Connect with us

എടാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല… അതുകൊണ്ട് നമ്മുടെ സിനിമ സക്‌സസായിരിക്കും എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്; അരുണ്‍ ഗോപി

Malayalam

എടാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല… അതുകൊണ്ട് നമ്മുടെ സിനിമ സക്‌സസായിരിക്കും എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്; അരുണ്‍ ഗോപി

എടാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല… അതുകൊണ്ട് നമ്മുടെ സിനിമ സക്‌സസായിരിക്കും എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്; അരുണ്‍ ഗോപി

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട് ദിലീപ്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്. മാത്രമല്ല, ആരാധകരുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാനും ദിലീപ് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന്‍.

സേിന്റെ തുടക്കത്തില്‍ ദിലീപിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു രാമലീല. സച്ചിയുടെ തിരക്കഥയില്‍, അരുണ്‍ ഗോപി സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രം റിലീസ് ചെയ്തിട്ട് 6 വര്‍ഷം പിന്നിടുകയാണ്. രാമലീലയുടെ റിലീസ് തീരുമാനിച്ചപ്പോള്‍ ഉണ്ടായ നിര്‍ണായക സാഹചര്യം മലയാള സിനിമയിലെ ഒരു സംവിധായകനും ഉണ്ടായിട്ടില്ല. ദീപിനെപ്പോലെ സാറ്റലൈറ്റ് വാല്യുവും ജനപ്രീതിയുമുള്ള താരത്തെ നായകനാക്കി കന്നി ചിത്രം സംവിധാനം ചെയ്യുമ്പോള്‍ അരുണിന് പ്രതീക്ഷകള്‍ വാനോളമായിരുന്നു.

മുളകുപാടം ഫിലിംസിന്റെ ബാനറിലുള്ള നിര്‍മാണം കൂടിയായതോടെ വിജയപ്രതീക്ഷകള്‍ തന്നെയായിരുന്നു സംവിധായകനുണ്ടായിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും മേല്‍ ഇടിത്തീപോലെയാണ് ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും നടന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിസന്ധികള്‍ക്കും വിരാമമിട്ട് രാമലീല 2017 സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തി.

ദിലീപിന്റെ കരിയര്‍ അവസാനിച്ചു ഇനി തിരിച്ചുവരവില്ല എന്നെല്ലാം പറഞ്ഞവരുടെയും വിമര്‍ശകരുടെയും വായടപ്പിച്ച വിജയമായിരുന്നു രാമലീലയ്ക്കുണ്ടായത്. ഇപ്പോള്‍ ഈ കൂട്ടുക്കെട്ടില്‍ വീണ്ടുമൊരു സിനിമ കൂടി പുറത്തെത്തുകയാണ്. ബാന്ദ്ര എന്നാണ് ചിത്രതിന്റെ പേര്. ഇതിന്റെ പ്രൊമോഷന്‍ പരിപാടികളിലാണ് ദിലീപും അരുണ്‍ ഗോപിയും. ഇപ്പോഴിതാ രാമലീല റിലീസിനോട് അടുപ്പിച്ച് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയപ്പോഴുള്ള അനുഭവവും അന്ന് ദിലീപ് പറഞ്ഞ വാക്കുകള്‍ ങ്കുവെച്ചിരിക്കുകയാണ് അരുണ്‍ ഗോപി.

‘ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ ഘട്ടങ്ങളില്‍ അതിന് അഭിമുഖീകരിക്കാന്‍ നമ്മള്‍ സ്വയം നമ്മളെ സജ്ജമാക്കും. അത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും എന്റെ പ്രൊജക്ടില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തശേഷമാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നത് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്. അങ്ങനെ സംഭവിച്ചില്ലല്ലോ.’

‘ഏറ്റവും മനോഹരമായ ഒരു ദിവസം അതിന്റെ റിലീസ് നടക്കാന്‍ സാഹചര്യവും പ്രകൃതിയും എല്ലാം വഴിയൊരുക്കുകയായിരുന്നു. ടോമിച്ചേട്ടന്‍ എന്നെ വിളിച്ച് റിലീസിന്റെ ആദ്യ ദിവസം പത്രത്തില്‍ കൊടുക്കാന്‍ ഒരു തലക്കെട്ട് ചോദിച്ചു. വളരെ ക്രൂഷലായിട്ടുള്ള ഒരു ചോദ്യമായിരുന്നു. കാരണം എല്ലാ ചാനലുകളും കീറിമുറിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ചാനലുകളുടെ അന്തിചര്‍ച്ചകളില്‍ പോലും വിഷയം രാമലീല കാണുമോ എന്നതായിരുന്നു. രാമലീല കാണരുതെന്ന് ഒരു പ്രമുഖ ചാനല്‍ അവതാരകന്‍ ആഹ്വാനം ചെയ്തു.

