നൂറിന് ഷെരീഫ് വിവാഹിതയായി; വരൻ യുവനടൻ ഫഹിം ;ആശംസകളുമായി എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും
നടി നൂറിന് ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തില്‍ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യര്‍, ശരണ്യ മോഹന്‍, രജീഷ വിജയന്, അഹാന കൃഷ്ണ കുമാര്‍, നിരഞ്ജന അനൂപ്, ഇന്ദ്രന്‍സ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.
2022 ഡിസംബര്‍ 24നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം. കൊല്ലം സ്വദേശിയും നര്‍ത്തകിയുമായ നൂറിന് ഷെരീഫ് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനില്‍ എത്തിയത്. ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലവ്’, ‘ധമാക്ക’ എന്നീ ചിത്രങ്ങളില്‍ തുടര്‍ന്ന് അഭിനയിച്ചു.വിധി ദ് വെര്‍ഡിക്റ്റ്’, ‘സാന്താക്രൂസ്’, ‘വെള്ളേപ്പം’, ‘ബര്‍മുഡ’ തുടങ്ങിയ ചിത്രങ്ങളിലും നൂറിന് അഭിനയിച്ചിട്ടുണ്ട്. 2019ല്‍ പുറത്തെത്തിയ ‘ജൂണ്‍’ എന്ന ചിത്രത്തിലൂടെയാണ് ഫഹിം സഫര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘മാലിക്’, ‘ഗ്യാങ്സ് ഓഫ് 18’, ‘മധുരം’, ‘പതിനെട്ടാം പടി’, ‘ത്രിശങ്കു’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
