Malayalam Breaking News
പട്ടു സാരിയിൽ അതീവ സുന്ദരിയായി അർച്ചന സുശീലൻ ! ഒപ്പം കിടിലൻ ലുക്കിൽ ഭർത്താവും !
പട്ടു സാരിയിൽ അതീവ സുന്ദരിയായി അർച്ചന സുശീലൻ ! ഒപ്പം കിടിലൻ ലുക്കിൽ ഭർത്താവും !
By
മലയാളം ടെലിവിഷനില്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അര്‍ച്ചന സുശീലന്. ഒരുപാട് വേഷങ്ങളിലൂടെ ശ്രദ്ധേയമായ നടി ബിഗ് ബോസ് മലയാളം സീസണ് ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അര്‍ച്ചന. അവസാനഘട്ടം വരെ എത്തിയിരുന്നെങ്കിലും വിജയിക്കാനാവാതെ പുറത്ത് പോവുകയായിരുന്നു.
ബിഗ് ബോസിലെത്തിയതോടെ അര്‍ച്ചനയ്ക്ക് ഒത്തിരി ആരാധകരെ ലഭിച്ചിരുന്നു. നടിയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ താരം മെലിഞ്ഞു സുന്ദരിയായി പുത്തൻ മേക്കോവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സഹോദരന്റെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹത്തിലെ തിലക് എന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഡല്‍ഹിയിലാണ് ആഘോഷങ്ങള്‍ നടന്നത്. മഹാരാഷ്ട്രയാണ് അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ സ്വദേശം. അവരുടെ ആചാര പ്രകാരമാണ് വിവാഹഘോഷങ്ങള്‍ നടന്നത്. ചുവന്ന പട്ടുസാരിയുടുത്ത് സിന്ദൂരവും താലിയുണിഞ്ഞ് വലിയ നെക്ലസ്സും അണിഞ്ഞ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഒപ്പം നില്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
നിരവധി സീരിയലുകളില്‍ അഭിനയിച്ചുവെങ്കിലും ബിഗ്ബോസ് ഹൗസിലൂടെയാണ് അര്‍ച്ചന വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയത്. ബിഗ്ബോസ് അവസാനിച്ചതോടെ പത്തിരിക്കട എന്ന തന്റെ റെസ്റ്ററന്റുമായി തിരക്കിലാണ് താരം. ബിഗ്ബോസ് ഹൗസിനെ ഒരു വീടായി നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് അര്‍ച്ചനയും വലിയ പങ്കുവഹിച്ചിരുന്നു. ബിഗ്ബോസിനു ശേഷം മത്സരാര്‍ത്ഥികള്‍ ഒരുമിച്ചത് അര്‍ച്ചനയുടെ പത്തിരിക്കട ഉദ്ഘാടനത്തിനായിരുന്നു. തലസ്ഥാനത്തെ ഇളക്കി മറിക്കുന്ന രീതിയിലാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്.
Archana suseelan’s trditional look
