Connect with us

‘ദി കേരള സ്റ്റോറി’ മതപരിവര്‍ത്തനങ്ങളുടെ അവിശുദ്ധകൂട്ടുകെട്ടിനെ തുറന്നുകാട്ടുന്ന ചിത്രം; സിനിമ നിരോധിച്ചതിലൂടെ ബംഗാളിലെ സഹോദരിമാരോടും പെണ്‍മക്കളോടും മമത അനീതികാണിച്ചുവെന്ന് അനുരാഗ് ഠാക്കൂര്‍

News

മതപരിവര്‍ത്തനങ്ങളുടെ അവിശുദ്ധകൂട്ടുകെട്ടിനെ തുറന്നുകാട്ടുന്ന ചിത്രമാണ് ‘കേരള സ്‌റ്റോറി’യെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂര്‍. ആഗോളഭീകരതയുടെ അപകടകരമായ ഗൂഢാലോചന ഒഴിവാക്കാന്‍ ഓരോ സഹോദരിമാരും ഈ സിനിമ കാണണമെന്നും സിനിമ കണ്ടശേഷം അദ്ദേഹം പ്രതികരിച്ചു.

സത്യത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ് കേരള സ്‌റ്റോറിയെന്നും ചിത്രം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയില്‍ അനുകൂലതരംഗം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമ നിരോധിച്ചതിലൂടെ ബംഗാളിലെ സഹോദരിമാരോടും പെണ്‍മക്കളോടും മമത അനീതികാണിച്ചെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.

വിവാദമായ ‘ദി കേരള സ്‌റ്റോറി’ യുടെ പ്രദര്‍ശനം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഏതെങ്കിലും തിയേറ്ററുകള്‍ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തെ മോശമായി കാണിക്കാന്‍ ഗൂഢോദ്ദേശ്യത്തോടെ ചിത്രീകരിച്ചതാണ് ഈ സിനിമയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

‘അവര്‍ എന്തിനാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഒരുക്കിയത്? ഒരുവിഭാഗത്തെ അപമാനിക്കാന്‍… എന്താണ് ഈ കേരള ഫയലുകള്‍? കശ്മീരികളെ അപലപിക്കാന്‍ അവര്‍ കശ്മീര്‍ ഫയല്‍സ് തയ്യാറാക്കി, ഇപ്പോഴിതാ കേരളത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു. ഓരോദിവസവും പുതിയ വ്യാഖ്യാനത്തിലൂടെ അവര്‍ ദിവസവും അപമാനിക്കുന്നു” മമതാ ബാനര്‍ജി പറഞ്ഞു.

ഇനി ബംഗാളിനെയും അപകീര്‍ത്തിപ്പെടുത്താനാണ് നീക്കം. ‘സേവ് ബംഗാള്‍’ എന്നെഴുതി പോസ്റ്ററുകള്‍ പതിച്ചതായി അറിഞ്ഞു. ബംഗാളില്‍ എന്താണ് സംഭവിച്ചത്? ഇത് സമാധാനം പുലരുന്ന, സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ്. എന്തിനാണ് ബി.ജെ.പി. വര്‍ഗീയരാഷ്ട്രീയം പിന്തുടര്‍ന്ന് രാജ്യത്ത് അശാന്തി പടര്‍ത്തുന്നതെന്നും മമത ചോദിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top