Malayalam
വിവാഹത്തിനു ദിവസങ്ങള്‍ മാത്രം.., ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഹല്‍ദി ആഘോഷമാക്കി ഗോപികയും ജിപിയും!
വിവാഹത്തിനു ദിവസങ്ങള്‍ മാത്രം.., ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഹല്‍ദി ആഘോഷമാക്കി ഗോപികയും ജിപിയും!
മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. അതും സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ജോഡിയായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലുമാണെന്നതാണ് ആരാധകരെ കൂടുതല്‍ അമ്പരപ്പിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി ആണ് ഇരുവരുടെയും വിവാഹനിശ്ചയംനടന്നത്. കോഴിക്കോട് വെച്ചായിരുന്നു ചടങ്ങ് നടന്നത്.
ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ഹല്‍ദി ആഘോഷം കളറാക്കിയിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. നടിമാരായ മിയ, പൂജിത തുടങ്ങി കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക വരെ പ്രിയ സുഹൃത്തിനു വേണ്ടി ചടങ്ങിനെത്തുകയുണ്ടായി. ഷഫ്‌ന, കുക്കു, ജീവ തുടങ്ങിയ ടെലിവിഷന്‍ സ്റ്റാര്‍സും പരിപാടിക്കു മാറ്റുകൂട്ടി. ചടങ്ങിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങള്‍ ഗോപികയും ജിപിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ജനുവരി 28നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹം. വിവാഹ ആഘോഷങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടിരിക്കുന്നത് ഗോപികയാണ്. വിവാഹത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം െ്രെബഡ് ടു ബി ആഘോഷമാക്കിയിരുന്നു ഗോപിക അനില്‍
ഗോപികയുടെ അനിയത്തിയും നടിയുമായ കീര്‍ത്തന അനിലാണ് ഗോപികയുടെ െ്രെബഡ് ടു ബി ആഘോഷ ചിത്രങ്ങള്‍ പങ്കിട്ടത്.
കുടുംബാഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയുമാണ് ഗോപിക െ്രെബഡ് ടു ബി ആഘോഷിച്ചത്. സില്‍വര്‍ നിറത്തിലുള്ള ബോഡി കോണ്‍ ഷിമറി ഡ്രസ്സായിരുന്നു ഗോപികയുടെ വേഷം. അതേസമയം, ഗോപികയ്‌ക്കൊപ്പം സ്വര്‍ണ്ണമെടുക്കാന്‍ പോയപ്പോഴുള്ള അനുഭവം പങ്കിട്ടും ഗോവിന്ദ് പത്മസൂര്യ എത്തിയിരുന്നു. ജ്വല്ലറി ഷോപ്പിങ് എന്ന തലക്കെട്ടോടെയാണ് വീഡിയോ ജിപി പങ്കിട്ടിരിക്കുന്നത്. രാവിലെ ജ്വല്ലറിയില്‍ കയറിട്ട് ഗോള്‍ഡ് പര്‍ച്ചേസ് ചെയ്ത് ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി എന്നാണ് ജിപി പറയുന്നത്.
ഗോള്‍ഡ് പര്‍ച്ചേസ് ചെയ്യാന്‍ പോയി വലിയ പരിചയമില്ലാത്തതുകൊണ്ട് തന്നെ മോതിരത്തിന് അളവ് കൊടുക്കാന്‍ പോയി ഉത്തരം മുട്ടി നിന്നുവെന്നും വീഡിയോയില്‍ ജിപി പറയുന്നു. വധുവായ ഗോപികയ്ക്ക് മാത്രമല്ല സഹോദരിക്കും അമ്മമാര്‍ക്കുമെല്ലാം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. സ്ത്രീകള്‍ കൃത്യമായ പ്ലാനിങ്ങും റഫറന്‍സ് ചിത്രങ്ങളുമെല്ലാമായാണ് വന്നതെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് ജിപിയും ഗോപികയും വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ഞങ്ങള്‍ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വീട്ടുകാരുടെ നിര്‍ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു.
നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെയാണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന് വിശ്വാസിക്കുന്നുവെന്നാണ്’, വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും കുറിച്ചത്.
ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും. ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വര്‍ഷത്തെ സുഹൃദം അവര്‍ക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാല്‍ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുന്‍കയ്യും എടുത്തതും. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടക്കാന്‍ പോകുന്നത്.