിടെ നിലനിര്‍ത്തുന്നതും പ്രിയപ്പെട്ട പ്രേക്ഷകരാണ്’.

‘ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് ലഭിക്കുന്ന സപ്പോര്‍ട്ട് എന്ന് പറയുന്നത് ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ലഭിക്കുന്ന സ്‌നേഹമാണ്. പിന്നെ ഞാന്‍ എന്താണെന്ന് ഇവിടെയുള്ള ആളുകള്‍ക്കു നല്ല ബോധ്യമുണ്ട്. അവരുടെ കയ്യടി കൊണ്ട്, അവര്‍ കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് ഞാന്‍. അല്ലാതെ എന്റെ മിടുക്ക് കൊണ്ട് വന്ന ആളൊന്നുമല്ല’ എന്നും ദിലീപ് പറഞ്ഞു.

ജനങ്ങള്‍ എനിക്കിട്ട പേരാണ് ജനപ്രിയ നായകന്‍ എന്നത്. അവരില്‍ ഒരാളായാണ് എന്നെ കാണുന്നത്. തമന്ന ജിയോട് പ്രത്യേക നന്ദിയുണ്ട്. ഇത്രയും പ്രശ്‌നങ്ങളുടെ ഇടയ്ക്കും ഈ പ്രോജക്ടിലേയ്ക്ക് തമന്ന ജി വരുകയും, അത് ഈ പ്രോജക്റ്റ് ഇത്ര വലുതാകാനും സഹായിച്ചു. എനിക്ക് മുന്‍പൊരു പരിചയവുമില്ല. ആകെ സ്‌ക്രീനില്‍ കണ്ടിട്ടേ ഉളളൂ. ബാഹുബലി ഒക്കെ കണ്ടപ്പോള്‍ ഇവര്‍ക്കൊപ്പം നമുക്ക് അഭിനയിക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചിരുന്നു. ദൈവത്തിന് നന്ദി’, എന്നും ദിലീപ് പറഞ്ഞു.

റിവ്യൂ ബോംബിങ്ങിനെ കുറിച്ചും ദിലീപ് അഭിമുഖത്തില്‍ സംസാരിച്ചു. ‘റിവ്യൂവിന്റെ പേരില്‍ ഒരുപാട് സിനിമകള്‍ ഇവിടെ നശിച്ചു പോയിട്ടുണ്ട്. ഒരു സിനിമയുണ്ടാക്കാന്‍ ഒരുകൊല്ലം വരെ ബുദ്ധിമുട്ടുന്നുണ്ട്. 2000-3000 കുടുംബങ്ങളാണ് ഒരു സിനിമയെ ആശ്രയിച്ചു നില്‍ക്കുന്നത്. കുറച്ച് ആളുകള്‍ മാത്രം വന്ന് ടിക്കറ്റും വാങ്ങി, അത് എന്റെ അവകാശമാണെന്ന് പറഞ്ഞ് വായില്‍ തോന്നുന്നത് പറയുക, എന്നിട്ട് സിനിമയെ നശിപ്പിക്കുക എന്നതൊക്കെ സാഡിസമാണ്’.

‘ഇവരൊക്കെ സമൂഹത്തിന് എന്ത് നന്മയാണ് ചെയ്യുന്നത്. ഇവര്‍ ഒന്നും ചെയ്യുന്നില്ല. സിനിമ ഒരുപാട് പേരെ സപ്പോര്‍ട്ട് ചെയ്യുന്ന ഇന്ഡസ്ട്രിയാണ്. ഇങ്ങനെ പറയുന്നവര്‍ ഒരു സിനിമ സംവിധാനം ചെയ്യുകയോ, നിര്‍മ്മിക്കുകയോ ചെയ്തിട്ട് പറയട്ടെ. അപ്പോള്‍ അവര്‍ അതിന്റെ എഫോര്‍ട്ടൊക്കെ മനസിലാക്കിയിട്ടുണ്ട് എന്ന് നമുക്ക് മനസിലാക്കാം. അവര്‍ക്ക് അതിന് അര്‍ഹതയുണ്ട്. സിനിമയെ നശിപ്പിക്കരുത് എന്നെ പറയാനുള്ളു’, എന്നും ദിലീപ് പറഞ്ഞു.

More in Malayalam

Trending

Recent

To Top