Connect with us

ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമയ്ക്കുക, അതുമായി 13 വര്‍ഷം ഒരാളെ നടത്തിക്കുക, അങ്ങനെ വളരെ മോശം അനുഭവമാണ് സംഭവിച്ചത്; ഈ കേസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ യേശു തന്നെ സഹായിച്ചുവെന്ന് വിജയകുമാര്‍

News

ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമയ്ക്കുക, അതുമായി 13 വര്‍ഷം ഒരാളെ നടത്തിക്കുക, അങ്ങനെ വളരെ മോശം അനുഭവമാണ് സംഭവിച്ചത്; ഈ കേസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ യേശു തന്നെ സഹായിച്ചുവെന്ന് വിജയകുമാര്‍

ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമയ്ക്കുക, അതുമായി 13 വര്‍ഷം ഒരാളെ നടത്തിക്കുക, അങ്ങനെ വളരെ മോശം അനുഭവമാണ് സംഭവിച്ചത്; ഈ കേസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ യേശു തന്നെ സഹായിച്ചുവെന്ന് വിജയകുമാര്‍

കഴിഞ്ഞദിവസമാണ് നടന്‍ വിജയകുമാര്‍ കുറ്റമുക്തനായ വാര്‍ത്ത പുറത്തുവരുന്നത്. വിജയകുമാര്‍ കടലാസ് മുറിക്കുന്ന കത്തി കൊണ്ട് കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നായിരുന്നു കേസ്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍, 2009 ഫെബ്രുവരി 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നതും.

എന്നാല്‍ വിജയകുമാര്‍ ഞരമ്പ് മുറിച്ചതിന് വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വിജയകുമാറിനെ കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇപ്പോഴിതാ താന്‍ ആ സംഭവത്തില്‍ തെറ്റുകാരനല്ല എന്ന് പറയുകയാണ് നടന്‍.

ഒരുപാട് പൈസ മുടക്കി ഈ കേസിന് പിന്നാലെ പോയത് ഈ ഒരു ദിവസത്തിന് വേണ്ടി ആയിരുന്നു എന്ന് പറയുകയാണ് നടന്‍. എന്റെ മനസ്സാക്ഷിക്കും സമൂഹത്തിനും കുടുംബത്തിനും അറിയാം ഞാന്‍ തെറ്റുകാരനല്ല എന്ന്. അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ വിധി, അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇത്ര ആത്മധൈര്യത്തോടുകൂടി ഈ കേസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എന്റെ യേശു എന്നെ സഹായിച്ചു എന്ന് താന്‍ വിശ്വസിക്കുന്നതായും നടന്‍ പറഞ്ഞു.

പെണ്ണുപി ടിയന്മാരെയും ബ ലാല്‍സംഗ കേസിലെ പ്രതികളെയും ചേര്‍ത്തുപിടിച്ച് വാരിപ്പുണരുന്ന ഒരു സംഘടനയായി അമ്മ മാറരുത്. കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തിലൂടെ സംഘടന മുന്നോട്ടുപോയാല്‍ സംഘടനയ്ക്ക് നല്ലത് ഈ ഒരു ചെറിയ ഉപദേശം കൂടി നല്‍കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ക്കിത് വേണമെങ്കില്‍ എടുക്കാം, അല്ലെങ്കില്‍ എടുക്കാതിരിക്കാം എന്നും അഭിമുഖത്തില്‍ വിജയ കുമാര്‍ പറഞ്ഞു.

വിധി വന്നതിനുശേഷം അമ്മയില്‍നിന്ന് ആരും വിളിച്ചിട്ടില്ല.അമ്മയിലെ 75 ശതമാനം ആളുകള്‍ക്കും കേസുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് എന്നും നടന്‍ വ്യക്തമാക്കി. മാനനഷ്ടക്കേസുകള്‍ കൊടുക്കണമെന്നുണ്ട് എന്നും നടന്‍ വ്യക്തമാക്കി. അതുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കിയവര്‍ക്കെതിരെയാണത്.

കേരളത്തിലെ ഒരാള്‍ക്ക് എതിരെയും ഇനിയെങ്കിലും ഇത്തരം കേസുകള്‍ ഉണ്ടാവരുത് എന്ന ആഗ്രഹം കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമയ്ക്കുക, അതുമായി 13 വര്‍ഷം ഒരാളെ നടത്തിക്കുക, അങ്ങനെ വളരെ മോശം അനുഭവമാണ് തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍നിന്ന് ഉണ്ടായത് എന്നും നടന്‍ പറഞ്ഞു

2008 ലേത് പലിശ ഇടപാടുമായി ബന്ധപ്പെട്ട കേസ് ആയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി എന്നെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കേസ് റജിസ്റ്റര്‍ ചെയ്യാതെ ഒരു ദിവസം കരുതല്‍ തടങ്കലില്‍ നിര്‍ത്തി. ആലുവ സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഒരു കേസ് അവര്‍ പിന്നീട് പറവൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റുക ആയിരുന്നു. തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് അവര്‍ എഴുതി ചേര്‍ത്തത്. ലോകത്ത് മറ്റൊരു ഇടത്തും പോകാതെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ ഓടിച്ചെന്ന് ആത്മഹത്യയ്ക്കു ശ്രമിക്കേണ്ട ഗതികേട് ആര്‍ക്കാണ് ഉള്ളത് എന്നുമാണ് നടന്‍ ചോദിക്കുന്നു.

Continue Reading

More in News

Trending

Recent

To Top