Malayalam
പുതുവർഷത്തിൽ തന്നെ തേടിയെത്തിയ സമ്മാനം; ശബരിമലയിൽ നിന്നും കത്ത് അയച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥൻ
പുതുവർഷത്തിൽ തന്നെ തേടിയെത്തിയ സമ്മാനം; ശബരിമലയിൽ നിന്നും കത്ത് അയച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥൻ
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകൾ പ്രേക്ഷക പ്രീതി നേടി. അടുത്ത കാലത്തായി സിനിമാ രംഗത്ത് പഴയത് പോലെ അനുശ്രീയെ കാണാറില്ല. മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അനുശ്രീ പറയുന്നു. അതേസമയം നാട്ടിൻ പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്. സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറഞ്ഞും അനുശ്രീ ശ്രദ്ധേയായിരുന്നു.
കമുകിൻചേരിയാണ് തന്റെ പ്രിയപ്പെട്ട ഗ്രാമമെങ്കിലും, പ്രൊഫഷണൽ ജീവിതവുമായി മുന്നോട്ടുള്ള പ്രയാണത്തിൽ അനുശ്രീ കൊച്ചിയിൽ താമസമാക്കിയിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ശോഭായാത്രയ്‌ക്ക് ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇടയ്‌ക്കിടെ ക്ഷേത്രദർശനം നടത്തുന്ന തന്റെ വിശേഷങ്ങൾ പങ്കിടാനും അനുശ്രീ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ പുതുവർഷത്തിൽ തന്നെ തേടിയെത്തിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയൽ വൈറലായി മാറുന്നത്. അനുശ്രീയ്ക്ക് ശബരിമലയിൽ നിന്നും ഒരു കത്ത് വന്നിരിക്കുകയാണ്. ഒരു ഐ.എ.എസുകാരനാണ് അനുശ്രീക്ക് ഈ കത്തയച്ചിട്ടുള്ളത്. കൊച്ചിയിൽ അനുശ്രീ ‘എന്റെ വീട്’ എന്ന പുത്തൻ മേൽവിലാസം നിർമിച്ചുവെങ്കിലും, ഈ സ്നേഹസമ്മാനം എത്തിയിട്ടുള്ളത് കാമുകിൻചേരിയിലേക്കാണ്. ശബരിമല പോസ്റ്റ് ഓഫീസിന്റെ സീൽ മുദ്രണം ചെയ്ത പോസ്റ്റ്കാർഡ് ലഭിച്ചതിലെ സന്തോഷമാണുള്ളത്.
അയ്യപ്പ സന്നിധിയിൽ നിന്നും എനിക്ക് കിട്ടിയ പുതുവർഷ സമ്മാനം. എക്കാലത്തെയും മികച്ച നവവത്സര സമ്മാനം’ എന്ന് അനുശ്രീ ക്യാപ്‌ഷൻ നൽകിയിട്ടുമുണ്ട്. ഡോ. അരുൺ ഐ.എ.എസ് ആണ് അനുശ്രീക്ക് ഇത്തരമൊരു സമ്മാനം അയച്ചിട്ടുള്ളത്. ഇങ്ങനെയൊരു കത്തിന്റെ പിന്നിൽ എന്തെന്നതിനും വ്യക്തതയുണ്ട്. ഹാരിസ് താണിശ്ശേരി എന്ന സുഹൃത്തിനും അരുൺ ഐ.എ.എസിന്റെ കത്തുണ്ട്.
സ്വന്തമായി പിൻകോഡ് ഉണ്ട് എന്ന് പ്രത്യേകതയുള്ള സ്ഥലങ്ങളിൽ ഒന്നായ ശബരിമലയിൽ നിന്നും ഒരു കത്തുകിട്ടുന്നതാണ് പ്രത്യേകത. രാഷ്‌ട്രപതി ഭവനും അത്തരത്തിൽ ഒരിടമാണ്. ശബരിമലയിലെ പോസ്റ്റ് ബോക്സിൽ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് കത്തയക്കുന്ന പതിവുണ്ട് ശബരിമലയിലെ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് ആയ ഡോ. അരുണിന്.
ഇദ്ദേഹത്തിന്റെ പ്രൊഫൈൽ പരിശോധിച്ചാൽ, അയ്യന്റെ കത്തുകൾ കിട്ടിയ കൂട്ടുകാർ വേറെയുമുണ്ട് എന്ന് മനസിലാക്കാം. അത്തരമൊരു കത്ത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് അനുശ്രീ. അതേസമയം, തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടുന്ന നടിയാണ് അനുശ്രീ. എപ്പോഴും എന്തെങ്കിലും പറഞ്ഞാൽ വൈറലാകുകയും നടി പറയുന്ന കാര്യങ്ങൾ പെട്ടെന്ന് തന്നെ ട്രോൾ ചെയ്യപ്പെടാറുമുണ്ട്. ഇതിനെതിരെ അനുശ്രീ തന്നെ ഒരിക്കൽ രംഗത്തെത്തിയിരുന്നു.
ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂ. ഞാൻ കൃഷ്ണനായി ഒരുങ്ങിയ വർഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് ഞാൻ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്മസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങൾ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്.
കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികൾക്കും ഞങ്ങൾ പോവാറുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതിൽ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാൻ നാട്ടിൽ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു…അത്രയേ ഉള്ളൂ എന്നുമാണ് താരം പറഞ്ഞിരുന്നത്.
