Connect with us

വിവാഹശേഷമുള്ള ആദ്യ ചിത്രം; ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോയുമായി ഭാഗ്യ സുരേഷ്

Malayalam

വിവാഹശേഷമുള്ള ആദ്യ ചിത്രം; ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോയുമായി ഭാഗ്യ സുരേഷ്

വിവാഹശേഷമുള്ള ആദ്യ ചിത്രം; ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോയുമായി ഭാഗ്യ സുരേഷ്

അടുത്തിടെ കേരളക്കര കണ്ടതില്‍വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റേത്. സിനിമാ മേഖലയില്‍ നിന്നും ഒട്ടുമിക്ക താരങ്ങളും എത്തിച്ചേര്‍ന്ന വിവാഹത്തില്‍ രാഷട്രീയപ്രവര്‍ത്തകരും നിറഞ്ഞ് നിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിവാഹം ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു.

വിവാഹത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വധൂവരന്‍മാരെ ആശിര്‍വദിച്ചിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പിന്നീട് റിസപ്ഷന്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തി. തന്റെ സിനിമാരാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റും പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് റിസപ്ഷനുകള്‍ സുരേഷ് ഗോപി സംഘടിപ്പിച്ചത്.

ഇപ്പോഴിതാ, വിവാഹശേഷം ഭര്‍ത്താവ് ശ്രേയസ് മോഹനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാഗ്യ സുരേഷ്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുടുംബിനിയായി മാറിയെ ഭാഗ്യയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. വിവാഹത്തിന്റെ ഒരുക്കങ്ങളും, കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളും, വരന്റെ വീട്ടുകാരോടൊപ്പമുള്ള ചിത്രങ്ങളും എല്ലാം പങ്കുവച്ചിട്ടുണ്ട്.മറ്റൊരു പോസ്റ്റില്‍ ‘നിശ്ചയം സീന്‍’ എന്ന് പറഞ്ഞ് കുറേ ഏറെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഭാഗ്യയും ശ്രേയസും. ആ അടുപ്പവും സൗഹൃദവുമാണ് ഇപ്പോള്‍ വിവാഹത്തില്‍ വരെ എത്തിനില്‍ക്കുന്നത്. ‘ഏറെക്കാലത്തിനു ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് മൂത്ത മകനും ജ്യേഷ്ഠനും ആയ എന്റെ കടമ. അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവള്‍ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അത്തരത്തില്‍ ഒരു ടെന്‍ഷന്‍ ഇല്ല. കുടുംബത്തില്‍ ഒരു മകന്‍ കൂടി വരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കും.”ഗോകുല്‍ സുരേഷ് പറഞ്ഞത്.

അടുത്തകാലത്തു നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ ആശിര്‍വദിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ അന്നു തന്നെ റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു.

പിന്നീട് ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സുരേഷ് ഗോപി നടത്തി. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് മക്കളായ ദുല്‍ഖര്‍, സുറുമി, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ എന്നിവര്‍ വിവാഹ സല്‍ക്കാരത്തിന് എത്തിയിരുന്നു. ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ജയറാമും പാര്‍വതിയും, ടൊവിനോയും കുടുംബവും, ജയസൂര്യയും കുടുംബവും, ലാല്‍, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിര അതിഥികളായെത്തിയിരുന്നു.

പൊതുവെ സെലിബ്രിറ്റി വിവാഹങ്ങള്‍ നടക്കുമ്പോള്‍ ആഭരണങ്ങളുടെ അതിപ്രസരം കാണാം. ഇട്ട് മൂടാന്‍ സ്വത്തുള്ള സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുമ്പോള്‍ ആഭരണത്തില്‍ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ വളരെ സിപിംളായി ഒരു ചോക്കര്‍ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാഗ്യ ധരിച്ചത്.

വിവാഹത്തിന് ഓറഞ്ച് സാരി തിരഞ്ഞെടുത്ത ഭാഗ്യ കൊച്ചിയിലെ റിസപ്ഷന് വെള്ള ലെഹങ്കയും തിരുവനന്തപുരത്തെ സത്കാരത്തിന് പിങ്ക് സാരിയുമാണ് ധരിച്ചത്. ഫുള്‍സ്ലീവ് ബ്ലൗസുള്ള പിങ്ക് സാരിയായിരുന്നു ഭാഗ്യയെ കൂടുതല്‍ സുന്ദരിയാക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനൊപ്പം സംഗീത് പരിപാടിക്ക് ഭാഗ്യ ധരിച്ച പച്ച ലെഹങ്കയും വിവാഹത്തിന്റെ തലേദിവസം ധരിച്ച സെറ്റ് ദാവണിയും ഏറെ ചര്‍ച്ചയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിനും വിവാഹസത്കാരത്തിനും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് എത്തിയത്. വിവാഹത്തിന് പിന്നാലെ തൃശ്ശൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന റിസപ്ഷനിലും ഇരുവരും പങ്കെടുത്തിരുന്നു.

More in Malayalam

Trending