അങ്ങനെ ഒരു ഘട്ടത്തിലാണ് സിനിമയെ കുറിച്ച് പത്രത്തില്‍ കൊടുക്കാന്‍ ഒരു തലക്കെട്ട് ടോമിച്ചേട്ടന്‍ ചോദിച്ചത്. സിനിമയെ സ്‌നേഹിക്കുന്ന നാട്ടില്‍ നാളെ മുതല്‍ രാമലീല എന്ന് കൊടുക്കാനാണ് ഞാന്‍ പറഞ്ഞത്. ആ വിശ്വാസമാണ് രാമലീല സിനിമയെ സംരക്ഷിച്ചത്. നല്ല സിനിമയാണെങ്കില്‍ ഏത് ഘട്ടത്തിലും ആ സിനിമ വിജയമാകും. സിനിമ വിട്ട് പോകണമെന്ന് തോന്നിയിട്ടില്ല.

നമ്മളെ കുറിച്ച് ആരെങ്കിലും ഒരു വാക്ക് മോശം പറഞ്ഞാല്‍ നമുക്ക് എത്രത്തോളം വേദനിക്കും… അങ്ങനെ ഉള്ളപ്പോള്‍ ഒരുപറ്റം ആളുകള്‍ കുറ്റപ്പെടുത്തുകയും െ്രെകസിസില്‍ ആക്കുകയും ചെയ്തത് അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍ അദ്ദേഹം അദ്ദേഹത്തിലേക്ക് തന്നെ ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വേദന ഭങ്കരമായിരിക്കും. സിനിമയുടെ റിലീസിന് തലേദിവസം ദിലീപേട്ടനെ കാണാന്‍ ജയിലില്‍ പോയിരുന്നു.

അന്ന് അദ്ദേഹം പറഞ്ഞ ഒറ്റ കാര്യമെയുള്ളു. എടാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല… അതുകൊണ്ട് നമ്മുടെ സിനിമ സക്‌സസായിരിക്കും. നീ ധൈര്യമായി ഇറക്കാന്‍ പറഞ്ഞു. അത് അദ്ദേഹം പറയണമെങ്കില്‍ അദ്ദേഹത്തിന് ഒരു നേരുണ്ടാകണം. ആ നേരായിരിക്കണം അദ്ദേഹത്തെ കൊണ്ട് അത് പറയിപ്പിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ നേരിന്റെ പക്ഷത്താണ് ഞാനും. എന്റെ നിലപാടില്‍ മാറ്റമില്ലെന്നും’, അരുണ്‍ ഗോപി രാമലീല റിലീസ് അനുഭവങ്ങള്‍ പങ്കിട്ട് പറഞ്ഞു.

ദിലീപ് എന്ന നടനെ മുന്നില്‍ കണ്ട് അല്ല ബാന്ദ്രയുടെ കഥ എഴുതിയത്. പക്ഷെ സിനിമയുടെ ഉത്ഭവം മുതല്‍ ദിലീപേട്ടനുണ്ടായിരുന്നു. മാത്രമല്ല അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിലേക്ക് ദിലീപേട്ടനെ കൊണ്ടുവരികയാണ് ചെയതത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പതിവ് മാനറിസങ്ങളൊന്നും ബാന്ദ്രയില്‍ കാണാന്‍ സാധിക്കില്ല. ദിലീപ് സിനിമയുടെ ചേരുവകള്‍ ബാന്ദ്രയില്‍ ഉണ്ടായിരിക്കില്ല. പക്ഷെ സിനിമ ഒരു എന്റര്‍ടെയ്‌നറാണ്. ബാന്ദ്ര ഒരു ഡോണ്‍ കഥയല്ല. ഗ്യാങ്സ്റ്റര്‍ മൂവിയുമല്ല. ഫാമിലി ആക്ഷന്‍ ഡ്രാമയാണെന്നും’,എന്നും അരുണ്‍ ഗോപി പറയുന്നു.

More in Malayalam

Trending