Connect with us

‘അനുശ്രീ നായര്‍, എന്റെ വീട്’; വീടിന്റെ പാലുകാച്ചല്‍ നടത്തി അനുശ്രീ, ചടങ്ങിനെത്തി താരങ്ങള്‍

Malayalam

‘അനുശ്രീ നായര്‍, എന്റെ വീട്’; വീടിന്റെ പാലുകാച്ചല്‍ നടത്തി അനുശ്രീ, ചടങ്ങിനെത്തി താരങ്ങള്‍

‘അനുശ്രീ നായര്‍, എന്റെ വീട്’; വീടിന്റെ പാലുകാച്ചല്‍ നടത്തി അനുശ്രീ, ചടങ്ങിനെത്തി താരങ്ങള്‍

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സിനിമയ്ക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞും അനുശ്രീ ശ്രദ്ധേയായിരുന്നു. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ലളിതമായി ആഘോഷമാക്കിയിരിക്കുകയാണ് നടി. ചെറിയ ചടങ്ങായിരുന്നുവെങ്കിലും താരത്തിന്റെ പ്രിയപ്പെട്ടവര്‍ എല്ലാം സന്നിഹിതരായിരുന്നു. ആ സന്തോഷമാണ് അനുശ്രീ പങ്കുവച്ചത്. ലാല്‍ ജോസും ദിലീപും തുടങ്ങി ഇന്റസ്ട്രിയില്‍ അനുശ്രീയ്ക്ക് ഏറ്റവും അടുപ്പമുള്ളവരെ എല്ലാം നടി പങ്കുവച്ച വീഡിയോയിയില്‍ കാണാം.

കൊച്ചിയിലാണ് നടി പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. ദിലീപ്, ഉണ്ണി മുകുന്ദന്‍, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ന്‍, അനന്യ, അപര്‍ണ ബാലമുരളി, ലാല്‍ജോസ് തുടങ്ങി മലയാള സിനിമാ ലോകത്തെ നിരവധിപ്പേര്‍ ചടങ്ങിനെത്തി.

കൊച്ചിയില്‍ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്‌ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അതു കൂടാതെയാണ് ഈ സ്വപ്നഭവനം. ‘അനുശ്രീ നായര്‍, എന്റെ വീട്’ എന്ന് വീടിന്റെ മുന്നില്‍ നെയിംപ്‌ളേറ്റ് കാണാം. വിവാഹശേഷം ഭര്‍ത്താവുമൊത്ത് നടി സ്വാസിക പങ്കെടുത്ത ചടങ്ങു കൂടിയായി അനുശ്രീയുടെ ‘എന്റെ വീടിന്റെ’ തുടക്കം.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം, എന്റെ പുതിയ വീട്ടില്‍ മനോഹരമായ ഒരു സായാഹ്നം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. ഇനിയുള്ള എന്റെ ജീവിതം കാലം മുഴുവന്‍ നെഞ്ചേറ്റാന്‍ ഈ ഒരു ദിവസം മുഴുവനുണ്ട്. പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. കൊച്ചിയില്‍ വീടു വയ്ക്കണമെന്നോര്‍ത്ത് ആദ്യമെടുത്ത സ്ഥലം ഇതായിരുന്നു. പിന്നീട് ചില കാരണങ്ങള്‍കൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്‌ലാറ്റ് മേടിച്ചു. നാലഞ്ച് വര്‍ഷം കൊണ്ടാണ് ഇപ്പോള്‍ ഈ വീട് ഒരുങ്ങിയത്. ഒത്തിരി സന്തോഷം. എന്റെ സുഹൃത്തുക്കളാണ് ഇക്കാര്യത്തില്‍ നന്നായി പിന്തുണച്ചത്’ എന്ന് അനുശ്രീ പറയുന്നു.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും അനുശ്രീയുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. മുന്‍പ് പലപ്പോഴും അനുശ്രീ വിവാഹിതയായേക്കുമെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. ഉണ്ണി മുകുന്ദനടക്കമുള്ള നടന്മാരുടെ പേരിനൊപ്പം അനുവിന്റെ പേരും ചേര്‍ത്ത് പ്രചരണം ഉണ്ടായി. എന്നാല്‍ വിവാഹത്തിലേക്ക് ഒത്തിരി ദൂരം പോകാനുണ്ടെന്നും അതിന് പ്രാപ്തമായി എന്ന് തോന്നുമ്പോള്‍ കല്യാണം ഉണ്ടാകുമെന്നാണ് അനുശ്രീ ഇപ്പോള്‍ പറയുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു നടിയുടെ തുറന്നു പറച്ചില്‍.

‘വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. വലിയൊരു ഉത്തരവാദിത്വമാണത്. ഒന്ന് അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. അല്ലാതെ ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്‍പര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാന്‍ പ്രാപ്തമാകുന്നത് അപ്പോള്‍ ഉണ്ടാകുമായിരിക്കും.

ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല’, എന്നാണ് അനുശ്രീ പറഞ്ഞത്. തന്റെ വിവാഹം പെട്ടെന്ന് നടത്താതെ ഇരിക്കാനാണ് സഹോദരനെ കൊണ്ട് വേഗം വിവാഹം കഴിപ്പിച്ചതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞിരുന്നു. അങ്ങനെ മാതാപിതാക്കളെക്കാളും ഉത്തരവാദിത്തത്തോട് കൂടി അണ്ണനെ വിവാഹം കഴിപ്പിച്ച് വിട്ടുവെന്നും അതില്‍ സന്തോഷമാണെന്നും നടി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

More in Malayalam

Trending